സോണിയയ്ക്ക് പകരം രാഹുല്‍ നേതൃസ്ഥാനത്ത് വരണമെന്ന് ദിഗ് വിജയ്
ദില്ലി: സോണിയാ ഗാന്ധിയില്‍ നിന്നും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുല്‍ ഗാന്ധി ഏറ്റെടുക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ദിഗ് വിജയ് സിംഗ്. സോണിയ ഗാന്ധിയ്ക്ക് കോണ്‍ഗ്രസ് ഉപദേശക സ്ഥാനത്ത് തുടരാമെന്നും ദിഗ് വിജയ് സിംഗ്. സിംഗിന്റെ പരാമര്‍ശത്തിനെതിരെ ചില ജനറല്‍ സെക്രട്ടറിമാര്‍ പ്രതിഷേധം അറിയിച്ചതായും സൂചനയുണ്ട്.
കോണ്‍ഗ്രസ് എല്ലായിപ്പോഴും യുവാക്കളെ പിന്തുണയ്ക്കുന്ന പാര്‍ട്ടിയാണ്. അതിനാല്‍ തന്നെ കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്തേയ്ക്ക് രാഹുല്‍ വരുന്നതില്‍ യാതൊരു തെറ്റുമില്ലെന്നാണ് ദിഗ് വിജയ് സിംഗ് പറയുന്നു. നിലവില്‍ കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷനാണ് രാഹുല്‍ ഗാന്ധി.

രാഹുല്‍ ഗാന്ധിയെ മുന്‍ നിര്‍ത്തിയാണ് കോണ്‍ഗ്രസ് ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. എന്നാല്‍ ഇതില്‍ കാര്യമായ വിജയം നേടാന്‍ പാര്‍ട്ടിയ്ക്കായില്ലെന്നു മാത്രമല്ല കടുത്ത പരാജയവും ഏറ്റുവാങ്ങേണ്ടി വന്നു.
രാഹുല്‍ ഗാന്ധി അധ്യക്ഷസ്ഥാനം ഏറ്റെടുത്ത് പാര്‍ട്ടിയുടെ ജനപിന്തുണ വര്‍ധിപ്പിക്കാന്‍ ഭാരതയാത്ര നടത്തണമെന്നും ദിഗ് വിജയ് സിംഗ് പറയുന്നു. സോണിയ ഗാന്ധി നേതൃസ്ഥാനത്ത് നിന്ന് മാറണമെന്ന തരത്തില്‍ ദിഗ് വിജയ് സിംഗ് നടത്തിയ പരാമര്‍ശം വ്യക്തിപരം മാത്രമാണെന്ന് കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ്മ പറഞ്ഞു.












Click it and Unblock the Notifications