Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിക്കെതിരെ കച്ച മുറുക്കി രാഹുല്‍ ഗാന്ധി; രാജവ്യാപക പ്രതിഷേധ യാത്ര നടത്തും

ദില്ലി: നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പ്രതിഷേധ റാലി നയിക്കാന്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പൗരത്വ ഭേദഗതി നിയമം, എന്‍ആര്‍സി, കേന്ദ്രസര്‍ക്കാരിന്‍റെ പരാജയപ്പെട്ട സാമ്പത്തിക നയങ്ങള്‍ എന്നിവയ്ക്കെതിരെയാണ് രാഹുല്‍ രാജവ്യാപക പ്രതിഷേധ യാത്രയ്ക്കൊരുങ്ങുന്നത്.ലോക്സഭ തിരഞ്ഞെടുപ്പ് പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ച രാഹുല്‍ വീണ്ടും പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കാനൊരുങ്ങുന്നതിന്‍റെ സൂചനയായാണ് യാത്രയെ വിലയിരുത്തുന്നത്.

യുവാക്കൾ, കർഷകർ, ആദിവാസികൾ, ഗ്രാമീണ തൊഴിലാളികൾ, ചെറുകിട-ഇടത്തര കച്ചവടക്കാർ, വ്യവസായികൾ, തൊഴിൽ വിദദ്ഗര്‍ എന്നിവരുടെ പ്രശ്നങ്ങളാകും യാത്രയില്‍ രാഹുല്‍ അഭിസംബോധ ചെയ്യുക. വിശദാംശങ്ങളിലേക്ക്

 പ്രതിഷേധ യാത്ര

പ്രതിഷേധ യാത്ര

ജനവരി 11 ന് ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് ദേശവ്യാപക പ്രതിഷേധ റാലി നടത്താന്‍ തിരുമാനമായതെന്ന് കോണ്‍ഗ്രസ് നേതാവിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്‍ആര്‍സി, പൗരത്വ നിയമ പ്രതിഷേധങ്ങളില്‍ കോണ്‍ഗ്രസ് പിന്നാക്കം പോയെന്ന വിമര്‍ശനങ്ങളെ മറികടക്കാന്‍ കൂടി ലക്ഷ്യം വെച്ചുള്ളതാണ് രാഹുലിന്‍റെ യാത്ര,

 ജനങ്ങള്‍ക്കിടയിലേക്ക്

ജനങ്ങള്‍ക്കിടയിലേക്ക്

മാത്രമല്ല സാമ്പത്തിക പ്രതിസന്ധി ഉള്‍പ്പെടെ സാധാരണക്കാരന്‍ നേരിടുന്ന പ്രശ്നങ്ങളെ അഭിസംബോധന ചെയ്ത് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി ചെല്ലുകയാണ് യാത്രയയുടെ ലക്ഷ്യം.സിഎഎ, എന്‍ആര്‍സി പോലുള്ള വിഷയങ്ങളില്‍ പ്രതിഷേധങ്ങള്‍ നടത്തേണ്ടതുണ്ട്. അതിന് മുന്‍പ് യുവാക്കള്‍, കര്‍ഷകര്‍ എന്നിവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതുണ്ട്,കോണ്‍ഗ്രസ് നേതാവിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

 യുവാക്കളുമായി സംവദിക്കും

യുവാക്കളുമായി സംവദിക്കും

അതിന് മുന്‍പ് ജനവരി 28 ന് രാജസ്ഥാനിലെ ജയ്പൂരില്‍ നിന്ന് രാഹുലിന്‍റെ നേതൃത്വത്തില്‍ 'യുവ ആക്രോശ് റാലി'ക്ക് തുടക്കം കുറിക്കും. വര്‍ധിച്ച് വരുന്ന തൊഴിലില്ലായ്മ , സാമ്പത്തിക പ്രശ്നങ്ങള്‍ എന്നിവയില്‍ യുവാക്കളുമായി അദ്ദേഹം സംവദിക്കും.

 പരാജയപ്പെട്ടു

പരാജയപ്പെട്ടു

മോദി സര്‍ക്കാരിന് കീഴില്‍ കടുത്ത പ്രതിസന്ധിയാണ് യുവാക്കള്‍ നേരിടുന്നത്. സമ്പദ്‌വ്യവസ്ഥയുടെ മാന്ദ്യം, തൊഴിൽ പ്രതിസന്ധി, പണപ്പെരുപ്പം, രൂപയുടെ മൂല്യത്തകർച്ച, ഉയർന്ന ഇന്ധന വില എന്നിവ ഇകൈകാര്യം ചെയ്യുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടു, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു.

 ശ്രദ്ധതിരിക്കാന്‍

ശ്രദ്ധതിരിക്കാന്‍

സി‌എ‌എ, എൻ‌ആർ‌സി തുടങ്ങിയ വിഷയങ്ങൾ അവരുടെ പരാജയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനായാണ് ഉയര്‍ത്തിക്കൊണ്ടുവരുന്നത്. യുവാക്കളുടെ ശബ്ദമാണ് രാഹുല്‍ ഗാന്ധി. അതിരൂക്ഷമായ പ്രശ്നങ്ങള്‍ നേരിടുന്ന യുവാക്കളുമായി സംവദിക്കാനാണ് രാഹുല്‍ ഗാന്ധി എത്തുന്നത്.
യുവാക്കളുടെ പ്രശ്നങ്ങള്‍ കേള്‍ക്കനോ അതിന് പരിഹാരം കാണാനോ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും ഗെഹ്ലോട്ട് പറഞ്ഞു.

 കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എല്ലാ രാഹുല്‍ ഗാന്ധി ഇത്തരത്തില്‍ യുവാക്കളുമായി സംവാദങ്ങള്‍ നടത്തും. ജനവരി 30 ന് അദ്ദേഹത്തിന്‍റെ മണ്ഡലമായ വയനാട്ടിലെ കല്‍പ്പറ്റയില്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധ റാലിയില്‍ പങ്കെടിക്കും.

 തൊഴിലില്ലായ്മയ്ക്കെതിരെ

തൊഴിലില്ലായ്മയ്ക്കെതിരെ

അതേസമയം രാഹുല്‍ ഗാന്ധിയുടെ പരിപാടിയ്ക്കൊപ്പം തന്നെ യൂത്ത് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ രാജ്യത്തെ ഉയര്‍ന്ന് വരുന്ന തൊഴിലില്ലായ്മയ്ക്കെതിരെ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കും. അതിനിടെ രാഹുല്‍ ഗാന്ധിയുടെ പ്രതിഷേധ റാലിയെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പ്രതികരിച്ച് ബിജെപി നേതാവ് രംഗത്തെത്തി.

 സ്വാഗതം... പക്ഷേ

സ്വാഗതം... പക്ഷേ

സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് ചര്‍ച്ച ചെയ്യുകയാണ് ലക്ഷ്യമെങ്കില്‍ രാഹുല്‍ ഗാന്ധിക്ക് സ്വാഗതം. എന്നാല്‍ അഴിമതി, പണപ്പെരുപ്പം, എൻ‌പി‌എ, എഫ്ഡിഐ, എഫ്‌ടി‌എ തുടങ്ങി മേഖലയിലെ യുപിഎ സര്‍ക്കാരി്ന്‍റെ പരാജയത്തെ കുറിച്ച് പ്രതികരിക്കാന്‍ രാഹുല്‍ തയ്യാറാകണം. ഇതിന്‍റെയെല്ലാം ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ബിജെപി വക്താവ് ഗോപാല്‍ അഗര്‍വാള്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+