Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഹാറിൽ 'വൈറ്റ് ടീ-ഷർട്ട് മൂവ്‌മെന്റ്' ആരംഭിക്കാൻ രാഹുൽ ഗാന്ധി; യുവാക്കളോട് പങ്കെടുക്കാൻ നിർദ്ദേശം

പാറ്റ്‌ന: തന്റെ ബിഹാർ സന്ദർശനത്തിന് മുന്നോടിയായി വൈറ്റ് ടീ-ഷർട്ട് മൂവ്‌മെന്റിൽ പങ്കെടുക്കാൻ യുവാക്കളോട് ആഹ്വാനം ചെയ്‌ത്‌ ലോക്‌സഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് എംപിയുമായ രാഹുൽ ഗാന്ധി. ഇനി വഴിതെറ്റിക്കപ്പെടില്ലെന്നും സ്വന്തം വിധി എഴുതാൻ അവർ തയ്യാറാണെന്നും ശക്തമായ സന്ദേശം നൽകുന്നതിനായാണ് വൈറ്റ് ടി-ഷർട്ട് മൂവ്മെന്റിൽ പങ്കെടുക്കാൻ യുവാക്കളോട് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത്.

ബിഹാറിലെ വൈറ്റ് ടീ-ഷർട്ട് മൂവ്മെന്റ് വിജയകരമാക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഒരു വീഡിയോ അഭ്യർത്ഥന നടത്തുകയും ചെയ്‌തിട്ടുണ്ട്‌. ഏപ്രിൽ ഏഴിന് ബിഹാറിലെ ബെഗുസാരായ് ജില്ല സന്ദർശിക്കുന്നതിന് മുന്നോടിയായാണ് രാഹുൽ ഗാന്ധിയുടെ ഈ അഭ്യർത്ഥന എന്നതും ശ്രദ്ധേയമാണ്.

rahulgandhi

കുടിയേറ്റം നിർത്തുക, തൊഴിൽ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുള്ള യാത്ര നിങ്ങളുടെ പോരാട്ടത്തിന്റെയും കഷ്‌ടപ്പാടുകളുടെയും ബിഹാറിലെ യുവാക്കളുടെ വികാരങ്ങളുടെയും ഒരു നേർക്കാഴ്‌ച ലോകത്തിന് നൽകും; അദ്ദേഹം പങ്കുവച്ച വീഡിയോ സന്ദേശത്തിൽ പറഞ്ഞു. സ്വന്തം ശക്തി എന്തെന്ന് കാണിക്കാന്നാണ് യുവാക്കളോട് രാഹുൽ അഭ്യർത്ഥിച്ചത്.

ഈ സന്ദേശം ബിഹാറിലെ ഓരോ നിവാസിക്കും വേണ്ടിയുള്ളതാണ്. ഏപ്രിൽ 7ന് ഞാൻ ബെഗുസാരായി സന്ദർശിക്കും. പണപ്പെരുപ്പം, തൊഴിലില്ലായ്‌മ, സ്വകാര്യവൽക്കരണം, പേപ്പർ ചോർച്ച തുടങ്ങിയ വിഷയങ്ങളിൽ ഞാൻ നിങ്ങളോടൊപ്പം തോളോട് തോൾ ചേർന്ന് ശബ്‌ദമുയർത്തും. നിങ്ങളെയും നിങ്ങളുടെ കുടുംബങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന എല്ലാ വിഷയങ്ങളിലും ഞാൻ നിങ്ങൾക്ക് വേണ്ടി സംസാരിക്കും; രാഹുൽ വീഡിയോയിൽ പറയുന്നു.

പുതിയൊരു ബിഹാർ കെട്ടിപ്പടുക്കുന്നതിനും അതിനെ പുതിയ അവസരങ്ങളുടെ നാടാക്കി മാറ്റുന്നതിനും യുവാക്കളുടെ ഊർജ്ജം സമാഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രത്യേക യാത്ര സംഘടിപ്പിക്കുന്നത്. ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോൺഗ്രസ് വീണ്ടും ശക്തമായ പ്രവർത്തനവുമായി രംഗത്ത് വരുന്നത്.

ഈ വർഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, കോൺഗ്രസ് പാർട്ടി സംസ്ഥാനത്ത് പുതിയ ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ബിഹാറിലേക്ക് രാഹുൽ എത്തുന്നത്. ബിഹാറിലെ 40 സംഘടനാ ജില്ലകളിലും എഐസിസി പുതിയ പ്രസിഡന്റുമാരെയും വർക്കിംഗ് പ്രസിഡന്റുമാരെയും നിയമിച്ചിരുന്നു.

ഇത്തവണത്തെ സന്ദർശന വേളയിൽ രാഹുൽ ഗാന്ധി പുതിയ ജില്ലാ മേധാവികളുമായി പാർട്ടിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ അവലോകനം ചെയ്യുകയും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾക്കുള്ള ഒരു രൂപരേഖ തയ്യാറാക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. എന്നാൽ കോൺഗ്രസ് എംപിയുടെ ബിഹാർ സന്ദർശനത്തിനെ ബിജെപി വിമർശിച്ചു. അടുത്ത പരാജയത്തിലേക്കാണ് ഈ യാത്ര എന്നാണ് അവർ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+