കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരുണാനിധിയെ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു..... ആരോഗ്യനില തൃപ്തികരം... ആശുപത്രിയില്‍ തുടരും!!

Google Oneindia Malayalam News

ചെന്നൈ: ചികിത്സയില്‍ കഴിയുന്ന ഡിഎംകെ അധ്യക്ഷന്‍ എം കരുണാനിധിയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. രാഹുല്‍ ഡോക്ടര്‍മാരോടും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും കരുണാനിധിയുടെ ആരോഗ്യനിലയെ കുറിച്ച് ചോദിച്ചറിഞ്ഞതായി ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. കരുണാനിധിക്കൊപ്പം നില്‍ക്കുന്നതായും അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും രാഹുല്‍ വ്യക്തമാക്കി. തമിഴ് ജനതയുടെ പോരാട്ടവീര്യം അദ്ദേഹത്തിന്റെ സിരകളില്‍ ഉണ്ടെന്നും രാഹുല്‍ പറഞ്ഞു.

1

സോണിയാ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് രാഹുല്‍ കരുണാനിധിയെ സന്ദര്‍ശിച്ചതെന്നാണ് സൂചന. കരുണാനിധിയുമായി ഒരുപാട് കാലത്തെ ബന്ധമുണ്ടെന്നും എത്രയും പെട്ടെന്ന് സുഖം പ്രാപിക്കാനുള്ള ആശംസ കുടുംബാംഗങ്ങളെ അറിയിക്കാന്‍ സോണിയാ ഗാന്ധി നിര്‍ദേശിച്ചിട്ടുണ്ടെന്നും രാഹുല്‍ അറിയിച്ചു. അതേസമയം കരുണാനിധിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി കാവേരി ആശുപത്രി അധികൃതര്‍ അറിയിച്ചു. നേരത്തെ ആരോഗ്യനില മോശമായെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഇത് ആശുപത്രി വൃത്തങ്ങള്‍ തള്ളി.

കഴിഞ്ഞ ദിവസം രക്തസമ്മര്‍ദം കൂടിയതിനെ തുടര്‍ന്നാണ് കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ മെഡിക്കല്‍ സംഘത്തിന്റെ മേല്‍നോട്ടത്തിലാണ് കരുണാനിധിയെ പരിശോധിക്കുന്നത്. കരുണാനിധിക്ക് കടുത്ത പനിയുണ്ടെന്നും അണ്ഡാശയത്തില്‍ പഴുപ്പുള്ളതിനാല്‍ പനി വര്‍ധിക്കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. അതേസമയം അദ്ദേഹം വേഗം സുഖം പ്രാപിക്കാനായി പ്രവര്‍ത്തകര്‍ വലിയ പ്രാര്‍ഥന നടത്തുന്നുണ്ട്. കനത്ത മഴയുണ്ടായിട്ടും പ്രവര്‍ത്തകര്‍ കരുണാനിധിയെ കാണാന്‍ ആശുപത്രിക്ക് പുറത്ത് കാത്തുനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.

പൗരത്വ പട്ടികയില്‍ സുപ്രീം കോടതി ഇടപെട്ടു.... ആരെയും നാടുകടത്താനാവില്ല... ഇത് താല്‍ക്കാലിക പട്ടിക!!പൗരത്വ പട്ടികയില്‍ സുപ്രീം കോടതി ഇടപെട്ടു.... ആരെയും നാടുകടത്താനാവില്ല... ഇത് താല്‍ക്കാലിക പട്ടിക!!

അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍... ആദ്യം ഉപരോധം പിന്‍വലിക്കൂ.... എന്നിട്ടാവാം സംസാരം!!അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍... ആദ്യം ഉപരോധം പിന്‍വലിക്കൂ.... എന്നിട്ടാവാം സംസാരം!!

English summary
Rahul Gandhi Visits Karunanidhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X