സോണിയയുടെ പിറന്നാള്‍ ദിനത്തില്‍ ഭാരത് ജോഡോ യാത്രയ്ക്ക് അവധി; രാഹുല്‍ രത്തന്ബോറയില്
ദില്ലി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വെള്ളിയാഴ്ച്ച അമ്മ സോണിയാ ഗാന്ധിയെയും കൊണ്ട് രത്തന്ബോറെ ദേശീയ പാര്‍ക്കിലെത്തി. സോണിയയുടെ 76ാം ജന്മ ദിനത്തിലാണ് അദ്ദേഹം രത്തന്ബോറെയിലെത്തിയത്. നാഷണല്‍ പാര്‍ക്ക് അധികൃതര്‍ തന്നെയാണ് ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
അതേസമയം രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാജസ്ഥാനിലായിരുന്നു. എന്നാല്‍ ഇന്ന് യാത്രയ്ക്ക് അവധിയായിരുന്നു. അദ്ദേഹം സോണിയക്കൊപ്പം രത്തന്ബോറെ പാര്‍ക്കിലെത്തുകയും ചെയ്തു. സോണിയ ഒരു ജീപ്പില്‍ ഇരിക്കുന്നതും രാഹുല്‍ കൂടെയുള്ളതും ചിത്രത്തില്‍ കാണാം.

പിറന്നാല്‍ ദിനത്തില്‍ രാഹുലിനും പ്രിയങ്ക ഗാന്ധിക്കുമൊപ്പമാണ് സോണിയ സമയം ചെലവിട്ടതെന്നാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച്ച രാവിലെയാണ് സോണിയാ ഗാന്ധി ദില്ലിയില്‍ നിന്ന് ജയ്പൂരിലെത്തിയത്. പിറന്നാള്‍ ദിനത്തില്‍ മക്കള്‍ക്കൊപ്പം കഴിയാനായിരുന്നു അവര്‍ പ്ലാന്‍ ചെയ്തത്.
ജയ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഹെലികോപ്ടര്‍ മാര്‍ഗം സവായ് മധോപൂരിലെത്തുകയായിരുന്നു. കുറച്ച് മണിക്കൂര്‍ കഴിഞ്ഞ് രാഹുലും പ്രിയങ്കയും രത്തന്ബോറ കടുവാ സംരക്ഷണ കേന്ദ്രത്തിന് സമീപത്തായുള്ള റിസോര്‍ട്ടിലേക്ക് എത്തുകയായിരുന്നു. പാര്‍ട്ടി വക്താവാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം തികച്ചതും വ്യക്തിപരമായ ഒരു സന്ദര്‍ശനമാണ് ഇതെന്നാണ് കോണ്‍ഗ്രസ് വിശദീകരിക്കുന്നത്. രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ടും, മുതിര്‍ന്ന നേതാവ് ഗോവിന്ദ് ദൊത്താസരയും അവരെ പിറന്നാള്‍ ദിനത്തില്‍ കാണുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഒരു നേതാവിനെയും സോണിയയെ കാണാന്‍ അനുവദിച്ചിട്ടില്ല.
വ്യക്തിപരമായ സന്ദര്‍ശനമായത് കൊണ്ടാണിത്. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സോണിയക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരുന്നു. അശോക് ഗെലോട്ടും നേരത്തെ അവര്‍ക്ക് ആശംസകള്‍ നേര്‍ന്നിരുന്നു. നിലവില്‍ പാര്‍ട്ടിയുടെ ചുമതല പൂര്‍ണമായും ഒഴിഞ്ഞിരിക്കുകയാണ് സോണിയ.
ഡിസംബര്‍ പത്തിന് സോണിയ ഭാരത് ജോഡോ യാത്രയുടെ ഭാഗമാകുന്നുണ്ട്. വനിതാ അംഗങ്ങള്‍ക്കായി മാറ്റിവെച്ചിരിക്കുന്ന ദിവസമാണിത്. രാജസ്ഥാനില്‍ അഞ്ഞൂറ് കിലോമീറ്ററാണ് യാത്ര താണ്ടുകള്. ജലാവര്‍, കോട്ട, ഭൂന്ദി, സവായ്, മധോപൂര്‍, ദൗസ, ആല്‍വാര്‍ എന്നീ ജില്ലകളിലൂടെ യാത്രകടന്നുപോകും.
പതിനേഴ് ദിവസത്തോളം സംസ്ഥാനത്തുണ്ടാവും യാത്ര. അതിന് ശേഷം ഡിസംബര്‍ 21 ഹരിയാനയിലേക്ക് യാത്ര പ്രവേശിപ്പിക്കും. അതേസമയം തിരഞ്ഞെടുപ്പ് പ്രചാരണം പോലും മാറ്റിവെച്ചാണ് രാഹുല്‍ യാത്രയുടെ ഭാഗമായത്. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിലും യാത്രയെ തുടര്‍ന്ന് രാഹുല്‍ പങ്കെടുക്കുന്നില്ല.
-
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു?












Click it and Unblock the Notifications