Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാരാഷ്ട്ര തിരഞ്ഞെടുപ്പിനെതിരായ രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ വെറും പൊള്ള; നിജസ്ഥിതി അറിയാം

ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ പതിനൊന്ന് വർഷം പൂർത്തിയാക്കുന്ന വേളയിൽ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുൽ ഗാന്ധി ശക്തമായ ആരോപണങ്ങളുമായി രംഗത്തുണ്ട്. സർക്കാർ തങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ് എന്ന ആരോപണമാണ് പ്രധാനമായും രാഹുൽ ഉയർത്തുന്നത്. ഇത് കൂടാതെ മറ്റ് ചില ഗുരുതരമായ ആരോപണങ്ങളും കോൺഗ്രസ് എംപി സർക്കാരിനെതിരെ ഉന്നയിച്ചു.

അതിൽ പ്രധാനപ്പെട്ടതായിരുന്നു മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന രാഹുലിന്റെ ആരോപണം. തുടർച്ചയായ വിമർശന പരമ്പരകളിലൂടെ തിരഞ്ഞെടുപ്പിൽ തട്ടിപ്പ് നടന്നുവെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. ഇതുവഴി തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെയും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയെയും കുറിച്ച് സംശയങ്ങൾ ഉയർത്തുകയാണ് റായ്ബറേലി എംപി ചെയ്യുന്നത്.

maharashtranarrative

അദ്ദേഹത്തിന്റെ അവകാശവാദങ്ങളുടെ സൂക്ഷ്‌മമായ വസ്‌തുതാ പരിശോധനയിലേക്ക് കണ്ണോടിക്കുമ്പോൾ തെളിവുകളേക്കാൾ കൂടുതൽ അദ്ദേഹത്തെ ബാധിച്ച രാഷ്ട്രീയ നിരാശയാണ് ഇത്തരം ആരോപണങ്ങളിലേക്ക് നയിച്ചതെന്ന് വ്യക്തമാണ്. രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളും പൊള്ളയാണെന്ന് വ്യക്തമാക്കുന്ന വിവരങ്ങൾ ഇതാ...

ആരോപണം 1: തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമനങ്ങളിൽ സർക്കാർ കൃത്രിമം കാണിച്ചു

രാഹുലിന്റെ അവകാശവാദം: തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമന പാനലിൽ നിന്ന് ഇന്ത്യൻ ചീഫ് ജസ്‌റ്റിസിനെ മനഃപൂർവ്വം നീക്കം ചെയ്‌തുവെന്നും, കമ്മീഷനെ പിടിച്ചെടുക്കാൻ ലക്ഷ്യമിട്ടുള്ള പക്ഷപാതപരമായ നീക്കമാണിതെന്നും രാഹുൽ ഗാന്ധി ആരോപിക്കുന്നു.

നിജസ്ഥിതി അറിയാം: 2023ൽ പാസാക്കിയ പുതിയ നിയമപ്രകാരം, പാനലിൽ പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരാണ് ഉൾപ്പെടുന്നത്. പ്രതിപക്ഷ നേതാവിനെ ഉൾപ്പെടുത്തുന്നത് ദ്വികക്ഷി പ്രാതിനിധ്യം ഉറപ്പാക്കുന്നു എന്നതാണ് യാഥാർഥ്യം. ചീഫ് ജസ്‌റ്റിസിനെ മാറ്റി ഒരു കാബിനറ്റ് മന്ത്രിയെ നിയമിക്കുന്നത് സുതാര്യതയെ ദുർബലപ്പെടുത്തുന്ന കാര്യമല്ല മറിച്ച് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ കമ്മീഷനുകളിലെ അംഗങ്ങളെ നിയമിക്കുന്ന ആഗോള മാനദണ്ഡങ്ങളുമായി യോജിച്ചു പോവുന്നതാണ്.

അതല്ല രാഷ്ട്രീയ സ്വാധീനമാണ് അദ്ദേഹത്തിന്റെ ആശങ്കയെങ്കിൽ, ചരിത്രരേഖകൾ കാണിക്കുന്നത് ഇതിനുമുമ്പ് 26 തിരഞ്ഞെടുപ്പ് കമ്മീഷണർമാരിൽ 25 പേരെയും കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരുകളുടെ കാലത്ത് നിയമിച്ചതായിരുന്നു. അങ്ങനെയെങ്കിൽ കോൺഗ്രസ് ഭരണകാലത്തെ തിരഞ്ഞെടുപ്പുകളിലും കൃത്രിമം നടന്നിട്ടുണ്ടെന്ന് അതിനർത്ഥമുണ്ടോ? മറുപടി രാഹുൽ പറയണം.

ആരോപണം 2: മഹാരാഷ്ട്രയിലെ വ്യാജ വോട്ടർമാരുടെ വർധനവ്

രാഹുൽ പറയുന്നത്: 4.1 ദശലക്ഷം പുതിയ വോട്ടർമാർ വോട്ടർ പട്ടികയിൽ 'പെട്ടെന്ന്' പ്രത്യക്ഷപ്പെട്ടുവെന്ന് രാഹുൽ ഗാന്ധി അവകാശപ്പെടുന്നു. അതിനാൽ തന്നെ ഇത് കൃത്രിമത്വവും വ്യാജ പേരുകൾ ഉൾപ്പെടുത്തിയതും സൂചിപ്പിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

നിജസ്ഥിതി അറിയാം: 4.1 ദശലക്ഷം പുതിയ വോട്ടർമാരിൽ, ഏകദേശം 2.6 ദശലക്ഷം പേർ പുതുതായി യോഗ്യരായ 18 വയസിന് മുകളിലുള്ള യുവാക്കളാണ്. ഇത് പൂർണമായും സ്വാഭാവിക വർധനവാണ് അടയാളപ്പെടുത്തുന്നത്. മാത്രമല്ല മുൻ കാലങ്ങളിൽ വോട്ടർ രജിസ്ട്രേഷൻ വളർച്ച ഇതിലും കൂടുതലായിരുന്നു.

2004-09: 10 ദശലക്ഷം

2009-14: 7.5 ദശലക്ഷം

2014-19: 6.3 ദശലക്ഷം

ഈ സംഖ്യകളുമായി താരതമ്യപ്പെടുത്തുമ്പോൾ, 2024ലെ വളർച്ച വളരെ കുറവാണ്. ജനസംഖ്യാ വളർച്ച മന്ദഗതിയിലാകുന്നതും കൂടുതൽ കർശനമായ പരിശോധനയും മാത്രമാണ് ഇത് ചൂണ്ടിക്കാണിക്കുന്നത് അല്ലാതെ ഒരിക്കലും കൃത്രിമമല്ല.

ആരോപണം 3: വൈകുന്നേരം 5 മണിക്ക് ശേഷം വോട്ടർമാരുടെ എണ്ണത്തിൽ സംശയാസ്‌പദമായ വർധനവ്

രാഹുലിന്റെ അവകാശവാദം: വൈകുന്നേരം 5 മണിക്ക് ശേഷം വോട്ടിംഗിൽ 7.8 ശതമാനം വർധനവ് ഉണ്ടായതായി അദ്ദേഹം ആരോപിക്കുന്നു, ഇത് അവസാന സമയങ്ങളിൽ സംശയാസ്‌പദമായ എന്തോ സംഭവിച്ചു എന്നതിന്റെ സൂചനയാണ്.

യാഥാർഥ്യം ഇതാണ്: വൈകുന്നേരം 5 മണി വരെ വരിയിൽ നിൽക്കുന്ന എല്ലാ വോട്ടർമാർക്കും വോട്ട് രേഖപ്പെടുത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമങ്ങൾ വ്യക്തമായി അനുവദിക്കുന്നു. അതിനു ശേഷം മണിക്കൂറുകൾ എടുത്താലും സ്‌റ്റാൻഡേർഡ് പ്രോട്ടോക്കോൾ അനുസരിച്ച്, പോളിംഗ് അവസാനിച്ചതിന് ശേഷമാണ് അന്തിമ പോളിംഗ് കണക്കുകൾ പുറത്തുവിടുന്നത്. വൈകുന്നേരം 5ന് ശേഷമുള്ള വർധനവ് ഒരിക്കലും ക്രമരഹിതമല്ല. ഇത് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പാലിക്കുന്നതിനെയാണ് പ്രകടമാക്കുന്നത്.

ആരോപണം 4: ബിജെപിയുടെ താൽപര്യപ്രകാരം 12,000 ബൂത്തുകളിൽ കൃത്രിമം കാണിച്ചു

രാഹുൽ ഗാന്ധി പറയുന്നത്: കാംതി മണ്ഡലം ഉദാഹരണമായി ചൂണ്ടിക്കാട്ടി, ബിജെപിക്ക് അനുകൂലമായി 12,000 ബൂത്തുകളിൽ വോട്ടെടുപ്പിൽ കൃത്രിമം നടന്നതായി അദ്ദേഹം ആരോപിച്ചിരുന്നു.

ഇതാണ് വസ്‌തുത: കാംതിയിൽ, ബിജെപി നേതാവ് ചന്ദ്രശേഖർ ബവൻകുലെ വിജയിച്ചു. കഴിഞ്ഞ മൂന്ന് തവണയും സമാന ഫലങ്ങൾ തന്നെയായിരുന്നു എന്നോർക്കണം. ലഡ്‌കി ബഹിൻ യോജന പോലുള്ള പദ്ധതികളുമായി ബന്ധപ്പെട്ട വർധിച്ച വനിതാ വോട്ടർമാരുടെ ശതമാനം (6 ശതമാനം) വിജയത്തിൽ നിർണായക പങ്ക് വഹിച്ചു.

മാത്രമല്ല, ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയ നിരവധി മണ്ഡലങ്ങൾ പ്രതിപക്ഷം വിജയിക്കുക കൂടി ചെയ്‌തിട്ടുണ്ട്‌. ഉദാഹരണത്തിന്: മാധ - എൻ‌സി‌പി (എസ്‌പി), വാണി-ശിവസേന (യു‌ബി‌ടി), ശ്രീരാംപൂർ - കോൺഗ്രസ് എന്നിങ്ങനെയാണ് ഈ മണ്ഡലങ്ങൾ. പോളിംഗ് വർധനവ് ബിജെപിക്ക് ഗുണം ചെയ്‌തു എന്ന വാദത്തെ ഇത് ദുർബലപ്പെടുത്തുന്നു.

ആരോപണം 5: വോട്ടർ പട്ടികയും സിസിടിവി ദൃശ്യങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞുവച്ചു

രാഹുലിന്റെ അവകാശവാദം: സ്ഥാനാർത്ഥികൾക്ക് ഫോട്ടോ വോട്ടർ പട്ടികയും സിസിടിവി ഡാറ്റയും നൽകാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ വിസമ്മതിച്ചുവെന്നും ഇത് കമ്മീഷന്റെ നിഷ്‌പക്ഷതയെ ചോദ്യം ചെയ്‌തുവെന്നും അദ്ദേഹം അവകാശപ്പെടുന്നു.

നിജസ്ഥിതി അറിയാം: സ്ഥാനാർത്ഥികൾക്കും അവരുടെ പ്രതിനിധികൾക്കും സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള വോട്ടർ പട്ടികകളും പോളിംഗ് രേഖകളും ആക്‌സസ് ചെയ്യാൻ നിയമപരമായി അർഹതയുണ്ട്. എന്നാൽ സ്വകാര്യതാ ആശങ്കകൾ കാരണം, ഫോട്ടോ ഘടിപ്പിച്ച വോട്ടർ പട്ടികകൾ പൊതുജനങ്ങൾക്കായി പരസ്യമാക്കുന്നില്ല. ഏതെങ്കിലും ദുരുപയോഗം നടക്കാതിരിക്കാൻ, വ്യക്തിഗത ഡാറ്റ സംരക്ഷണം ഉറപ്പാക്കാനും 2024 ഡിസംബറിൽ ഈ നയം വീണ്ടും ഊട്ടിയുറപ്പിച്ചു.

നിഗമനം

രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് ഒരു ഡാറ്റയുടെയും പിന്തുണയില്ല. വോട്ടർ രജിസ്ട്രേഷൻ, പോളിംഗ് ശതമാനം, ബൂത്ത് ലെവൽ ഫലങ്ങൾ എന്നിവയെക്കുറിച്ചുള്ള കണക്കുകൾ നടപടിക്രമപരമായ സാധാരണ നിലയെ പ്രതിഫലിപ്പിക്കുന്നു. വ്യക്തമായ തെളിവില്ലാതെ തിരഞ്ഞെടുപ്പ് കമ്മീഷനെയും മുഴുവൻ തിരഞ്ഞെടുപ്പ് പ്രക്രിയയെയും കുറ്റപ്പെടുത്തുകയാണ് അദ്ദേഹം.

ഇത് പൊതുജനവിശ്വാസം ഇല്ലാതാക്കുക മാത്രമല്ല, അപകടകരമായ ഒരു കീഴ്വഴക്കം സൃഷ്‌ടിക്കുകയും ചെയ്യുന്നു. തിരഞ്ഞെടുപ്പിൽ തോൽക്കുന്നത് ജനാധിപത്യപരമായ കാര്യമാണ്. ആ തോൽവിയെ ന്യായീകരിക്കാൻ ഭരണഘടനാ സ്ഥാപനങ്ങളെ സംശയത്തിന്റെ നിഴലിൽ നിർത്തുകയല്ല വേണ്ടത്. എന്തെന്നാൽ ചോദ്യം ചെയ്യപ്പെടുന്നത് ഇത്തരം സ്ഥാപനങ്ങൾ മാത്രമല്ല, വോട്ടറുടെ വിധിന്യായത്തെ കൂടിയാണ് ഇതിലൂടെ അദ്ദേഹം അനാദരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+