Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദി സര്‍ക്കാരിനെ പരിഹസിച്ച് രാഹുല്‍.... ഗഡ്കരിയുടെ ചോദ്യം എല്ലാം ഇന്ത്യക്കാര്‍ക്കുമുള്ള മറുപടി!!

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിന്റെ ഭാഗമായി നരേന്ദ്ര മോദി സര്‍ക്കാരിനെതിരെയുള്ള ആക്രമണങ്ങള്‍ പ്രതിപക്ഷം കടുപ്പിച്ചിരിക്കുകയാണ്. ദേശീയ പൗരത്വ രജിസ്റ്ററിന്റെ പേരിലും രൂക്ഷമായി തൊഴിലില്ലായ്മയുടെ പേരില്‍ വമ്പന്‍ വാഗ്വാദങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്. അതേസമയം ബിജെപിക്കെതിരെ രൂക്ഷ പരിഹാസവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുടെ പ്രസ്താവനയെ മുന്‍നിര്‍ത്തിയായിരുന്നു രാഹുലിന്റെ പരിഹാസം.

എല്ലാവര്‍ക്കും കൊടുക്കാന്‍ തൊഴിലില്ല എന്നായിരുന്നു ഗഡ്കരിയുടെ പരാമര്‍ശം. ഞങ്ങള്‍ ചോദിച്ച് കൊണ്ടിരിക്കുന്ന ചോദ്യത്തിന് ഉത്തരം കിട്ടിയെന്നായിരുന്നു രാഹുലിന്റെ പരിഹാസം. അതേസമയം വലിയൊരു പ്രതിഷേധത്തിന് കൂടിയാണ് ഗഡ്കരിയുടെ പ്രസ്താവന തുടക്കമിട്ടിരിക്കുന്നത്. മോദി സര്‍ക്കാര്‍ തങ്ങളുടെ നേട്ടങ്ങളെ കാണിച്ച് പ്രചാരണത്തിനിറങ്ങാന്‍ ഒരുങ്ങവേയാണ് ഈ പ്രസ്താവന വന്നിരിക്കുന്നത്. അതായത് നോട്ടുനിരോധനവും ജിഎസ്ടിയും തൊഴില്‍മേഖലയെ തകര്‍ത്തു എന്നത് സമ്മതിക്കുന്നത് കൂടിയാണിത്.

കൊടുക്കാന്‍ തൊഴിലില്ല

കൊടുക്കാന്‍ തൊഴിലില്ല

മറാത്തകള്‍ക്ക് തൊഴില്‍ മേഖലയില്‍ സംവരണം നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിലായിരുന്നു ഗഡ്കരിയുടെ വിവാദ പ്രസ്താവന. ജോലിയുടെ കാര്യത്തിലുള്ള ഉറപ്പല്ല സംവരണം. സര്‍ക്കാര്‍ സംവരണം തന്നു എന്നിരിക്കട്ടെ. പക്ഷേ നിങ്ങള്‍ക്ക് തരാന്‍ രാജ്യത്ത് തൊഴില്‍ ഇല്ല. ബാങ്കിങ് മേഖലയിലെ തൊഴില്‍ സാധ്യതകള്‍ തകര്‍ന്നിരിക്കുകയാണ്. ഇപ്പോള്‍ അവര്‍ ആരെയും ജോലിക്കായി എടുക്കുന്നുമില്ല. സര്‍ക്കാര്‍ മേഖലയിലെ തൊഴില്‍ സാധ്യതകളും ഇല്ലാതായിരിക്കുകയാണ്. അപ്പോള്‍ തൊഴില്‍ എവിടെയാണ് ഉള്ളതെന്ന് പറയാന്‍ സാധിക്കില്ല.

കറക്ട് ചോദ്യം....

കറക്ട് ചോദ്യം....

തൊഴില്‍ എവിടെയാണ് ഉള്ളതെന്ന ഗഡ്കരി ജിയുടെ ചോദ്യം ഗംഭീരമാണ്. എല്ലാ ഇന്ത്യക്കാരും ഇത് തന്നെയാണ് ചോദിക്കുന്നത്. അവര്‍ക്കുള്ള ഉത്തരമാണ് ഗഡ്കരി കൊടുത്തതെന്നും രാഹുല്‍ പറഞ്ഞു. രാജ്യത്തെ തൊഴില്‍ മേഖല എങ്ങനെയാണെന്ന് മന്ത്രി തന്നെ പറഞ്ഞ് തന്നിരിക്കുകയാണ്. രാജ്യത്ത് യുവാക്കള്‍ തൊഴിലില്ലാതെ കഷ്ടപ്പെടുകയാണ്. അവര്‍ക്ക് നല്‍കാന്‍ മോദി സര്‍ക്കാരിന്റെ കൈയ്യില്‍ ഒന്നുമില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

യുവാക്കളുടെ രോഷം

യുവാക്കളുടെ രോഷം

സര്‍ക്കാരിനെതിരെ യുവാക്കള്‍ രോഷം പ്രകടിപ്പിക്കാന്‍ തുടങ്ങി കഴിഞ്ഞെന്ന് കോണ്‍ഗ്രസ് പറഞ്ഞു. തൊഴിലവസരങ്ങള്‍ ഉണ്ടാക്കുന്നതില്‍ സര്‍ക്കാര്‍ വന്‍ പരാജയമാണ്. കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണങ്ങളാണ് ഇതോടെ സത്യമാണെന്ന് തെളിഞ്ഞത്. ഇക്കാര്യം പൊതുമധ്യത്തില്‍ തുറന്ന് പറഞ്ഞതില്‍ ഗഡ്കരിയോട് നന്ദിയുണ്ടെന്നും കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്ത് പറഞ്ഞു. രണ്ടു കോടി തൊഴിലവസരങ്ങള്‍ ഉണ്ടാക്കി എന്നൊക്കെയുള്ളത് വലിയ നുണയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. പുതിയ സംരംഭങ്ങള്‍ ഇന്ത്യയിലേക്ക് വരുന്നില്ലെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

സംവരണത്തിനും പരിഹാസം

സംവരണത്തിനും പരിഹാസം

ഗഡ്കരിയുടെ പ്രസ്താവന ബിജെപിക്കുള്ളില്‍ വലിയ വിവാദമായിട്ടുണ്ട്. പ്രസംഗത്തിനിടയില്‍ സംവരണത്തെയും അദ്ദേഹം പരിഹസിച്ചിരുന്നു. പിന്നോക്കാവസ്ഥ എന്നുള്ളത് രാഷ്ട്രീയ താല്‍പര്യമാണെന്ന് മന്ത്രി പറഞ്ഞു. ഞാന്‍ പിന്നോക്കവിഭാഗമാണെന്ന് എല്ലാവരും പറഞ്ഞുകൊണ്ടിരിക്കുകയാണ്. ബീഹാറിലും ഉത്തര്‍പ്രദേശിലും ബ്രാഹ്മണര്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങലാണ്. ഇവരാണ് അവിടെ രാഷ്ട്രീയം നിയന്ത്രിക്കുന്നത്. അവര്‍ പറയുന്നത് ബ്രാഹ്മണര്‍ പിന്നോക്ക ജാതിക്കാരാണെന്നാണ്. ഇതിലൊക്കെ എന്ത് ന്യായമാണ് ഉള്ളതെന്നും ഗഡ്കരി ചോദിക്കുന്നു.

സിപിഎമ്മും രംഗത്ത്

സിപിഎമ്മും രംഗത്ത്

മോദി സര്‍ക്കാരിനെതിരെ സിപിഎമ്മും രംഗത്തെത്തിയിട്ടുണ്ട്. തൊഴിലവസരങ്ങള്‍ ഉണ്ടാക്കുന്നതില്‍ വന്‍ പരാജയമാണ് മോദിയെന്ന് അദ്ദേഹത്തിന്റെ അടുപ്പക്കാരനായ മന്ത്രി വരെ സമ്മതിച്ചിരിക്കുകയാണെന്ന് സിപിഎം പറഞ്ഞു. അതേസമയം രാജ്യത്ത് ഒരു കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നായിരുന്നു 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ബിജെപി വാഗ്ദാനം ചെയ്തത്. എന്നാല്‍ നോട്ടുനിരോധനവും ജിഎസ്ടിയും കാരണം ഇന്ത്യയിലെ തൊഴില്‍ മേഖല തകര്‍ന്നടിഞ്ഞതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ തൊഴില്‍ മേഖല ശക്തമാണെന്നാണ് സര്‍ക്കാര്‍ ഇപ്പോഴും അവകാശപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+