മല്യയെ സഹായിച്ചവര്‍ നീരവ് മോദിയെയും ചോക്സിയെയും സഹായിച്ചു... ആരോപണവുമായി രാഹുല്‍!!
ദില്ലി: വിജയ് മല്യ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന വിവാദം കത്തിക്കൊണ്ടിരിക്കുന്നതിനെ മോദി സര്‍ക്കാരിനെയും സിബിഐയെയും പൊളിച്ചടുക്കി രാഹുല്‍ ഗാന്ധി. മല്യയെ രാജ്യം വിടാന്‍ സഹായിച്ച അതേ സിബിഐ ഓഫീസറാണ് നീരവ് മോദിയെയും മെഹുല്‍ ചോക്സിയെയും രാജ്യം വിടാന്‍ സഹായിച്ചതെന്നാണ് രാഹുലിന്റെ ആരോപണം. ട്വീറ്റിലാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പ്രധാനമന്ത്രിയുടെ അടുത്ത അനുയായിയാണ് സിബിഐയിലെ ഉന്നത ഉദ്യോഗസ്ഥനെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറയുന്നു. ഗുജറാത്ത് കേഡറിലുള്ള ഓഫീസറായ എകെ ശര്‍മയ്ക്കെതിരെയാണ് രാഹുലിന്റെ പരാമര്‍ശം.

മല്യയെ രാജ്യത്ത് നിന്ന് രക്ഷപ്പെടാന്‍ സഹായിച്ചത് എകെ ശര്‍മയാണ്. നീരവ് മോദി മോദിയും മെഹുല്‍ ചോക്സിയും രാജ്യം വിടുമ്പോള്‍ ഇയാള്‍ തന്നെയാണ് എല്ലാ നീക്കങ്ങളും നടത്തിയത്. മല്യയുടെ ലുക്കഔട്ട് നോട്ടീസില്‍ കൃത്രിമം കാണിച്ചത് ഇയാളാണ്. ഇതോടെ എളുപ്പത്തില്‍ മല്യക്ക് രാജ്യം വിടാന്‍ സാധിച്ചു. സമാന രീതി തന്നെയാണ് നീരവിനായും ചോക്സിക്കായും ഇയാള്‍ ഉപയോഗിച്ചതെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. നേരത്തെ വായ്പാത്തട്ടിപ്പ് നടത്തി മല്യയെ രാജ്യം വിടാന്‍ സഹായിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും ചേര്‍ന്നാണെന്ന് രാഹുല്‍ ഗാന്ധി ആരോചിച്ചിരുന്നു. അതേസമയം മല്യയെ വളര്‍ത്തിയതും സംരക്ഷിച്ചതും കോണ്‍ഗ്രസാണെന്ന് ബിജെപി തിരിച്ചടിച്ചു.
CBI Jt. Director, A K Sharma, weakened Mallya’s “Look Out” notice, allowing Mallya to escape.
— Rahul Gandhi (@RahulGandhi) September 15, 2018
Mr Sharma, a Gujarat cadre officer, is the PM’s blue-eyed-boy in the CBI.
The same officer was in charge of Nirav Modi & Mehul Choksi’s escape plans. Ooops...
investigation!
-
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം












Click it and Unblock the Notifications