Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയുടെ കമാന്‍ഡര്‍ ഇന്‍ തീഫ്... റാഫേലില്‍ മോദിക്കെതിരെ വീണ്ടും രാഹുല്‍ ഗാന്ധി!!

ദില്ലി: റാഫേല്‍ വിമാന ഇടപാടില്‍ ബിജെപി സര്‍ക്കാര്‍ വന്‍ പ്രതിരോധത്തിലാണ്. മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാദ് റിലയന്‍സിന് കരാര്‍ ലഭിക്കാന്‍ ഇന്ത്യ ഇടപെട്ടു എന്ന് വ്യക്തമാക്കിയതോടെ വിവാദങ്ങള്‍ ആരംഭിച്ചത്. ഇതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വമ്പന്‍ വിമര്‍ശനമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. മോദിയെ ഇന്ത്യയുടെ കമാന്‍ഡര്‍ ഇന്‍ തീഫെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്. അതായത് വീണ്ടും അദ്ദേഹത്തെ കള്ളനായി ചിത്രീകരിക്കുകയാണ് രാഹുല്‍. രാജ്യത്തോടും ജനങ്ങളോടും അദ്ദേഹം കള്ളം പറഞ്ഞിരിക്കുകയാണെന്നും രാഹുല്‍ പറയുന്നു.

1

ട്വിറ്ററിലൂടെയാണ് രാഹുല്‍ മോദിക്കെതിരെ ആക്രമണം ഉന്നയിച്ചത്. തന്റെ വാദങ്ങളെ ബലപ്പെടുത്താന്‍ ഒലാദിനെ അഭിമുഖം ചെയ്ത മീഡിയ പാര്‍ട്ടിന്റെ എഡിറ്ററുടെ ചെറിയൊരു വീഡിയോ ക്ലിപ്പും ചേര്‍ത്തിട്ടുണ്ട്. നേരത്തെ ഇന്ത്യയുടെ നിര്‍ദേശ പ്രകാരമാണ് അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ കരാറിലെ പങ്കാളിയാക്കിയതെന്ന് ഒലാദ് പറഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യ ഇത് നിഷേധിച്ചിരുന്നു. തുടര്‍ന്ന് രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണെന്ന പരാമര്‍ശവുമായി രാഹുല്‍ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെയും രാഹുല്‍ ആരോപണം ഉന്നയിച്ചിരുന്നു. സത്യം മാറ്റിമറിക്കാന്‍ ജെയ്റ്റ്‌ലിക്ക് കഴിവുണ്ടെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.

റാഫേല്‍ മുഖ്യ പ്രചാരണ വിഷയമാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. മുതിര്‍ന്ന നേതാവായ ആനന്ദ് ശര്‍മ മോദിക്കെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 2019ല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അന്വേഷണ നടത്തുമെന്നും ക്രിമിനല്‍ കേസ് എടുക്കുമെന്നും വ്യക്തമാക്കി. അതേസമയം ഒലാദിനെതിരെ ബിജെപി മോശം പരാമര്‍ശം നടത്തുന്നത് സത്യം മൂടിവെക്കാന്‍ വേണ്ടി മാത്രമാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+