ആര്‍ടിഐ നിയമത്തില്‍ മോദി സര്‍ക്കാര്‍ വെള്ളം ചേര്‍ക്കുന്നു.... കാരണം ഇതാണെന്ന് രാഹുല്‍ ഗാന്ധി!!
ദില്ലി: മോദി സര്‍ക്കാര്‍ വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ക്കുകയാണെന്ന് രാഹുല്‍ ഗാന്ധി. കഴിഞ്ഞ ദിവസം ആര്‍ടിഐ നിയമത്തിന്റെ ഭേദഗതി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്. അഴിമതിക്കാര്‍ക്ക് ഇന്ത്യയെ കൊള്ളയടിക്കുന്നതിന് വേണ്ടിയാണ് നിയമത്തെ ദുര്‍ബലമാക്കാനുള്ള സര്‍ക്കാര്‍ ശ്രമമെന്നും രാഹുല്‍ ആരോപിച്ചു. നേരത്തെ പ്രതിപക്ഷം ഈ നീക്കത്തെ ശക്തമായി എതിര്‍ത്തിരുന്നു.

കഴിഞ്ഞ ദിവസം ലോക്സഭയില്‍ ഈ ഭേദഗതി ബില്‍ അനായാസം പാസായിരുന്നു. എന്നാല്‍ രാജ്യസഭയില്‍ വന്‍ പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. പ്രതിപക്ഷം ഒടുവില്‍ സഭയില്‍ നിന്ന് ഇറങ്ങി പോയി. തുടര്‍ന്നാണ് ബില്‍ പാസാക്കിയത്. വോട്ടെടുപ്പിനെ ബിജെപി സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. രാഹുല്‍ വിദേശത്ത് നിന്ന് മടങ്ങി വന്നതിന് പിന്നാലെയാണ് വിവിധ വിഷയങ്ങളില്‍ കോണ്‍ഗ്രസ് ആക്രമണം കടുപ്പിച്ചിരിക്കുന്നത്.
അഴിമതി വിരുദ്ധ പാര്‍ട്ടിയുടെ മുഖമണിഞ്ഞ സര്‍ക്കാരിന്റെ യഥാര്‍ത്ഥ മുഖം പെട്ടെന്ന് പുറത്ത് വന്നതായും രാഹുല്‍ പറയുന്നു. ഇപ്പോള്‍ അവര്‍ അത്തരം കാര്യങ്ങളെ കുറിച്ച് പറയുന്നില്ലെന്നും രാഹുല്‍ ആരോപിച്ചു. നേരത്തെ ആര്‍ടിഐ നിയമം ബിജെപി ഇല്ലാതാക്കാന്‍ നോക്കുകയാണെന്ന് സോണിയാ ഗാന്ധിയും ആരോപിച്ചിരുന്നു. ഇതോടെ വിവരാവകാശ കമ്മീഷന്റെ ശക്തി ഇല്ലാതാവുമെന്നും സോണിയ പറഞ്ഞു.
എന്നാല്‍ സുതാര്യത ഉറപ്പാക്കുന്നതിനാണ് ഈ ബില്‍ കൊണ്ടുവന്നതെന്നാണ് സര്‍ക്കാര്‍ വാദം. രാഹുല്‍ വന്നതോടെ നിരവധി വിഷയങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. ഇതിന് പുറമേ പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള നീക്കങ്ങളും ഉടനുണ്ടാവും. ഗാന്ധി കുടുംബത്തില്‍ നിന്നുള്ള ഒരാള്‍ അധ്യക്ഷ സ്ഥാനത്ത് വേണ്ട എന്നാണ് രാഹുലിന്റെ നിലപാട്. യുവനേതാക്കളിലാരെങ്കിലും വരുമെന്നാണ് സൂചന.
Government is diluting RTI in order to help the corrupt steal from India. Strange that the normally vociferous anti-corruption crowd has suddenly disappeared. #GovtMurdersRTI
— Rahul Gandhi (@RahulGandhi) July 27, 2019
-
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത്












Click it and Unblock the Notifications