കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്ധ്രയില്‍ കോണ്‍ഗ്രസ് കളി തുടങ്ങി.... പ്രത്യേക പദവി വാഗ്ദാനം ചെയ്ത് രാഹുല്‍!!

Google Oneindia Malayalam News

ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ രണ്ടും കല്‍പ്പിച്ചുള്ള പോരാട്ടത്തിനൊരുങ്ങി കോണ്‍ഗ്രസ്. ദക്ഷിണേന്ത്യയില്‍ രാഹുല്‍ ഗാന്ധിക്ക് സ്വാധീനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വമ്പനൊരു പ്രഖ്യാപനമാണ് രാഹുല്‍ നടത്തിയത്. ആന്ധ്രയ്ക്ക് പ്രത്യേക പദവിയാണ് അദ്ദേഹം വാഗ്ദാനം ചെയ്തിരിക്കുന്നത്. ബിജെപിയെ കടത്തിവെട്ടിയിരിക്കുകയാണ് ഇതിലൂടെ രാഹുല്‍. അടുത്തിടെ നടന്ന ദക്ഷിണേന്ത്യന്‍ സര്‍വേകളില്‍ എല്ലാം പ്രത്യേക പദവിക്ക് വന്‍ ആവശ്യമുയര്‍ന്നിരുന്നു.

നേരത്തെ ബിജെപി ആന്ധ്രയ്ക്ക് ഈ പദവി നിഷേധിച്ചിരുന്നു. വമ്പന്‍ പ്രക്ഷോഭങ്ങളാണ് സംസ്ഥാനത്ത് ഈ വിഷയത്തില്‍ ബിജെപിക്കെതിരെ നടന്നുകൊണ്ടിരിക്കുന്നത്. ഇതുവഴി രാഷ്ട്രീയ നേട്ടം കോണ്‍ഗ്രസിന് ഒരുപാട് ഉണ്ടാകും. അതേസമയം സമാന ആവശ്യം തെലങ്കാനയില്‍ നിന്നും ഉയരുന്നുണ്ട്. രാഹുല്‍ ഇതേ ആയുധം തന്നെ അവിടെയും പുറത്തെടുത്താല്‍ സംസ്ഥാന തിരഞ്ഞെടുപ്പിലെ തിരിച്ചടി ആവര്‍ത്തിക്കാന്‍ ഒരു സാധ്യതയുമില്ല. കെസിആറിന് വന്‍ തിരിച്ചടിയും ഉണ്ടാവും.

ദുബായിലെ സന്ദര്‍ശനം

ദുബായിലെ സന്ദര്‍ശനം

രാഹുല്‍ തന്റെ ദുബായ് സന്ദര്‍ശനത്തില്‍ ഇന്ത്യക്കാരെ അഭിസംബോധന ചെയ്യവേയാണ് പ്രഖ്യാപനം ഉണ്ടായത്. ദുബായില്‍ ആന്ധ്രപ്രദേശുകാര്‍ നിരവധിയുണ്ട്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പ്രത്യേക പദവി ആന്ധ്രയ്ക്ക് അനുവദിക്കുമെന്നാണ് പ്രഖ്യാപനം. രാഹുല്‍ തന്റെ ദീര്‍ഘവീക്ഷണമായ പ്രഖ്യാപനത്തിലൂടെ ടിഡിപിയെയും വൈഎസ്ആര്‍ കോണ്‍ഗ്രസിനെയും കടത്തിവെട്ടിയിരിക്കുകയാണ്.

ടിഡിപിയുടെ കൊഴിഞ്ഞുപോക്ക്

ടിഡിപിയുടെ കൊഴിഞ്ഞുപോക്ക്

ടിഡിപി ബിജെപിയുടെ ഏറ്റവും വിശ്വസ്തനായ സഖ്യകക്ഷിയായിരുന്നു. ആന്ധ്രയ്ക്ക് വേണ്ടതെല്ലാം അദ്ദേഹം ബിജെപിയില്‍ നിന്ന് നേടിയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രത്യേക പദവി ബിജെപി നല്‍കുന്നില്ലെന്ന് കാണിച്ച് ടിഡിപി എന്‍ഡിഎ വിട്ടിരുന്നു. ഇത് ബിജെപിക്ക് വന്‍ തിരിച്ചടിയായിരുന്നു. ബിജെപി ദക്ഷിണേന്ത്യന്‍ വിരുദ്ധരാണെന്ന പ്രചാരണവും നായിഡു ശക്തമാക്കിയിരുന്നു.

ജഗ്ഗനും ബിജെപിക്കും അമ്പരപ്പ്

ജഗ്ഗനും ബിജെപിക്കും അമ്പരപ്പ്

ജഗ്ഗന്‍ മോഹന്‍ റെഡ്ഡി പ്രത്യേക പദവിക്കായി ബിജെപിയോട് ആവശ്യപ്പെട്ടിരുന്നു. ടിഡിപിയെ ഈ വിഷയത്തില്‍ സമ്മര്‍ദത്തിലാക്കാനും ജഗന് സാധിച്ചിരുന്നു. ബിജെപിയെ കൊണ്ട് പ്രത്യേക പദവി താന്‍ നേടിയെടുപ്പിക്കും എന്ന രീതിയിലായിരുന്നു ജഗന്റെ പ്രചാരണം. എന്നാല്‍ രാഹുലിന്റെ പ്രഖ്യാപനത്തോടെ ഇതെല്ലാം മാറിയിരിക്കുകയാണ്. രാഷ്ട്രീയ ചൂതാട്ടമാണ് രാഹുല്‍ നടത്താന്‍ ഒരുങ്ങുന്നത്. ആന്ധ്രയില്‍ കോണ്‍ഗ്രസിന് നഷ്ടപ്പെടാനൊന്നുമില്ല. ഈ പ്രഖ്യാപനം വലിയ നേട്ടമുണ്ടാക്കുമെന്ന് ഉരപ്പാണ്.

ബിജെപി പരിഗണിക്കുന്നില്ല

ബിജെപി പരിഗണിക്കുന്നില്ല

സംസ്ഥാനം വിഭജിച്ച ശേഷം ആന്ധ്ര ആവശ്യപ്പെടുന്നതാണ് പ്രത്യേക പദവി. 14ാം ധനകാര്യ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കാനാവില്ലെന്നാണ് ബിജെപി പറഞ്ഞത്. പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കാമെന്നും ബിജെപി പറഞ്ഞിരുന്നു. എന്നാല്‍ ഇതൊക്കെ ബിജെപിയുടെ പ്രചാരണം മാത്രമാണെന്നും, കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആദ്യം പ്രഖ്യാപിക്കുന്ന കാര്യം പ്രത്യേക പദവിയായിരിക്കുമെന്നും രാഹുല്‍ പറയുന്നു.

രാഹുലിന്റെ ഗ്രാഫ് ഉയരുന്നു

രാഹുലിന്റെ ഗ്രാഫ് ഉയരുന്നു

ദക്ഷിണേന്ത്യയില്‍ രാഹുലിന്റെ ഗ്രാഫ് ഉയരുന്നുവെന്ന് ദേശീയ സര്‍വേകളെല്ലാം സൂചിപ്പിച്ചിരുന്നു. മോദിക്ക് ഇവിടെ വലിയ പിന്തുണയില്ലെന്നും സര്‍വേകള്‍ അഭിപ്രായപ്പെട്ടിരുന്നു. അതേസമയം ഈ പ്രഖ്യാപനത്തോടെ രാഹുല്‍ കൂടുതല്‍ ആന്ധ്രയില്‍ സ്വീകാര്യനായിരിക്കുകയാണ്. കര്‍ഷകര്‍ അടക്കമുള്ളവര്‍ വന്‍ ദുരിതം ആന്ധ്രയില്‍ അനുഭവിക്കുന്നുണ്ട്. പ്രത്യേക പദവി ലഭിച്ചാല്‍ ഇവര്‍ക്കൊക്കെ ഗുണം ചെയ്യും. ഇതുവരെ ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസും ഇതിനായി ശക്തമായ സമരങ്ങള്‍ ആരംഭിച്ചിട്ടില്ല. ഇവിടെയാണ് രാഹുല്‍ പുതിയ തന്ത്രം സ്വീകരിച്ചിരിക്കുന്നത്.

ആന്ധ്രയിലെ നേട്ടം

ആന്ധ്രയിലെ നേട്ടം

ആന്ധ്രയില്‍ 25 ലോക്‌സഭാ സീറ്റുകളാണ് ഉള്ളത്. നിലവില്‍ കോണ്‍ഗ്രസ് ഇവിടെ സംപൂജ്യരാണ്. ചന്ദ്രബാബു നായിഡുവിനെ കൂടെ കൂട്ടിയാലും കോണ്‍ഗ്രസിന്റെ ബലത്തില്‍ ഒരുസീറ്റ് പോലും ഇപ്പോള്‍ നേടാനാവില്ല. ഇത് മറികടക്കാനാണ് സ്വന്തം ശക്തി വര്‍ധിപ്പിക്കാന്‍ കോണ്‍ഗ്രസ് മുന്നിട്ടിറങ്ങുന്നത്. ഇവിടെ ഇത്തവണ 10 സീറ്റാണ് കോണ്‍ഗ്രസ് സ്വന്തമായി നേടാന്‍ ഉദ്ദേശിക്കുന്നത്. നായിഡു ഇത് തന്നില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കാനും കോണ്‍ഗ്രസ് തയ്യാറാവും. ഇതിന് പിന്നാലെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ നേട്ടവും രാഹുല്‍ ലക്ഷ്യമിടുന്നുണ്ട്.

ബിജെപിക്ക് അടിതെറ്റും

ബിജെപിക്ക് അടിതെറ്റും

ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് വന്‍ തിരിച്ചടി ഉണ്ടാവുമെന്ന് ഉറപ്പാണ്. രാഹുലിന്റെ പ്രഖ്യാപനത്തോടെ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിക്കേണ്ട അവസ്ഥയിലാണ് ജഗന്‍മോഹന്‍ റെഡ്ഡി. വൈഎസ്ആര്‍ കോണ്‍ഗ്രസുമായി ബിജെപി സഖ്യമുണ്ടാക്കും എന്ന് കരുതുന്നതിനിടയിലാണ് രാഹുലിന്റെ പ്രഖ്യാപനം വന്നത്. ബിജെപിയെ തള്ളേണ്ട അവസ്ഥയിലാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ്. രാഹുലിന്റെ നിര്‍ദേശമനുസരിച്ച് കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചാല്‍ ജഗന്‍ പിന്തുണയ്ക്കാനും സാധ്യതയുണ്ട്. അതേസമയം തെലങ്കാനയിലും ഒഡീഷയിലും രാഹുല്‍ ഇതേ തന്ത്രമാണ് പയറ്റുക. അത് ബിജെപിയുടെ സാധ്യതകള്‍ തീര്‍ത്തും ഇല്ലാതാക്കും.

കോണ്‍ഗ്രസ് 60 സീറ്റില്‍ മത്സരിക്കും, 20 സീറ്റില്‍ പരസ്പര ധാരണ!! രാഹുലിന്റെ നിര്‍ദേശങ്ങള്‍ ഇങ്ങനെകോണ്‍ഗ്രസ് 60 സീറ്റില്‍ മത്സരിക്കും, 20 സീറ്റില്‍ പരസ്പര ധാരണ!! രാഹുലിന്റെ നിര്‍ദേശങ്ങള്‍ ഇങ്ങനെ

English summary
rahul promises special status to andhra pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X