• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രതിപക്ഷ റാലിയുമായി രാഹുല്‍ ഗാന്ധി ബീഹാറിലേക്ക്.... റാലി ഫെബ്രുവരി മൂന്നിന്!!

പട്‌ന: എസ്പി ബിഎസ്പി സഖ്യം കൈയ്യൊഴിഞ്ഞ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി ബീഹാറില്‍ ശക്തി വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നു. പ്രതിപക്ഷ നിരയുടെ കരുത്ത് പ്രകടിപ്പിക്കാന്‍ മെഗാ റാലിയൊരുക്കുകയാണ് രാഹുല്‍. ഫെബ്രുവരി മൂന്നിനാണ് റാലി നടത്തുന്നത്. ബിജെപി വിരുദ്ധ റാലിയാണ് ഇത്. അതേസമയം സംസ്ഥാനത്ത് ആര്‍ജെഡിയുമായി സഖ്യമാവുന്നതിന് മുമ്പാണ് കോണ്‍ഗ്രസ് റാലി നടത്തുന്നത്. 28 വര്‍ഷത്തിന് ശേഷമാണ് ഇത്ര വലിയൊരു റാലി കോണ്‍ഗ്രസ് സംസ്ഥാനത്ത് നടത്തുന്നത്. രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളെ റാലിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് എംഎല്‍സി പ്രേംചന്ദ് മിശ്ര പറഞ്ഞു. നിതീഷിനെയും മോദിയെയും തുറന്ന് കാണിക്കുമെന്നാണ് രാഹുലിന്റെ പ്രഖ്യാപനം.

അതേസമയം ഉത്തര്‍പ്രദേശിലെ പോലെ കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള സഖ്യം തങ്ങള്‍ക്കില്ലെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു. എസ്പി ബിഎസ്പി സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആര്‍ജെഡി നിലപാട് വ്യക്തമാക്കിയത്. ബീഹാറില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് തന്നെ പ്രവര്‍ത്തിക്കുമെന്ന് ഇതോടെ വ്യക്തമായി. കോണ്‍ഗ്രസ് മുമ്പ് തന്നെ ആര്‍ജെഡിയെ പിന്തുണയ്ക്കുന്നുണ്ട്. യുപിയില്‍ ഇത് കോണ്‍ഗ്രസില്ലാതെയും സാധ്യമാകും. ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് പ്രധാന ലക്ഷ്യം. ദില്ലിയില്‍ ആര് അധികാരത്തില്‍ എത്തണമെന്ന് തീരുമാനിക്കുന്നത് ബീഹാറിലെയും യുപിയിലെയും രാഷ്ട്രീയ പാര്‍ട്ടികളായിരിക്കുമെന്നും തേജസ്വി പറഞ്ഞു.

മണ്ഡല വിഭജനവുമായി മഹാസഖ്യം... മായാവതി അക്ബര്‍പൂരില്‍ മത്സരിക്കും, മുലായത്തിന് മെയിന്‍പുരി

English summary
rahul to attend anti bjp rally in bihar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X