റെയില്‍വേ ബജറ്റ്: 40000 ബോഗികള്‍ വന്ദേഭാരത് നിലവാരത്തില്‍, റെയില്‍വേ ഇടനാഴി, പ്രഖ്യാപനങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ റെയില്‍വേയ്ക്കായും മികച്ച പ്രഖ്യാപനങ്ങള്‍. കണക്ടിവിറ്റിയും ഗതാഗതത്തിനും മുന്‍തൂക്കം നല്‍കുന്നതായിരുന്നു പ്രഖ്യാപനങ്ങള്‍. റെയില്‍വേ അടിസ്ഥാന സൗകര്യങ്ങളുടെ ആധുനികവത്കരണമാണ് ധനമന്ത്രിയുടെ റെയില്‍വേ ബജറ്റില്‍ നിറഞ്ഞുനിന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് 40000 സാധാരണ റെയില്‍ബോഗികള്‍ വന്ദേഭാരത് നിലവാരത്തിലേക്ക് മാറ്റുമെന്നാണ്.
സെമി ഹൈ ട്രെയിനായ വന്ദേഭാരതിന്റെ നിലവാരം ഇനി ധാരാളം റെയില്‍ ബോഗികള്‍ക്ക് ഇതോടെ ലഭിക്കും. കൂടുതല്‍ മികച്ച സുരക്ഷ, സൗകര്യം, യാത്രക്കാര്‍ക്ക് യാത്ര ചെയ്യാനുള്ള സുഖം എന്നിവയെല്ലാം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനമാണിത്.

സാമ്പത്തിക പുരോഗതിയുടെ കാര്യം പറഞ്ഞപ്പോള്‍ റെയില്‍വേ മേഖലയാണ് ധനമന്ത്രിയുടെ പ്രസംഗത്തില്‍ നിറഞ്ഞ് നിന്നത്. ഇന്ത്യയിലെ ഗതാഗത സംവിധാനം വളര്‍ത്തിയെടുക്കുന്നതിനും, ഏറ്റവും എളുപ്പത്തില്‍ യാത്രകള്‍ സാധ്യമാക്കുന്നതുമെല്ലാം റെയില്‍വേയുടെ പ്രാധാന്യത്തെ വര്‍ധിപ്പിക്കുന്നുവെന്ന് ധനമന്ത്രി പറഞ്ഞു.
ഇടക്കാല ബജറ്റില്‍ മൂന്ന് സുപ്രധാന സാമ്പത്തിക റെയില്‍വേ ഇടനാഴികളും ധനമന്ത്രി പ്രഖ്യാപിച്ചു. ഇതും നിര്‍ണായക പ്രഖ്യാപനമാണ്. ഊര്‍ജം, ധാതു, സിമന്റ് സെക്ടറുകള്‍ക്കായിട്ടാണ് ഈ ഇടനാഴി നിര്‍മിക്കുക. നിര്‍മാണ മേഖലയ്ക്ക് വേണ്ടി സിമന്റുകളും, അതുപോലെ ഊര്‍ജ മേഖലയിലേക്ക് വേണ്ട കല്‍ക്കരി അടക്കമുള്ളവയ്ക്കുമെല്ലാം ഇവയെ ആശ്രയിക്കാന്‍ സാധിക്കും. ഹൈ ട്രാഫ് ഡെന്‍സിറ്റി ഇടനാഴിയും, തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്ന ഇടനാഴികളും പ്രഖ്യാപിച്ചിട്ടുണ്ട.
ഇന്ത്യന്‍ റെയില്‍വേയുടെ മെഗാ പദ്ധതികളിലൊന്നായിട്ടാണ് ഇതിനെ കാണുന്നത്. പിഎം ഗാഡി ശക്തിക്ക് കീഴിലാണ് ഈ പദ്ധതികള്‍ നടപ്പാക്കുക. മള്‍ട്ടി മോഡല്‍ കണക്ടിവിറ്റിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ലോജിസ്റ്റിക്‌സ് മികവ് വര്‍ധിപ്പിക്കുകയും എന്നാല്‍ ചെലവ് ചുരുക്കപ്പെടുകയും ചെയ്യും. ഹൈ ട്രാഫിക് ഇടനാഴികളുടെ പാതികള്‍ വലുതാക്കുന്നതിലൂടെ പാസഞ്ചര്‍ ട്രെയിനുകളുടെ സുഗമമായ സഞ്ചാരം സാധ്യമാകും.
ഇതിലൂടെ സുരക്ഷയും, അതോടൊപ്പം തന്നെ ഉയര്‍ന്ന യാത്രാ വേഗതയും കൈവരിക്കാനാവും. ഇടുങ്ങിയ പാതയിലൂടെ പോകുമ്പോള്‍ അപകടങ്ങള്‍ അടക്കം സംഭവിക്കാനുള്ള സാധ്യതയേറെയാണ്. രാജ്യത്തിന്റെ ജിഡിപി വളര്‍ച്ചയ്ക്കും, ലോജിസ്റ്റിക്‌സ് ചെലവ് കുറയ്ക്കാനുമെല്ലാം ഈ മൂന്ന് സാമ്പത്തിക ഇടനാഴികള്‍ സഹായിക്കും.
വന്ദേഭാരതില്‍ അടുത്തിടെ ചില മാറ്റങ്ങള്‍ വന്നിരുന്നു. അതെല്ലാം ഈ 40000 ബോഗികള്‍ക്കും ഉണ്ടാവും. വന്ദേഭാരതിലെ ഡ്രൈവര്‍ ഡെസ്‌ക് കളര്‍ തീമിലേക്ക് മാറിയിരുന്നു. ഡ്രൈവിംഗ് ട്രെയിലര്‍ കോച്ചുകളിലാണ് ഇത് നടപ്പാക്കിയത്. കൂടുതല്‍ മുന്നോട്ടുള്ള കാഴ്ച്ചയ്ക്കും, അതുപോലെ ഒന്ന് മോടി പിടിപ്പിക്കുന്നതിനുമായിരുന്നു ഇത്. എമര്‍ജസി സ്റ്റോപ്പ് പുഷ് ബട്ടണ്‍ ഡ്രൈവര്‍ കണ്ട്രോള്‍ പാനലിലേക്ക് മാറ്റിയിരുന്നു. ഇത് ലോക്കോ പൈലറ്റിന് എളുപ്പത്തില്‍ ഉപയോഗിക്കാന്‍ പാകത്തിലായിരുന്നു.












Click it and Unblock the Notifications