കേരളത്തിന്റെ റെയിൽവേ വികസനത്തിന് കുതിപ്പേകി വന്ദേഭാരത്; അമൃത് ഭാരത് പദ്ധതിയിലൂടെയും വൻ നേട്ടങ്ങൾ
2020ലാണ് കേരളത്തിൽ ആദ്യമായി സൗരോർജത്തിൽ പ്രവർത്തിക്കുന്ന തീവണ്ടിയുടെ ഹ്രസ്വരൂപം, വേളി ടൂറിസ്‌റ്റ് വില്ലേജിൽ അവതരിപ്പിക്കുന്നത്. പരിസ്ഥിതി സൗഹൃദ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിലേക്കുള്ള സുപ്രധാന ചുവടുവെപ്പായിരുന്നു ഇത്. ഈ നേട്ടത്തെ കേവലമൊരു പുതുമ എന്നതിലുപരി അതിന്റെ വിശാലമായ അർത്ഥത്തിൽ തന്നെ കാണണം. കേരളത്തിന്റെ റെയിൽവേ ശൃംഖലയിലുടനീളം ആവശ്യമായ നവീകരണത്തിനും സുസ്ഥിരതയ്ക്കും വേണ്ടിയുളള സംസ്ഥാനത്തിന്റെ കാഴ്ചപ്പാടിനെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.
കേരളത്തിന്റെ സൗന്ദര്യം കണ്ടറിയാനും ആസ്വദിക്കാനും നാട്ടിലൂടെ ട്രെയിനിൽ ഒരു യാത്ര ചെയ്‌താൽ മതിയെന്ന് പറയാം. കേരളത്തിലെ ശക്തമായ റെയിൽവേ ശൃംഖല വിനോദസഞ്ചാരമേഖലയുടെ വളർച്ചയിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്. 10,470 കിലോമീറ്റർ റെയിൽവേ ലൈനുകളുള്ള കേരളം, ഇന്ത്യൻ റെയിൽവേ ഭൂപടത്തിൽ തന്നെ സുപ്രധാന സ്ഥാനം അലങ്കരിക്കുന്നു. സംസ്ഥാനത്തെ ബന്ധിപ്പിക്കുന്ന 933 കിലോമീറ്റർ ബ്രോഡ്ഗേജും 117 കിലോമീറ്റർ മീറ്റർഗേജ് ലൈനുകളും ഇതിൽ ഉൾപ്പെടുന്നു.

വിവിധ സ്ഥലങ്ങളെ ബന്ധിപ്പിച്ച് സൗകര്യപ്രദമായ യാത്രാമാർഗങ്ങൾ പ്രദാനം ചെയ്തുകൊണ്ട് സംസ്ഥാനത്തുടനീളമുള്ള വിനോദസഞ്ചാരവും സാമ്പത്തിക വളർച്ചയും വർദ്ധിപ്പിക്കുന്നതിൽ കേരളത്തിലെ റെയിൽവേ ശൃംഖല നിർണായക പങ്ക് വഹിക്കുന്നു. ഒരു റെയിൽ വിപ്ലവത്തിന്റെ പാതയിലാണ് ഈ കൊച്ചുസംസ്ഥാനം കുതിച്ചു കൊണ്ടിരിക്കുന്നത്. കേരളത്തിലെ റെയിൽവേ ശൃംഖലയെ കാര്യക്ഷമതയുടെയും കണക്‌ടിവിറ്റിയുടെയും മുഖമുദ്രയാക്കാനുളള പ്രയത്നത്തിലാണ് കേന്ദ്രസർക്കാർ. 2022 ഡിസംബറിൽ റെയിൽവേ മന്ത്രാലയം ഭവന-നഗരകാര്യ മന്ത്രാലയവുമായി സഹകരിച്ചുകൊണ്ട് ആരംഭിച്ച അമൃത് ഭാരത് സ്‌റ്റേഷൻ പദ്ധതിയിലൂടെ രാജ്യവ്യാപകമായി 1275 റെയിൽവേ സ്‌റ്റേഷനുകൾ നവീകരിക്കാനാണ് ലക്ഷ്യമിടുന്നത്. കേരളത്തിൽ നിന്ന് 34 സ്‌റ്റേഷനുകളാണ് ഈ പദ്ധതിയുടെ ഭാഗമാവുക. ഇത് കേരളത്തിന്റെ റെയിൽവേ വികസനത്തിന് വലിയ മൂതൽക്കൂട്ടാവും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ശ്രദ്ധേയമായ സംരംഭങ്ങൾക്ക് കീഴിൽ, ഇന്ത്യയിലുടനീളമുള്ള റെയിൽവേ സ്റ്റേഷനുകൾ കണക്റ്റിവിറ്റിയുടെയും സൗകര്യത്തിൻ്റെയും ആധുനിക കേന്ദ്രങ്ങളായി ഗണ്യമായ പരിവർത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. നിലവിൽ, കേരളത്തിലുടനീളമുള്ള പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ സ്റ്റേഷൻ പുനർവികസനപദ്ധതിയാണ് നവീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പ്രത്യേകിച്ച്, യാത്രാനുഭവം വർദ്ധിപ്പിക്കുന്നതിനും തീവണ്ടിയാത്ര പ്രോത്സാഹിപ്പിക്കുന്നതിനുമായി കൊല്ലം, എറണാകുളം ജംഗ്‌ഷനുകൾ നവീകരിക്കുന്നു.
അമൃത് ഭാരത് സ്‌റ്റേഷൻ പദ്ധതിക്ക് പുറമെ കാസർഗോഡ്-തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസ് പോലെയുള്ള തീവണ്ടി സർവീസുകളിലൂടെ രാജ്യവ്യാപകമായി കണക്‌ടിവിറ്റി മെച്ചപ്പെടുത്തുന്നതിനും കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഇവ ഇന്റര്‍സിറ്റി യാത്ര ലളിതമാക്കാനും യാത്രാ സമയം കുറയ്ക്കാനും യാത്രക്കാരുടെ സൗകര്യം വർദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നു. പ്രമുഖ സംവിധായകൻ ലാൽജോസ് വന്ദേ ഭാരത് ട്രെയിനിനെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. "വന്ദേ ഭാരത് വന്നത് മുതൽ എന്റെ എല്ലാ യാത്രകളും ഈ ട്രെയിനിൽ തന്നെയാണ്. എറണാകുളത്തിന് മുകളിലേക്ക് പോകാൻ വന്ദേഭാരത് തന്നെയാണ് ഉപയോഗിക്കുന്നത്. കേരളത്തിൽ വന്ദേഭാരത് പോലെയുള്ള ട്രെയിനുകൾ കൂടുതലായി വരണം".
രാജ്യത്തെ 33ാമത്തെ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനാണ് കാസർഗോഡ്-തിരുവനന്തപുരം വന്ദേഭാരത്. കാവി നിറത്തിലുള്ള ഈ സെമി ഹൈസ്‌പീഡ് ട്രെയിൻ കാസർഗോഡിനെ സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരവുമായും കണ്ണൂർ, കോഴിക്കോട്, എറണാകുളം, ആലപ്പുഴ, കൊല്ലം തുടങ്ങിയ ജില്ലകളുമായും അതിവേഗം ബന്ധിപ്പിക്കുന്നു. വന്ദേഭാരതിലെ യാത്രാനുഭവത്തെ കുറിച്ച് സ്ഥിരം യാത്രക്കാരനായ സത്യനാരായൺ പറയുന്നത് ഇങ്ങനെയാണ്. "ഞാൻ ഇതിൽ തന്നെയാണ് യാത്ര ചെയ്യുന്നത്. കാസർഗോഡ് നിന്ന് ഇന്നലെ ഏഴ് മണിക്ക് ഞാൻ പുറപ്പെട്ടതാണ്, എറണാകുളത്ത് 11:30 മണിക്ക് എത്തി. വീണ്ടും തിരിച്ചു പോവുകയാണ്. ഇല്ലായിരുന്നെങ്കിൽ എന്റെ ഒരു ദിവസം ട്രെയിനിന് തന്നെ വേണ്ടി വന്നേനെ. ഏറ്റവും ബെസ്‌റ്റ് ഇതാണ്". ആഴ്‌ചയിൽ ആറ് ദിവസവും ഓടുന്ന ട്രെയിനാണ് കാസർഗോഡ്-തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസ്. 574 കിലോമീറ്റർ ദൂരം വെറും 8 മണിക്കൂർ അഞ്ച് മിനിറ്റ് കൊണ്ട് ഈ ട്രെയിൻ ഓടിയെത്തുന്നുണ്ട് എന്നതാണ് ശ്രദ്ധേയം. ശരാശരി വേഗത മണിക്കൂറിൽ 73 കിലോമീറ്ററാണ്. ആധുനിക റെയിൽവേ യാത്രയുടെ പ്രതീകമാണ് വന്ദേഭാരത് എക്‌സ്പ്രസ്.
രാജ്യവ്യാപകമായി കണക്‌ടിവിറ്റി വർദ്ധിപ്പിക്കുന്നതിനും ഗതാഗത മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും വേണ്ടിയുള്ള കേന്ദ്ര സർക്കാരിന്റെ പ്രതിബദ്ധതയുടെ അടയാളമാവുകയാണ് വന്ദേഭാരത്. കേരളത്തിന്റെ റെയിൽവേ ശൃംഖല നവീകരിക്കാൻ വേണ്ടിയുള്ള എല്ലാ ശ്രമങ്ങളും വിജയത്തിന്റെ പാതയിലാണ്. ഇതുവഴി സാമ്പത്തിക ഉന്നതിയും സമൃദ്ധിയും നിറഞ്ഞ നല്ലൊരു ഭാവിയ്ക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അടിത്തറ പാകുന്നത്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications