Get Updates
Get notified of breaking news, exclusive insights, and must-see stories!

യാത്രക്കാർക്ക് റെയിൽവേ വക ഇരുട്ടടി; ട്രെയിൻ ടിക്കറ്റ് നിരക്കുകൾ പരിഷ്‌കരിച്ചു, ദീർഘദൂര യാത്രയ്ക്ക് ചിലവ് കൂടും

ന്യൂഡൽഹി: യാത്രാ നിരക്കുകൾ പരിഷ്‌കരിച്ച് ഇന്ത്യൻ റെയിൽവേ. ഡിസംബർ 26 മുതൽ എസി കോച്ചുകളിലും മെയിൽ, എക്‌സ്പ്രസ് ട്രെയിനുകളിലെ നോൺ-എസി വിഭാഗങ്ങളിലും യാത്രാനിരക്ക് വർധിക്കും. കിലോമീറ്ററിന് 2 പൈസയാണ് വർധിപ്പിച്ചത്. ഇതനുസരിച്ച്, 500 കിലോമീറ്റർ നോൺ-എസി യാത്രയ്ക്ക് 10 രൂപ അധികമായി നൽകണം. നടപ്പ് സാമ്പത്തിക വർഷത്തിലെ റെയിൽവേയുടെ രണ്ടാമത്തെ നിരക്ക് പരിഷ്‌കരണമാണിത്; ജൂലൈയിലായിരുന്നു മുൻപത്തെ വർധന.

പുതിയ നിരക്ക് പരിഷ്‌കരണത്തിൽ സബർബൻ സർവീസുകൾക്കും പ്രതിമാസ സീസൺ ടിക്കറ്റുകൾക്കും വർധനയില്ല. 215 കിലോമീറ്റർ വരെ സാധാരണ ക്ലാസിൽ യാത്ര ചെയ്യുന്നവർക്കും ഇത് ബാധകമല്ല. കുറഞ്ഞ ദൂരക്കാരായ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന യാത്രക്കാരെ സംരക്ഷിക്കാനാണ് ഈ തീരുമാനമെന്ന് റെയിൽവേയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.

trainticketprice

215 കിലോമീറ്ററിന് മുകളിൽ സാധാരണ ക്ലാസിൽ കിലോമീറ്ററിന് 1 പൈസയും, മെയിൽ, എക്‌സ്പ്രസ് നോൺ-എസി, എസി ക്ലാസുകളിൽ കിലോമീറ്ററിന് 2 പൈസ വീതവും കൂടും. പുതുതായി നടപ്പിലാക്കുന്ന നിരക്ക് പരിഷ്‌കരണത്തിലൂടെ നടപ്പു സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ റെയിൽവേ ഏകദേശം 600 കോടി രൂപ അധിക വരുമാനം പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ ദശകത്തിൽ റെയിൽവേ നെറ്റ്‌വർക്ക് വികസിപ്പിക്കുകയും ട്രെയിൻ സർവീസുകളും സുരക്ഷയും മെച്ചപ്പെടുത്തുകയും ചെയ്‌തതിലൂടെ ജീവനക്കാരുടെ എണ്ണം വർധിച്ചുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇത് ജീവനക്കാരുടെ ചെലവ് 1.15 ലക്ഷം കോടി രൂപയായും, പെൻഷൻ ബാധ്യതകൾ 60,000 കോടി രൂപയായും ഉയർത്തിയതായി അധികൃതർ ചൂണ്ടിക്കാട്ടി.

2024-25 സാമ്പത്തിക വർഷത്തിൽ റെയിൽവേയുടെ മൊത്തം പ്രവർത്തനച്ചെലവ് 2.63 ലക്ഷം കോടി രൂപയിലെത്തി. കാര്യക്ഷമതയിലും സുരക്ഷയിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് റെയിൽവേ ഇപ്പോൾ എന്നാണ് അധികൃതർ നിരക്ക് വർധനയുടെ മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഉയർന്ന ചെലവുകൾ കൈകാര്യം ചെയ്യുന്നതിന്, ചരക്ക് ലോഡിംഗ് വർദ്ധിപ്പിക്കുന്നതിനൊപ്പം പരിമിതമായ യാത്രാ നിരക്ക് യുക്തിസഹമാക്കുന്നതിലും റെയിൽവേ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

പ്രവർത്തന കാര്യക്ഷമതയും സുരക്ഷാ മാനദണ്ഡങ്ങളും മെച്ചപ്പെടുത്താൻ ഈ നടപടികൾ സഹായിച്ചിട്ടുണ്ട്. ഇന്ത്യ ഇപ്പോൾ ലോകത്തിലെ രണ്ടാമത്തെ വലിയ ചരക്ക് കൊണ്ടുപോകുന്ന റെയിൽവേ ശൃംഖലയായി മാറിയിരിക്കുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും വലിയ റെയിൽവേ സംവിധാനമുള്ള രാജ്യങ്ങളിൽ ഒന്നാണ് നിലവിൽ ഇന്ത്യ.

2025 ജൂലൈയിൽ നടപ്പിലാക്കിയ മുൻ നിരക്ക് ക്രമീകരണത്തിലൂടെ ഇതുവരെ ഏകദേശം 700 കോടി രൂപ വരുമാനം ലഭിച്ചിട്ടുണ്ടെന്ന് റെയിൽവേ മന്ത്രാലയം ചൂണ്ടിക്കാട്ടി. അതിനിടെ ക്രിസ്‌തുമസ്, പുതുവത്സര യാത്രാ സീസണിനായി ഇന്ത്യൻ റെയിൽവേ വിപുലമായ സ്‌പെഷ്യൽ ട്രെയിനുകൾ ആസൂത്രണം ചെയ്‌തിട്ടുണ്ട്‌. യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി എട്ട് സോണുകളിലായി ആകെ 244 അധിക സർവീസുകളാണ് പ്രഖ്യാപിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+