കോടികള്‍ കൊയ്യുന്ന അശ്ലീല സിനിമകള്‍; കുന്ദ്ര സമ്പാദിച്ചത് ഏഴര കോടി! പണമുണ്ടാക്കുന്ന വഴികള്‍ ഇങ്ങനെ...

മുംബൈ: നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തതോടെ ബോളിവുഡ് ഞെട്ടിയിരിക്കുകയാണ്. അതിലും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. രാജ് കുന്ദ്ര, നീലച്ചിത്ര നിര്‍മാണത്തില്‍ നിന്ന് മാത്രം ചുരുങ്ങിയ കാലം കൊണ്ട് ഏഴര കോടി രൂപയൈങ്കിലും വരുമാനം ഉണ്ടാക്കിയിട്ടുണ്ട്.

എന്നാല്‍ കൊടിയ ചൂഷണവും ഈ മേഖലയില്‍ ഉണ്ട്. ഇത്തരം സിനിമകളില്‍ അഭിനയിക്കേണ്ടി വരുന്നവര്‍ക്ക് ചെറിയ പ്രതിഫലം മാത്രമാണ് നല്‍കിയിരുന്നു. മാത്രമല്ല, പലരേയും ഭീഷണിപ്പെടുത്തി ഇതില്‍ പെടുത്തുകയും ചെയ്തിട്ടുണ്ട്. എങ്ങനെ ആയിരുന്നു രാജ് കുന്ദ്ര ഇതൊരു 'സക്‌സസ്ഫുള്‍ ബിസിനസ്' ആി കൊണ്ടുനടന്നത്. പരിശോധിക്കാം...

ആ 'പ്രണയ'ത്തിന് പിന്നിലെ യാഥാര്‍ഥ്യം വെളിപ്പെടുത്തി നടി പ്രിയ വാര്യര്‍

ഹോട്ട്‌ഷോട്‌സ്

ഹോട്ട്‌ഷോട്‌സ്

ഹോട്ട്‌ഷോട്‌സ് എന്ന പേരില്‍ ഒരു ആപ്പ് ആയിരുന്നു രാജ് കുന്ദ്ര ആദ്യം അവതരിപ്പിച്ചത്. തുടക്കത്തില്‍ ചെറിയ രീതിയില്‍ ആയിരുന്നെങ്കിലും വളരെ പെട്ടെന്ന് ഈ മൊബൈല്‍ ആപ്പ് ശ്രദ്ധനേടി. ഹോട്ട് ഫോട്ടോകളും വീഡിയോകളും ഒക്കെ ആയിരുന്നു ഇതിന്റെ ഹൈലൈറ്റ്. വിദേശത്തും ആപ്പിന് ആരാധകര്‍ ഏറെയുണ്ടായി.

പണം കൊയ്തത്

പണം കൊയ്തത്

നീലച്ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ ഹോട്ട്‌ഷോട്‌സ് ആപ്പ് സൗജന്യം ആയിരുന്നില്ല. വരിസംഖ്യ അടച്ച് സബ്‌സ്‌ക്രൈബ് ചെയ്താല്‍ മാത്രമേ വീഡിയോകള്‍ കാണാനാകു. ഇത്തരത്തില്‍ ഹോട്ട്‌ഷോട്‌സിലൂടെ വരിസംഖ്യ ഇനത്തില്‍ മാത്രം രാജ് കുന്ദ്ര കോടികള്‍ സമ്പാദിച്ചു എന്നാണ് പുറത്ത് വരുന്ന വിവരം.

പ്ലാന്‍ ബി

പ്ലാന്‍ ബി

അശ്ലീല ഉള്ളടക്കമുള്ള ആപ്പിന് പിടിവീഴും എന്ന് കുന്ദ്ര മുന്‍കൂട്ടി കണ്ടിരുന്നു എന്ന് വേണം കരുതാന്‍. ഇന്ത്യയില്‍ നിയമവിരുദ്ധം ആയതിനാല്‍ പിടിവീഴും മുമ്പേ ലണ്ടനില്‍ സ്ഥിരതാമസമാക്കിയ സഹോദരീഭര്‍ത്താവിന്റെ കമ്പനിയ്ക്ക് ആപ്പ് കൈമാറുകയും ചെയ്തു. പക്ഷേ, അപ്പോഴും നീലച്ചിത്രങ്ങള്‍ നിര്‍മിച്ചിരുന്നത് ഇന്ത്യയില്‍ തന്നെ ആയിരുന്നു.

പ്രതിദിനം ലക്ഷങ്ങള്‍

പ്രതിദിനം ലക്ഷങ്ങള്‍

ഓരോ ദിവസവും ലക്ഷക്കണക്കിന് രൂപയാണ് ആപ്പ് വഴി രാജ് കുന്ദ്രയും സംഘവും നേടിയിരുന്നത് എന്നാണ് പറയുന്നത്. തുടക്കത്തില്‍ പ്രതിദിനം രണ്ടും മൂന്നും ലക്ഷം രൂപ ലഭിച്ചപ്പോള്‍ ഒരു ഘട്ടത്തില്‍ ഇത് പ്രതിദിനം എട്ട് ലക്ഷം രൂപ വരെ എത്തിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സംഘവുമായി ബന്ധപ്പെട്ട അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോള്‍ ആണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്.

വി ട്രാന്‍സ്ഫര്‍ വഴി

വി ട്രാന്‍സ്ഫര്‍ വഴി

ഇന്ത്യയില്‍ നിന്ന് വീഡിയോ അപ്ലോഡ് ചെയ്യുന്നത് പ്രശ്‌നമായപ്പോള്‍ മറ്റൊരു വഴിയും കുന്ദ്രയും സംഘവും കണ്ടെത്തിയിരുന്നു. വി ട്രാന്‍സ്ഫര്‍ വഴി ഇംഗ്ലണ്ടിലേക്ക് നീലച്ചിത്രങ്ങള്‍ അയക്കും. പിന്നീട് അവിടെ നിന്ന് അപ്ലോഡ് ചെയ്യും. നിയമ പ്രശ്‌നങ്ങള്‍ മറികടക്കാനായിരുന്നു ഇത്.

എല്ലാം വെബ് സീരീസ്

എല്ലാം വെബ് സീരീസ്

വെബ് സീരീസുകളുടെ പേരില്‍ ആയിരുന്നു രാജ് കുന്ദ്രയും സംഘവും നടിമാരെ ചൂഷണം ചെയ്തിരുന്നത്. ചിലര്‍ അശ്ലീല വീഡിയോ നിര്‍മാണം ആണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് തന്നെ എത്തിയിരുന്നു. എന്നാല്‍ അഭിനയമോഹം കൊണ്ട് വെബ്‌സീരീസില്‍ അഭിനയിക്കാനെത്തി കെണിയില്‍ പെട്ടവരും ഒരുപാടുണ്ട്.

ചെലവ് കുറവ്, പ്രതിഫലം വളരെ കുറവ്, പക്ഷേ...

ചെലവ് കുറവ്, പ്രതിഫലം വളരെ കുറവ്, പക്ഷേ...

അഭിനേതാക്കളും ഒന്നോ രണ്ടോ സാങ്കേതിക വിദഗ്ധരും ഒരു റിസോര്‍ട്ടും മാത്രം മതി ഇത്തരം വീഡിയോകളുടെ നിര്‍മാണത്തിന്. നീലച്ചിത്രങ്ങളില്‍ അഭിനയിക്കുന്ന പെണ്‍കുട്ടികള്‍ക്ക് 25,000 രൂപ വരെയൊക്കെ ആയിരുന്നു പ്രതിഫലമായി നല്‍കിയിരുന്നതത്രെ. ചിലരെ ഭീഷണിപ്പെടുത്തി അഭിനയിപ്പിച്ചിരുന്നതായും ആരോപണമുണ്ട്. ഈ ചെറിയ മുടക്കുമുതലില്‍ നിന്നാണ് കുന്ദ്രയും സംഘവും കോടികള്‍ സമ്പാദിച്ചത്.

ഡിമാന്റ് കൂടി

ഡിമാന്റ് കൂടി

കൊവിഡ് വ്യാപനത്തോടെ ലോകമാസകലും അശ്ലീല വീഡിയോകള്‍ക്ക് പ്രിയമേറിയിട്ടുണ്ട്. അശ്ലീല വെബ്‌സൈറ്റുകളിലും ആപ്പുകളിലും എത്തുന്ന സന്ദര്‍ശകരുടെ എണ്ണവും ഏറെ വര്‍ദ്ധിച്ചിട്ടുണ്ട്. ഇന്ത്യയിലും ഇത് പ്രകടമാണ്. ഇത് മുതലെടുക്കുകയായിരുന്നു രാജ് കുന്ദ്രയും സംഘവും.

പ്രിയാമണിയും മുസ്തഫ രാജും തമ്മിലുള്ള വിവാഹം നിയമവിരുദ്ധമോ? ചോദ്യം ചെയ്ത് ആദ്യ ഭാര്യ രംഗത്ത്‌

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+