തന്റെ ചൂടന്‍ രംഗങ്ങളിലൂടെ രാജ് കുന്ദ്ര പണമുണ്ടാക്കി, ശില്‍പ്പയെ വിശ്വസിക്കരുത്, വെളിപ്പെടുത്തല്‍
മുംബൈ: പോണ്‍ വീഡിയോ കേസില്‍ രാജ് കുന്ദ്രയ്‌ക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി ഷെര്‍ലിന്‍ ചോപ്ര. കുന്ദ്രയുടെ ഭാര്യ ശില്‍പ്പ ഷെട്ടിക്കെതിരെയും താരം തുറന്നടിച്ചിരിക്കുകയാണ്. നേരത്തെ തന്റെ ചൂടന്‍ രംഗങ്ങള്‍ കണ്ട് ശില്‍പ്പ ഷെട്ടി ആസ്വദിക്കാറുണ്ടെന്ന് രാജ് കുന്ദ്ര പറഞ്ഞിരുന്നുവെന്നും ഷെര്‍ലിന്‍ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ പുതിയ കാര്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. തന്റെ ചൂടന്‍ രംഗങ്ങള്‍ ഉപയോഗിച്ച് രാജ് കുന്ദ്ര ഇഷ്ടം പോലെ പണമുണ്ടാക്കിയെന്നാണ് മുംബൈ പോലീസിനോട് നടി പറഞ്ഞിരിക്കുന്നത്. കേസിലെ പ്രധാന പ്രതിയായി മുംബൈ പോലീസ് കാണുന്നതും രാജ് കുന്ദ്രയെ തന്നെയാണ്.

ഹോട്‌ഷോട്ട് എന്നുള്ള ആപ്പിന്റെ മറവിലായിരുന്നു എല്ലാ കള്ളക്കളിയും രാജ് കുന്ദ്ര നടത്തിയിരുന്നു. കുന്ദ്രയും അദ്ദേഹത്തിന്റെ ബിസിനസ് സ്ഥാപനത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറും തന്നെ തുടര്‍ച്ചയായി പിന്തുടര്‍ന്നിരുന്നു. തന്നെ പറഞ്ഞ് മയക്കി ഹോട്ട്‌ഷോട്ടിന് വേണ്ടി ചൂടന്‍ രംഗങ്ങള്‍ ചിത്രീകരിക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്നും ഷെര്‍ലിന്‍ ചോപ്ര പറഞ്ഞു. മുംബൈ ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയിലാണ് ഈ കാര്യങ്ങള്‍ ഷെര്‍ലിന്‍ ചോപ്ര പറഞ്ഞിരിക്കുന്നത്. കേസിലെ നിര്‍ണായക വെളിപ്പെടുത്തല്‍ കൂടിയാണിത്.

നേരത്തെ മുംബൈ പോലീസ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. രാജ് കുന്ദ്ര, ഇയാളുടെ സ്ഥാപനത്തിന്റെ ഐടി ഹെഡ് റയാന്‍ തോര്‍പ്, യാഷ് താക്കൂര്‍, കുന്ദ്രയുടെ ഭാര്യാ സഹോദരന്‍ പ്രദീപ് ഭക്ഷി എന്നിവരെയാണ് പ്രതി ചേര്‍ത്തിരുന്നത്. 43 സാക്ഷികളുടെ മൊഴിയും 1500 പേജ് വരുന്ന കുറ്റപത്രത്തിലുണ്ട്. ഇതില്‍ അഞ്ച് സാക്ഷികള്‍ മജിസ്‌ട്രേറ്റിന് മുന്നിലാണ് മൊഴി രേഖപ്പെടുത്തിയത്. തന്നെ പ്രധാന മോഡലായി മുന്നില്‍ കണ്ട് ഹോട്ട് വീഡിയോസ് പുറത്തിറക്കാനായി രാജ് കുന്ദ്രയും പോണ്‍ വീഡിയോ സംഘവും ചേര്‍ന്ന് ലക്ഷ്യമിട്ടതെന്ന് ഷെര്‍ലിന്‍ ചോപ്ര പറയുന്നു.

ആംസ്‌പ്രൈം മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി ചേര്‍ന്ന് ഒരു മൊബൈല്‍ ആപ്പ് ഉണ്ടാക്കുന്നതിനായിരുന്നു താന്‍ കരാറൊപ്പിട്ടതെന്ന് നടി പറയുന്നു. ഷെര്‍ലിന്‍ ചോപ്ര ആപ്പ് എന്നായിരുന്നു ഇതിന്റെ പേര്. കുന്ദ്രയ്ക്ക് പുറമേ സൗരഭ് കുശ്വാഹ എന്നൊരാളും ഈ കമ്പനിയുടെ ഡയറക്ടറായിരുന്നു. തന്റെ ചൂടന്‍ വീഡിയോസും ചിത്രങ്ങളുമായിരുന്നു ഇതിലൂടെ പുറത്തിറക്കിയിരുന്നത്. തനിക്ക് 50 ശതമാനം വരുമാനം എന്നതായിരുന്നു കരാര്‍. അതായത് ആപ്പ് വഴി കിട്ടുന്നത വരുമാനത്തിന്റെ 50 ശതമാനം തനിക്ക് നല്‍കുമെന്ന് രാജ് കുന്ദ്ര പറഞ്ഞു.
സ്റ്റൈലിഷ്... അമല ഇതെന്തൊരു ലുക്കാണ്, വൈറലായി നടിയുടെ പുതിയ ചിത്രങ്ങൾ

രാജ് കുന്ദ്രയും കമ്പനിയും ചേര്‍ന്ന് തന്നെ ചതിക്കുകയായിരുന്നു. ഒറ്റ പൈസ പോലും തനിക്ക് ലഭിച്ചിട്ടില്ലെന്ന് നടി പറയുന്നു. ഇതിന് ശേഷമാണ് രാജ് കുന്ദ്ര തന്നെ വീണ്ടും സമീപിക്കുന്നത്. ഹോട്ട്‌ഷോട്‌സ് എന്ന രാജ് കുന്ദ്രയുടെ മൊബൈല്‍ ആപ്പില്‍ അഭിനയിക്കണമെന്ന് പറയുന്നു. ഇതും പഴയ കമ്പനിയുടെ ഭാഗമായിരുന്നു. മുമ്പ് അഭിനയിച്ചിരുന്നതിനേക്കാള്‍ ബോള്‍ഡായിട്ടുള്ള വീഡിയോകളും ചിത്രങ്ങളും ഇതിനായി വേണ്ടി വരുമെന്ന് രാജ് കുന്ദ്ര തന്നോട് പറഞ്ഞു. നഗ്നതാ പ്രദര്‍ശനമായിരിക്കുമെന്ന് എനിക്ക് മനസ്സിലായി. ഒന്നിനെയും കുറിച്ച് ആലോചിക്കാതെ തന്നോടൊപ്പം വര്‍ക്ക് ചെയ്യാനായിരുന്നു രാജ് കുന്ദ്ര പറഞ്ഞതെന്നും ഷെര്‍ലിന്‍ വെളിപ്പെടുത്തി.

രാജ് കുന്ദ്രയും താനും തമ്മിലുള്ള വരുമാനം പങ്കുവെക്കല്‍ പ്രശ്‌നം പരിഹരിച്ചിരുന്നില്ല. അതുകൊണ്ട് ഹോട്ട്‌ഷോട്ടിന് വേണ്ടി താന്‍ വര്‍ക്ക് ചെയ്തില്ല. ഹോട്ട്‌ഷോട്‌സ് രാജ് കുന്ദ്രയുടെ ആപ്പ് തന്നെയാണ്. കുന്ദ്രയും അതിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍ മീട്ട ജുന്‍ജുന്‍വാലയും തുടര്‍ച്ചയായി എന്നെ സമീപിച്ചിരുന്നു. ആപ്പിന് വേണ്ടി വീഡിയോ ചിത്രീകരിക്കണമെന്ന് തുടര്‍ച്ചയായി എന്നെ പിന്നാലെ വരാറുണ്ടായിരുന്നുവെന്നും ഷെര്‍ലിന്‍ മൊഴിയില്‍ പറയുന്നു. വളരെ വിശദമായ മൊഴിയാണ് ഷെര്‍ലിനില്‍ നിന്ന് മുംബൈ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്.

അതേസമയം ശില്‍പ്പ ഷെട്ടിയുടെ പ്രതികരണവും ഇതിന് ഷെര്‍ലിന്‍ നല്‍കിയ മറുപടിയും ഇതിനിടെ വൈറലായിട്ടുണ്ട്. ശില്‍പ്പ ഷെട്ടിയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. താന്‍ വലിയ തിരക്കിലായിരുന്നുവെന്നും ഭര്‍ത്താവിനോട് അദ്ദേഹം എന്താണ് ചെയ്യുന്നതെന്ന് ചോദിക്കാനുള്ള സമയമില്ലായിരുന്നുവെന്നും, അതൊന്നും അന്വേഷിക്കാറില്ലെന്നും ശില്‍പ്പ ഷെട്ടി പറഞ്ഞു. 2019ലാണ് ആംസ്‌പ്രൈമീിനൊപ്പം രാജ് കുന്ദ്ര ചേര്‍ന്നതെന്നും പൂനെ പാണ്ഡെ അടക്കമുള്ളവരുടെ വീഡിയോ അതിലുണ്ടായിരുന്നുവെന്നും, സ്വന്തം ഇഷ്ടപ്രകാരമാണ് ഈ മോഡലുകള്‍ അതില്‍ വര്‍ക്ക് ചെയ്തിരുന്നതെന്നും ശില്‍പ പറയുന്നു.

താന്‍ ഈ കാര്യം രാജ് കുന്ദ്രയോട് ചോദിച്ചിരുന്നുവെന്ന് ശില്‍പ്പ ഷെട്ടി പറഞ്ഞു. ഒടിടി പ്ലാറ്റ്‌ഫോം നല്ല രീതിയില്‍പോകുന്നുവെന്നും, നല്ല ലാഭം അതിലൂടെ ലഭിക്കുന്നുണ്ടെന്നുമാണ് കുന്ദ്ര മറുപടി നല്‍കിയതെന്നും ശില്‍പ്പ ഷെട്ടി പറഞ്ഞു. ഇതിന് ശേഷം സൗരവ് കുശ്വാഹയുമായുള്ള ബന്ധം രാജ് കുന്ദ്ര ഉപേക്ഷിച്ചെന്നും ശില്‍പ്പ വ്യക്തമാക്കി. വിയാന്‍ ഇന്‍ഡസ്ട്രീസിന്റെ ഭാഗമായിട്ടാണ് ഹോട്ട്‌ഷോട്ട് ആപ്പ് ഉണ്ടാക്കിയതെന്നും പോണ്‍ വീഡിയോ നിര്‍മിച്ചിരുന്നതെന്നും ഇന്നാണ് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചത്. പ്രദീപ് ബക്ഷി കെന്‍ റിന്‍ എന്ന കമ്പനി വഴിയാണ് ഇത് വിറ്റിരുന്നത്.

വളരെയധികം തിരക്കുള്ളത് കൊണ്ട് എന്റെ ജോലികാര്യം മാത്രമാണ് ഞാന്‍ ശ്രദ്ധിക്കാറുള്ളത്. രാജിനോട് ഒന്നും ചോദിക്കാറില്ല. അദ്ദേഹം എന്നോട് സ്വന്തം ജോലിയെ കുറിച്ച് ഒന്നും പറയാറുമില്ല. ഇപ്പോഴത്തെ സംഭവത്തെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും ശില്‍പ്പ ഷെട്ടി ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയില്‍ പറയുന്നു. മറ്റൊരു പ്രതിയായ ഉമേഷ് കാമത്തിനെ എനിക്കറിയാം. അയാള്‍ വിയാന്‍ ഇന്‍ഡസ്ട്രീസില്‍ പ്രവര്‍ത്തിച്ചിരുന്നയാളാണ്. ഫെബ്രുവരിയില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ഇക്കാര്യം താന്‍ രാജ് കുന്ദ്രയോട് ചോദിച്ചതിനെ പറ്റിയും ശില്‍പ്പ ഷെട്ടി വെളിപ്പെടുത്തി.

ഉമേഷ് കാമത്ത് തന്റെ കമ്പനിക്ക് പുറത്ത് നിന്ന് സ്വതന്ത്രമായി ഗെഹന വസിഷ്ഠുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നുവെന്ന് രാജ് കുന്ദ്ര തന്നോട് പറഞ്ഞു. ഉമേഷ് ഗെഹനയെ ഉപയോഗിച്ച് പോണ്‍ വീഡിയോസ് ഷൂട്ട് ചെയ്തിരുന്നു. അവര്‍ പലര്‍ക്കുമായി വിറ്റിരുന്നു. അതിനാണ് അയാള്‍ അറസ്റ്റിലായതെന്നാണ് രാജ് കുന്ദ്ര തന്നോട് പറഞ്ഞതെന്നും ശില്‍പ്പ വ്യക്തമാക്കി. അതേസമയം ബോളി ഫെയിം എന്ന ആപ്പിനെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്നും നടി പറഞ്ഞു. ബ്രിട്ടനില്‍ ഷൂട്ടിംഗില്‍ പങ്കെടുത്ത് കൊണ്ടിരിക്കുമ്പോഴാണ് താന്‍ രാജ് കുന്ദ്രയെ പരിചയപ്പെട്ടത്. ഫറാത് ഹുസൈന്‍ എന്ന സുഹൃത്ത് വഴിയായിരുന്നു ഇത്. വൈകാതെ വിവാഹിതരായെന്നും, അതിന് ശേഷം ഇന്ത്യയില്‍ കുറേ ബിസിനസ് നടത്തിയിരുന്നു രാജ് എന്നും ശില്‍പ്പ വെളിപ്പെടുത്തി.
Recommended Video

ശില്‍പ്പയുടെ മൊഴിക്കെതിരെ ഷെര്‍ലിന്‍ ചോപ്ര തന്നെ രംഗത്ത് വന്നിട്ടുണ്ട്. ഇതില്‍ എത്രത്തോളം സത്യമുണ്ട്. നിങ്ങള്‍ക്ക് പരസ്പരം അറിയാവുന്നതല്ലേ, ആര് ഇത് വിശ്വസിക്കുമെന്നും ഷെര്‍ലിന്‍ ചോദിക്കുന്നു. തനിക്ക് രാജ് കുന്ദ്രയുടെ സ്വത്തുക്കളെ പറ്റി അറിയില്ലെന്ന ശില്‍പ്പ ഷെട്ടിയുടെ പരാമര്‍ശങ്ങളെ ഷെര്‍ലിന്‍ പരിഹസിക്കുകയും ചെയ്തു. ശില്‍പ്പ ദീദിക്ക് ഭര്‍ത്താവ് എന്താണ് ചെയ്യുന്നതെന്ന് അറിയില്ല. പണത്തെ കുറിച്ചറിയില്ല. എത്രത്തോളം സത്യം ഇതിലുണ്ട് കൂട്ടുകാരെ, നിങ്ങള്‍ക്ക് തന്നെ അറിയാമെന്നും ഷെര്‍ലിന്‍ പരിഹസിച്ചു.












Click it and Unblock the Notifications