രജൗരി ഏറ്റുമുട്ടല്‍: മൂന്ന് സൈനികര്‍ക്ക് കൂടി വീരമൃത്യു, മരണസംഖ്യ അഞ്ചായി
ശ്രീനഗര്‍: കശ്മീരില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ക്ക് കൂടി വീരമൃത്യു. ഇതോടെ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു. രജൗരി ജില്ലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. സൈനിക സംയുക്ത ഓപ്പറേഷന്‍ ഇവിടെ നടന്നുകൊണ്ടിരിക്കുകയാണ്.
പൂഞ്ചിലെ തീവ്രവാദി ആക്രമണത്തിന് പിന്നിലുള്ള സൈനികരാണ് ഈ ഏറ്റുമുട്ടലിന് പിന്നിലെന്നാണ് സൂചന. സ്റ്റിക് ബോംബുകളും, സ്റ്റീല്‍ ബുള്ളറ്റുകളും നേരത്തെ പൂഞ്ചില്‍ നടന്ന ആക്രമണത്തില്‍ തീവ്രവാദികള്‍ ഉപയോഗിച്ചിരുന്നു. അഞ്ച് ജവാന്മാരാണ് അന്ന് കൊല്ലപ്പെട്ടത്.സൈനിക വലയം തീര്‍ത്ത്, ഇവിടെ പരിശോധനയും ആരംഭിച്ചിട്ടുണ്ട്.

തീവ്രവാദികള്‍ക്കായുള്ള തിരച്ചിലിലാണ് സൈന്യം. ഡ്രോണുകള്‍ അടക്കം ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തുന്നത്. മെറ്റല്‍ ഡിറ്റക്ടറുകളും, ശ്വാന സ്‌ക്വാഡും വരെ രംഗത്തുണ്ട്. 12 ഏരിയകളിലേക്ക് ഈ ഓപ്പറേഷന്‍ വ്യാപിച്ചിരിക്കുകയാണ്. പൂഞ്ചിലും, രജൗരിയിലുമായിട്ടാണ് തീവ്രവാദികള്‍ ഒളിഞ്ഞിരിക്കുന്നതെന്നാണ് സൂചന.
രജൗരിയിലെ കാണ്ഡി വനമേഖലയില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ സൂചനയെ തുടര്‍ന്നാണ് സൈനികര്‍ ഇവിടേക്ക് എത്തിയത്. രാവിലെ ഏഴരയോടെയാണ് സൈനിക ഓപ്പറേഷന്‍ ആരംഭിച്ചത്.
ടോട്ട ഗാലി മേഖലയില്‍ വെച്ചാണ് തീവ്രവാദികളും സൈന്യവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. തീവ്രവാദികള്‍ സൈനിക ട്രക്കിന് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് സൈന്യം വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് സെര്‍ച്ച് ടീമെത്തിയത്. ഒരു ഗുഹയില്‍ ഇവര്‍ ആക്രമണത്തിന് തയ്യാറായി നില്‍ക്കുന്നതായി സെര്‍ച്ച് ടീം കണ്ടെത്തിയിരുന്നു.
ഇതാ റിയല്‍ ടേസ്റ്റിന്റെ തമ്പുരാന്‍, ഒഡീഷയില്‍ ഇല്ലാത്ത ടേസ്റ്റുകളില്ല, എല്ലാം സൂപ്പര്‍ ഡിഷുകള്‍
എന്നാല്‍ ഇവിടെ എത്തുന്നതിനിടെ സ്‌ഫോടനമുണ്ടാക്കി സൈന്യത്തിന് നേരെ തിരിച്ചടിക്കുകയായിരുന്നു തീവ്രവാദികള്‍. രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചത് ഈ സ്‌ഫോടനത്തിലാണ്. നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇവരില്‍ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. മരണസംഖ്യ ഇതോടെ അഞ്ചായി ഉയരുകയായിരുന്നു.
തീവ്രവാദികളുടെ ഒരു കൂട്ടം ഇവിടെ കുടുങ്ങി കിടക്കുകയാണ്. പാറക്കല്ലും,, കുത്തനെയുള്ള മലഞ്ചെരിവുകളുമെല്ലാം ചേര്‍ന്നുള്ള ഒരു പ്രദേശമാണിത്. അതേസമയം തീവ്രവാദികളുടെ സംഘത്തിലും നിരവധി പേര്‍ കൊല്ലപ്പെട്ടുവെന്നാണ് സൈന്യം നല്‍കുന്ന സൂചന. ഓപ്പറേഷന്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്.
വ്യാഴാഴ്ച്ച ബാരാമുള്ള ജില്ലയില്‍ രണ്ട് തീവ്രവാദികളെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. ഇവരില്‍ നിന്ന് നിരവധി തോക്കുകളും മറ്റ് വെടിക്കോപ്പുകളും കണ്ടെത്തിയതായി പോലീസ് പറഞ്ഞു. സ്‌ഫോടക വസ്തുകള്‍, എകെ 47 റൈഫിള്‍, ഒരു പിസ്റ്റള്‍ എന്നിവ ഇവരില്‍ നിന്ന് കണ്ടെത്തി. കൊല്ലപ്പെട്ട രണ്ട് തീവ്രവാദികള്‍ കശ്മീരില്‍ തന്നെയുള്ളവരാണ്. ലഷ്‌കര്‍ ഈ ത്വയ്ബയുടെ ഭാഗമാണ് ഇവര്‍.












Click it and Unblock the Notifications