ഒന്നിച്ചെത്തി ഗെലോട്ടും പൈലറ്റും; കൈകോര്‍ത്ത് പ്രഖ്യാപനം, ഭാരത് ജോഡോ യാത്രയെ വിജയമാക്കും
ദില്ലി: രാജസ്ഥാനില്‍ പ്രസ്നങ്ങള്‍ അവസാനിക്കുന്നതായി സൂചന. സച്ചിന് പൈലറ്റും മുഖ്യമന്ത്രി അശോക് ഗെലോട്ടും ഒരു വേദിയിലെത്തി. ഒപ്പം പ്രശ്ന പരിഹാരത്തിന് ഇറങ്ങിയ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലുമുണ്ടായിരുന്നു. സച്ചിനെതിരെ ചതിയന്‍ എന്ന പ്രയോഗം നടത്തിയ ശേഷം ഇത് ആദ്യമായിട്ടാണ് അശോക് ഗെലോട്ട് അദ്ദേഹത്തിനൊപ്പം വേദി പങ്കിടുന്നത്.
നേരത്തെ വലിയ വിവാദം ഗെലോട്ടിന്റെ പരാമര്‍ശത്തെ തുടര്‍ന്നുണ്ടായിരുന്നു. മുപ്പതോളം നേതാക്കളും ഈ യോഗത്തിലുണ്ടായിരുന്നു. ഡിസംബര്‍ നാലിന് ആരംഭിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായുള്ള യോഗത്തിലാണ് ഇവര്‍ ഒരുമിച്ചെത്തിയത്. അതേസമയം യാത്ര വിജയമാക്കാന്‍ ഗെലോട്ടും സച്ചിനും പ്രവര്‍ത്തിക്കും.

യോഗത്തില്‍ സച്ചിനും അശോക് ഗെലോട്ടും പരസ്പരം സംസാരിക്കുന്നതും നമസ്കാരം പറയുന്നതും കാണാം. രണ്ട് നേതാക്കളെയും ഒപ്പം നിര്‍ത്തുകയാണ് ചെയ്തിട്ടുള്ളതെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. രണ്ട് നേതാക്കളുടെയും കൈകള്‍ ചേര്‍ത്ത് പിടിച്ചായിരുന്നു മാധ്യങ്ങള്‍ക്ക് മുന്നിലേക്ക് വേണുഗോപാല്‍ എത്തിയത്.
ഞങ്ങള്‍ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനില്‍ ഗെലോട്ടും സച്ചിനും ഒന്നാണ്. കോണ്‍ഗ്രസും ഒറ്റക്കെട്ടാണ്. സച്ചിനും അശോക് ഗെലോട്ടും പാര്‍ട്ടിയുടെ വലിയ സ്വത്താണെന്നും വേണുഗോപാല്‍ പറഞ്ഞു. നേരത്തെ രാഹുല്‍ മധ്യപ്രദേശില്‍ റാലിക്കിടെ ഇക്കാര്യം പറഞ്ഞിരുന്നു.
പാര്‍ട്ടിയുടെ കരുത്ത് കാണിക്കാനായിട്ടാണ് ഇരുനേതാക്കളും ഒരുമിച്ചെത്തിയത്. രാജസ്ഥാനില്‍ ഏറ്റവും കരുത്തോടെയും, കൂടുതല്‍ പങ്കാളിത്തതോടെയും രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ സ്വാഗതം ചെയ്യുമെന്നും സച്ചിന് പൈലറ്റ് പറഞ്ഞു. പന്ത്രണ്ട് ദിവസത്തെ യാത്രയാണ് രാജസ്ഥാനില്‍ ഉണ്ടാവുക. സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ ഇതില്‍ പങ്കാളികളാവുമെന്നും സച്ചിന് പറഞ്ഞു.
ഭാരത് ജോഡോ യാത്രയെ കോണ്‍ഗ്രസ് രാജസ്ഥാനില്‍ വന്‍ വിജയമാക്കുമെന്ന് ജയറാം രമേശ് പറഞ്ഞു. ഈ യാത്ര ഒരു ഹ്രസ്വകാല പരിപാടിയല്ല. അടുത്ത തിരഞ്ഞെടുപ്പ് ഒറ്റക്കെട്ടായി നേരിടുകയും വിജയിക്കുകയും ചെയ്യുമെന്ന് കെസി വേണുഗോപാല്‍ വ്യക്തമാക്കി.
രാജസ്ഥാനിലെ ജലാവറിലൂടെ സംസ്ഥാനത്ത് ഭാരത് ജോഡോ യാത്ര പ്രവേശിക്കുക. പതിനഞ്ച് ദിവസത്തോളം സംസ്ഥാനത്തെ യാത്ര നീണ്ടുനില്‍ക്കും. ഈ നേതാക്കള്‍ പാര്‍ട്ടിക്ക് മുതല്‍കൂട്ടാണെന്ന് രാഹുല്‍ പറയുമ്പോള്‍, അത് അംഗീകരിക്കുന്നു. അതില്‍ എവിടെയാണ് എതിര്‍പ്പുള്ളത്.
അധികാരത്തിന് വേണ്ടി പാര്‍ട്ടിയെ പിന്നില്‍ നിന്ന് കുത്തിയവനാണ് സച്ചിന് എന്ന് നേരത്തെ ഗെലോട്ട് ആരോപിച്ചിരുന്നു. പക്ഷേ അതെല്ലാം സച്ചിന് മറന്നിരിക്കുകയാണ്. ഞങ്ങളുടെ നേതാവ് പറഞ്ഞാല്‍ പാര്‍ട്ടിയിലെ എല്ലാ പ്രശ്നങ്ങളും അവസാനിക്കും. ഇനിയും അതിലൊരു തര്ക്കവുണ്ടാവില്ലെന്നും ഗെലോട്ട് പറഞ്ഞു.
-
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ വേദിയിലേക്ക് ക്ഷണിച്ച് യുഡിഎഫ് എംഎല്‍എ, ഹൃദ്യമായ സ്നേഹക്കാഴ്ച -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത്












Click it and Unblock the Notifications