'രാജസ്ഥാനിൽ പാർട്ടി വ്യക്തമായ ഭൂരിപക്ഷത്തിൽ അധികാരം നേടും'; ആത്മവിശ്വാസം പ്രകടിപ്പിച്ച് അശോക് ഗെഹ്ലോട്ട്
ജയ്പൂർ: രാജസ്ഥാനിൽ വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ ആത്മവിശ്വാസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. പാർട്ടി വ്യക്തമായ ഭൂരിപക്ഷത്തിൽ അധികാരം നേടുമെന്നാണ് അശോക് ഗെഹ്ലോട്ട് പറയുന്നത്. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഇല്ലെന്നും, കോൺഗ്രസ് അനുകൂല അടിയൊഴുക്കുണ്ടെന്നും മുതിർന്ന കോൺഗ്രസ് നേതാവ് വ്യക്തമാക്കി. ബിജെപി അവരുടെ പ്രചാരണങ്ങളിലൂടെ വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചുവെന്നും അശോക് ഗെഹ്ലോട്ട് ജയ്പൂരിൽ ഒരു ചടങ്ങിൽ സംസാരിക്കവെ ചൂണ്ടിക്കാട്ടി.
''ജനങ്ങളെ പ്രകോപിപ്പിക്കുന്ന രീതിയിലുള്ള ഭാഷയാണ് ബിജെപി പ്രചാരണത്തിനായി ഉപയോഗിച്ചത്. പ്രധാനമന്ത്രിയും, കേന്ദ്രമന്ത്രിമാരും, ബിജെപി അധികാരത്തിലുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പ്രകോപനം സൃഷ്ടിക്കാൻ ഒരുപോലെ ശ്രമിച്ചു. വര്‍ഗീയ ധ്രുവീകരണത്തിനായിരുന്നു അവരുടെ ശ്രമം. എന്നാൽ ജനം അതെല്ലാം നിരാകരിച്ചു. രാജസ്ഥാനിൽ കോൺഗ്രസ് വ്യക്തമായ ഭൂരിപക്ഷം നേടാൻ പോവുകയാണ്'' ഗെഹ്ലോട്ട് പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിൽ വിജയം നേടുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് സച്ചിന് പൈലറ്റ് രംഗത്ത് വന്നിരുന്നു. സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഒരു അവസരം കൂടി ലഭിക്കുമെന്നാണ് സച്ചിന് പൈലറ്റ് പറയുന്നത്. 5 വര്‍ഷം കൂടുമ്പോള്‍ ഭരണമാറ്റം എന്ന ട്രെന്‍ഡ് മാറ്റുന്ന തരത്തിലാണ് ഇക്കുറി ജനങ്ങളുടെ താല്പര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജസ്ഥാനിൽ നവംബർ 25ന് നടന്ന വോട്ടെടുപ്പിൽ പോളിങ് കഴിഞ്ഞ തവണത്തേക്കാൾ ചെറിയ തോതിൽ വർധിച്ചിരുന്നു. 200ൽ 199 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടത്തിയത്. കോണ്‍ഗ്രസ് സ്ഥാനാർഥിയുടെ മരണത്തേത്തുടർന്ന് കരൻപുരിലെ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയായിരുന്നു. 75.45 ശതമാനമാണ് ഇത്തവണത്തെ രാജസ്ഥാനിൽ പോളിങ്. 2018ൽ ഇത് 74.71 ആയിരുന്നു. ഡിസംബർ 3നാണ് വോട്ടെണ്ണൽ നടക്കുക.
1993 മുതൽ കോൺഗ്രസും ബിജെപിയും മാറി മാറി ഭരിക്കുന്ന സംസ്ഥാനമാണ് രാജസ്ഥാൻ. ഇവിടെ പതിവ് രീതി ആവർത്തിച്ചാൽ ഇത്തവണ ബിജെപിക്കാണ് അധികാരം ലഭിക്കേണ്ടത്. എന്നാൽ തങ്ങൾക്ക് ഭരണത്തുടർച്ച ലഭിക്കുമെന്നാണ് കോൺഗ്രസ് അവകാശവാദം ഉന്നയിക്കുന്നത്. അത് അശോക് ഗെഹ്ലോട്ടിന്റെ വാക്കുകളിലും പ്രകടമാണ്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications