രാജസ്ഥാനില്‍ കര്‍ഷക സമരത്തിനെതിരെ പോലീസ് ഭീകരത, ജനക്കൂട്ടത്തിനെതിരെ വെടിവെപ്പ്, മര്‍ദനം!!
ടോള്‍ ബൂത്തിനെതിരെ 22 ദിവസമായി സമരം തുടരുകയാണ് കര്‍ഷകര്‍
ജയ്പൂര്‍: രാജസ്ഥാനില്‍ കര്‍ഷക സമരത്തിനെതിരെ പോലീസിന്റെ അഴിഞ്ഞാട്ടം. പ്രതിഷേധക്കാര്‍ക്കെതിരെ വെടിയുതിര്‍ത്താണ് പോലീസ് അരിശം തീര്‍ത്തത്. ജയ്പൂരിലെ ചോമുവിനടുത്ത ചന്വാജി റോഡിലുള്ള ടോള്‍ പ്ലാസയ്ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന സമരമാണ് പോലീസ് മൃഗീയമായി നേരിട്ടത്. ബിജെപി ഭരിക്കുന്ന മൂന്നാമത്തെ സംസ്ഥാനത്താണ് കര്‍ഷക പ്രക്ഷോഭം നടക്കുന്നത്. ഇതിനെ ഭരണകൂടം അടിച്ചമര്‍ത്തുകയാണ് എന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
സംഭവത്തില്‍ ഇതുവരെയായിട്ടും മുഖ്യമന്ത്രി വസുന്ധരരാജെ തിരിഞ്ഞുനോക്കിയില്ലെന്നും ആക്ഷേപമുണ്ട്. അതേസമയം പോലീസ് ഭീകരതയില്‍ പേടിച്ച് സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും ശക്തമായി സമരം മുന്നോട്ടുകൊണ്ടുപോകുമെന്നും അഖിലേന്ത്യാ കിസാന്‍ സഭ പറയുന്നു. എന്നാല്‍ സമരക്കാരോട് ഒരു ദാക്ഷിണ്യവും വേണ്ടെന്നാണ് പോലീസിന് സര്‍ക്കാരില്‍ നിന്ന് കിട്ടിയ നിര്‍ദേശം. ഇതോടെ അടുത്ത ദിവസങ്ങളില്‍ രാജസ്ഥാന് പോര്ക്കളമാകുമെന്നാണ് സൂചന.

22 ദിവസമായി തുടരുന്ന സമരം
ടോള്‍ ബൂത്തിനെതിരെ 22 ദിവസമായി സമരം തുടരുകയാണ് കര്‍ഷകര്‍. ഇതിന് അഖിലേന്ത്യാ കിസാന്‍ സഭയുടെ പിന്തുണയുമുണ്ട്. എന്നാല്‍ ഈ ടോള്‍ ബൂത്ത് മാറ്റാനാവില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. കര്‍ഷകര്‍ ഇവിടെ സമാധാനപരമായിട്ടാണ് സമരം നടത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ പോലീസിന്റെ നടപടിയോടെ ഇത് അക്രമാസക്തമായിരിക്കുകയാണ്. ഇവര്‍ സമര്‍ക്കാര്‍ക്കെതിരെ വെടിവെപ്പ് നടത്തി. ടിയര്‍ ഗ്യാസും ഉപയോഗിച്ചു. അതിന് പുറമേ ഇവരെ തല്ലിച്ചതയ്ക്കുകയും ചെയ്തു. പലര്‍ക്കും ക്രൂരമര്‍ദനത്തില്‍ കാര്യമായ പരിക്കേറ്റിട്ടുണ്ട്. അതേസമയം സമരക്കാര്‍ക്കെതിരെ ഉപയോഗിച്ചത് റബ്ബര്‍ ബുള്ളറ്റുകളാണെന്ന് പോലീസ് പറയുന്നു. എന്നാല്‍ ആരാണ് ഇവര്‍ക്ക് വെടിവെക്കാന്‍ അധികാരം നല്‍കിയതെന്ന് കിസാന്‍ സഭ ചോദിക്കുന്നു. അത്രയും സമാധാനപരമായി സമരം നടത്തുന്ന കര്‍ഷകരെ എന്ത് കാരണം കൊണ്ട് ഇങ്ങനെ മര്‍ദിച്ചതെന്ന് പോലീസ് വ്യക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ആംറ റാമിന്റെ അറസ്റ്റ്
അഖിലേന്ത്യാ കിസാന്‍ സഭയുടെ ദേശീയ വൈസ് പ്രസിഡന്റ് ആംറ റാം പ്രസംഗിക്കുന്ന സമയത്താണ് പോലീസ് വെടിവെച്ചതും ടിയര്‍ ഗ്യാസ് പ്രയോഗം നടത്തിയതും. സിപിഎമ്മിന്റെ കേന്ദ്രകമ്മിറ്റി അംഗവും കിസാന്‍ സഭയുടെ സംസ്ഥാന സെക്രട്ടറിയുമാണ് ആംറ റാം. ഒരു കാരണവുമില്ലാതെ ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട് പോലീസ്. ഇയാളെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്യുമെന്നാണ് സൂചന. കര്‍ഷകരുടെയും സാധാരണക്കാരുടെയും വളര്‍ച്ച തടയുന്ന സര്‍ക്കാരാണ് വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരെന്ന് കിസാന്‍ സഭ വിമര്‍ശിച്ചിട്ടുണ്ട്. ഈ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ടോള്‍ ബൂത്ത് അനധികൃതമായി നിര്‍മിച്ചതെന്നാണ് കിസാന്‍ സഭ ആരോപിക്കുന്നത്. എന്നാല്‍ ഇതിന് കൃത്യമായ അനുമതിയുണ്ടെന്നും കിസാന്‍ സഭ വെറുതെ പ്രശ്നങ്ങളുണ്ടാക്കുന്നുവെന്നുമാണ് ബിജെപിയുടെ ആരോപണം.

ടോള്‍ ബൂത്ത് അഴിമതി
ഈ ടോള്‍ ബൂത്തുമായി ബന്ധപ്പെട്ട് കടുത്ത അഴിമതി ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. വെറും 13 കിലോമീറ്റര്‍ ദൂരമുള്ള ഒരു റോഡിനായിട്ടാണ് ഈ ടോള്‍ ബൂത്ത് നിര്‍മിച്ചിരുന്നത്. നിലവില്‍ ഉണ്ടായിരുന്ന റോഡ് പുതുക്കി പണിത ശേഷമാണ് ഇവിടെ ടോള്‍ ബൂത്ത് ഉണ്ടാക്കിയത്. ഇത് തന്നെ വലിയ അഴിമതി. ദേശീയ പാതയോ അതല്ലെങ്കില്‍ ദീര്‍ഘദൂര റോഡുകളോ അല്ലാത്ത ഒരു റോഡില്‍ ടോള്‍ ബൂത്ത് എന്തിന് സ്ഥാപിച്ചു എന്ന് സമരക്കാര്‍ ചോദിക്കുന്നു. അതിന് പുറമേ 40 കോടി ഇതിനായി എന്തിന് ചെലവിട്ടു എന്നും ചോദ്യമുണ്ട്. ഈ ടോള്‍ ബൂത്ത് നിര്‍മിക്കാന്‍ ഒരിക്കലും ഇത്രയും തുക വരില്ലെന്ന് കിസാന്‍ സഭ ആരോപിക്കുന്നു. ഈ തുക പ്രാദേശിക തലത്തിലുള്ള ബിജെപി നേതാക്കളും കരാറുകാരും വെട്ടിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇത് നേരത്തെ ആംറ റാം ഉന്നയിച്ചിരുന്നു. ഇതിന് പ്രതികാരമായിട്ടാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്നാണ് സൂചന. റാമിനെ വിട്ടുകിട്ടാന്‍ കിസാന്‍ സഭ പരിശ്രമിക്കുന്നുണ്ട്.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications