ഒരേയൊരു പെങ്ങള്‍ക്ക് സഹോദരങ്ങള്‍ നല്‍കിയ സ്ത്രീധനം കണ്ടോ..? ആഡംബരത്തിന്റെ അവസാന വാക്ക്!!
ജയ്പൂര്‍: നിയമപരമായി സ്ത്രീധനം നിരോധിച്ച രാജ്യമാണെങ്കിലും ഒളിഞ്ഞും തെളിഞ്ഞും സ്ത്രീധനം വാങ്ങിയും കൊടുത്തും വിവാഹങ്ങള്‍ നടക്കുന്ന രാജ്യമാണ് നമ്മുടേത്. ദിനംപ്രതിയെന്നോണം സ്ത്രീധനത്തെ ചൊല്ലിയുള്ള കൊലപാതകങ്ങളും ആത്മഹത്യകളും നടക്കുന്നുമുണ്ട്. എന്നാല്‍ പോലും സ്ത്രീധനം എന്ന സമ്പ്രദായത്തോട് പൂര്‍ണമായി മുഖം തിരിക്കാന്‍ പലരും തയ്യാറാകുന്നില്ല.
അതിന് ഉത്തമ ഉദാഹരണമായി മാറിയിരിക്കുകയാണ് കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ നടന്ന ഒരു വിവാഹം. ഇക്കഴിഞ്ഞ ഞായറാഴ്ച രാജസ്ഥാനിലെ ദിംഗ്‌സര ഗ്രാമത്തിലെ വിവാഹത്തിന് ആണ് വധുവിന് സഹോദരന്‍മാര്‍ എല്ലാവരും ചേര്‍ന്ന് കോടിക്കണക്കിന് രൂപയും മറ്റ് വിലയേറിയ വസ്തുക്കളും സ്ത്രീധനമായി നല്‍കിയത്. ആകെ എട്ട് കോടി 31 ലക്ഷം രൂപയുടെ സ്ത്രീധനമാണ് സഹോദരിക്ക് നാല് സഹോദരന്‍മാരും ചേര്‍ന്ന് നല്‍കിയത്.

മെയ്‌റ എന്നാണ് സ്ത്രീധനത്തെ ഇവിടത്തുകാര്‍ വിളിക്കുന്നത്. രാജസ്ഥാനിലെ നാഗൗര്‍ ജില്ലയില്‍ ആണ് സംഭവം. തങ്ങളുടെ ഏക സഹോദരിക്കായാണ് നാല് സഹോദരന്‍മാര്‍ ചേര്‍ന്ന് പണം കൊണ്ട് മൂടി വിവാഹം കഴിപ്പിച്ച് അയച്ചത്. അര്‍ജുന്‍ റാം മെഹാരിയ, ഭഗീരഥ് മെഹാരിയ, ഉമൈദ് ജി മെഹാരിയ, പ്രഹ്ലാദ് മെഹാരിയ എന്നീ സഹോദരന്മാരാണ് തങ്ങളുടെ സഹോദരി ഭന്‍വാരി ദേവിയെ ഇത്തരത്തില്‍ വിവാഹം കഴിപ്പിച്ച് അയച്ചത്.
ഭന്‍വാരി ദേവിക്ക് 2.21 കോടി രൂപ പണമായാണ് നല്‍കിയിരിക്കുന്നത്. ഇത് കൂടാതെ 4 കോടി രൂപ വില മതിക്കുന്ന ഏകദേശം 40 ഏക്കറോളം സ്ഥലവും 50 ലക്ഷം രൂപ വില വരുന്ന അരയേക്കറോളം ഭൂമിയും 71 ലക്ഷം രൂപ വിലമതിക്കുന്ന ഒരു കിലോയിലേറെ സ്വര്‍ണവും ആണ് നല്‍കിയിരിക്കുന്നത്. 9.8 ലക്ഷം രൂപ വിലമതിക്കുന്ന 14 കിലോ വെള്ളിയും സഹോദരിക്കായി നാല് പേരും കൂടി നല്‍കിയിട്ടുണ്ട്.
ഏഴ് ലക്ഷം രൂപ വിലയുള്ള ട്രാക്ടറും നല്‍കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. വരന് മറ്റ് വാഹനങ്ങള്‍ക്കൊപ്പം ഒരു സ്‌കൂട്ടറും സഹോദരങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. വിവാഹത്തിന് എത്തിയ 800 ഗ്രാമവാസികള്‍ക്ക് നാണയവും വിതരണം ചെയ്തിട്ടുണ്ട്. നൂറുകണക്കിന് കാളകളുടെയും ഒട്ടകവണ്ടികളുടെയും സഹായത്തോടെയാണ് വരനെ ആനയിച്ചത്. മെയ്‌റ ഇവിടെ പുതിയ സംഭവമല്ല എന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
Food Tips: മലയാളിയാണോ... എന്നാല്‍ ഒരിക്കലെങ്കിലും ഈ ഭക്ഷണങ്ങള്‍ കഴിച്ചിരിക്കണം
എന്നാല്‍ ഇത്രയും പണവും സ്വത്തുക്കളും നല്‍തിയ ഒരു ആഡംബര വിവാഹം ഗ്രാമത്തില്‍ നടന്നിട്ടേ ഇല്ല എന്നും നാട്ടുകാര്‍ പറയുന്നു. നേരത്തെ ബുര്‍ദി ഗ്രാമത്തിലെ ഭന്‍വര്‍ലാല്‍ ചൗധരി 3 കോടി 21 ലക്ഷം രൂപ വിലമതിക്കുന്ന സ്ത്രീധനം തന്റെ സഹോദരിക്ക് നല്‍കിയിരുന്നു. രാജ്യത്തെ പൗരന്മാര്‍ ആരെങ്കിലും വിവാഹത്തിന് സ്ത്രീധനം ആവശ്യപ്പെടുകയോ കൊടുക്കുകയോ ചെയ്താല്‍ ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം എന്നാണ് സ്ത്രീധന നിരോധന നിയമം അനുശാസിക്കുന്നത്.












Click it and Unblock the Notifications