Get Updates
Get notified of breaking news, exclusive insights, and must-see stories!

വാവിട്ട വാക്ക് തിരിച്ചെടുക്കാനാകില്ല; ഗെലോട്ടിനെ ഓര്‍മ്മപ്പെടുത്തി സച്ചിന്‍ പൈലറ്റ്

sachin pilot

ജയ്പൂര്‍: താനും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും തമ്മിലുള്ള പ്രശ്‌നങ്ങളില്‍ താന്‍ ഒരിക്കല്‍ പോലും മോശം ഭാഷ ഉപയോഗിച്ചിട്ടില്ല എന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. ന്യൂസ് 18 നോടായിരുന്നു സച്ചിന്‍ പൈലറ്റിന്റെ പ്രതികരണം. ന്യൂസ് 18 പരിപാടിയില്‍ സച്ചിന്‍ പൈലറ്റ്, അശോക് ഗെഹ്ലോട്ടുമായുള്ള തന്റെ വഷളായ ബന്ധത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഒഴിവാക്കാന്‍ പരമാവധി ശ്രമിച്ചിരുന്നു.

അഭിപ്രായവ്യത്യാസം സാധാരണമാണ് എന്നും അത് വലിയ വിഷയമാക്കേണ്ടതില്ല എന്നുമായിരുന്നു സച്ചിന്‍ പൈലറ്റ് പറഞ്ഞത്. നിങ്ങള്‍ക്ക് ആരെയും എതിര്‍ക്കുകയും അവരോട് വിയോജിക്കുകയും ചെയ്യാം. വിയോജിപ്പ് പ്രകടിപ്പിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട് എന്നും അശോക് ഗെലോട്ടും താനും തമ്മില്‍ യാതൊരു അഭിപ്രായ വ്യത്യാസവുമില്ല എന്നും അദ്ദേഹം അവകാശപ്പെട്ടു. ജനങ്ങളുടെ ക്ഷേമത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഒന്നിച്ചാണ് പ്രവര്‍ത്തിക്കുന്നത് എന്നും സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി.

ഗെലോട്ടിനെ മുഖ്യമന്ത്രിയാക്കിയത് ഉന്നതര്‍

ഗെലോട്ടിനെ മുഖ്യമന്ത്രിയാക്കിയത് ഉന്നതര്‍

കഴിഞ്ഞ തവണ അശോക് ഗെഹ്ലോട്ടിനെ മുഖ്യമന്ത്രിയായി നിയമിക്കാനുള്ള തീരുമാനം എടുത്തത് പാര്‍ട്ടിയുടെ ഉന്നതരെല്ലാം കൂടിയാലോചിച്ചാണ്. താനും അശോക് ഗെലോട്ടും തമ്മില്‍ മുന്‍പ് ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നും എന്നാല്‍ ഒരിക്കലും തന്റെ എതിരാളിയോട് അണ്‍പാര്‍ലമെന്ററി ഭാഷ ഉപയോഗിച്ചു എന്ന് ആര്‍ക്കും ആരോപിക്കാന്‍ കഴിയില്ല എന്നും സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി.

അതല്ല എന്റെ സംസ്‌കാരം

അതല്ല എന്റെ സംസ്‌കാരം

എന്റെ സംസ്‌ക്കാരം അങ്ങനെയല്ല. എനിക്കെതിരെ ഇത്തരത്തില്‍ പ്രയോഗിച്ച ആളോടാണ് ഇതിനെ പറ്റി ചോദിക്കേണ്ടത്. നവാക്കുകളുടെ പ്രയോഗം വളരെ പ്രധാനമാണെന്ന് എനിക്ക് തോന്നുന്നു. മുതിര്‍ന്നവരെ ഞാന്‍ എപ്പോഴും ബഹുമാനിക്കുന്നു എന്നതാണ് എന്റെ വളര്‍ച്ചക്ക് പിന്നിലെ കാരണം. ചില കാര്യങ്ങളൊക്കെ കേട്ടപ്പോള്‍ എനിക്ക് വിഷമം തോന്നി. എന്നാല്‍ ഞാന്‍ അതേ ഭാഷ തിരിച്ചും ഉപയോഗിച്ചാല്‍ എന്താകും സ്ഥിതി.

വാവിട്ട വാക്ക് വേണ്ട

വാവിട്ട വാക്ക് വേണ്ട

ആളുകള്‍ നമ്മളെക്കുറിച്ച് എന്ത് ചിന്തിക്കും. ദീര്‍ഘമായ ഈ ജീവിതത്തില്‍ ഒരിക്കല്‍ നമ്മള്‍ പറഞ്ഞ വാക്കുകള്‍ തിരിച്ചെടുക്കാന്‍ കഴിയില്ല. ഒരാളോട് വിയോജിക്കാന്‍ ഒന്നിലധികം മാര്‍ഗങ്ങളുണ്ട് എന്നും എന്നാല്‍ ഉപയോഗിക്കുന്ന ഭാഷയെക്കുറിച്ച് ശ്രദ്ധിക്കണം എന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. ചെറുപ്പത്തില്‍ തന്നെ നിര്‍ണായകമായ പദവി ഏറ്റെടുത്ത ആളാണ് താന്‍. അതിനാല്‍ തന്നെ മുതിര്‍ന്ന നേതാക്കളെ ഉള്‍ക്കൊള്ളാന്‍ ഞാന്‍ പലപ്പോഴും ശ്രദ്ധിച്ചിരുന്നു.

Vastu Tips For Money: കൈയിലെ പണം അകാരണമായി ചെലവാകുന്നോ..? വാസ്തുവിലുണ്ട് പരിഹാരം

മോദിയെ തോല്‍പ്പിക്കാം

മോദിയെ തോല്‍പ്പിക്കാം

ഓരോ അഞ്ച് വര്‍ഷത്തിലും സംസ്ഥാനം പാര്‍ട്ടികളെ മാറ്റി പരീക്ഷിക്കും എന്നാണ് ആളുകള്‍ കരുതുന്നത്. എന്നാല്‍ 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ ഈ തെരഞ്ഞെടുപ്പ് കടുത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാജയപ്പെടുത്താന്‍ കഴിയുമോ എന്ന ചോദ്യത്തിന്, അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ച ഹിമാചല്‍ പ്രദേശിനെ ചൂണ്ടിക്കാട്ടി സാധിക്കും എന്നായിരുന്നു സച്ചിന്‍ പൈലറ്റിന്റെ മറുപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+