Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജസ്ഥാനില്‍ മേയര്‍ക്കും 3 ബിജെപി കൗണ്‍സിലര്‍മാര്‍ക്കും സസ്‌പെന്‍ഷന്‍, ഞെട്ടിച്ച് ഗെലോട്ട്

ദില്ലി: രാജസ്ഥാനില്‍ രാഷ്ട്രീയ യുദ്ധത്തിന് തുടക്കമിട്ട് അശോക് ഗെലോട്ട്. ബിജെപിയുടെ മേയറെയും കൗണ്‍സിലര്‍മാരെയും ഞെട്ടിച്ച നീക്കത്തില്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ് രാജസ്ഥാന്‍ സര്‍ക്കാര്‍. ജയ്പൂര്‍ ഗ്രേറ്റര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ സൗമ്യ ഗുജ്ജറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഗുരുതരമായ ആരോപണങ്ങളും മേയര്‍ക്കെതിരെ ഉയര്‍ന്നിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസ് സര്‍ക്കാരും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയ പോരിലേക്ക് സംഭവം നയിച്ചിരിക്കുന്നത്. അടുത്തിടെയൊന്നും ഒരു മേയറെ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് സസ്‌പെന്‍ഡ് ചെയ്യുന്ന സാഹചര്യമുണ്ടായിട്ടില്ല.

1

മേയര്‍ക്കൊപ്പം മൂന്ന് ബിജെപി കൗണ്‍സിലര്‍മാരെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. പരസ് ജെയിന്‍, അജയ് ചൗഹാന്‍, ശങ്കര്‍ ശര്‍മ എന്നിവരാണ് സസ്‌പെന്‍ഷന്‍ നേരിട്ടിരിക്കുന്നത്. കമ്മീഷണര്‍ യാഗ്യാ മിത്ര സിംഗിനെതിരെ വളരെ മോശമായ ഭാഷയില്‍ സംസാരിച്ചുവെന്നാണ് പരാതി. മേയര്‍ സൗമ്യയുടെ അനുമതിയോടെ കൗണ്‍സിലര്‍മാര്‍ കമ്മിഷണറെ കൈയ്യേറ്റം ചെയ്തുവെന്നാണ് മറ്റൊരു ആരോപണം. ഇതെല്ലാം മേയറെ സസ്‌പെന്‍ഡ് ചെയ്യാനുള്ള കാരണമായി മാറിയിരിക്കുകയാണ്. ഇവര്‍ക്കെതിരെ അന്വേഷണം നടക്കുന്നത് കൊണ്ട്, പദവിയിലിരുന്നാല്‍ അന്വേഷണത്തെ ബാധിക്കാന്‍ ഇടയുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കരുതുന്നു.

സംഭവത്തില്‍ തദ്ദേശ സ്വയംഭരണ വിഭാഗം നേരത്തെ അന്വേഷണം നടത്തിയിരുന്നു. ഇതിന് ശേഷമാണ് മേയറെയും കൗണ്‍സിലര്‍മാരെയും സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. രാജസ്ഥാന്‍ സര്‍ക്കാര്‍ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. തദ്ദേശ സ്വയംഭരണ വിഭാഗമായ സ്വായത്ത് ഡിപ്പാര്‍ട്ട്‌മെന്റ് ആരോപണങ്ങള്‍ക്ക് വളരെ ഗൗരവമുള്ളതാണെന്ന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. മേയറെ സസ്‌പെന്‍ഡ് ചെയ്യണമെന്നും സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ഇല്ലെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണത്തെ അത് ബാധിക്കുമെന്നും സ്വായത്ത് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി.

Recommended Video

cmsvideo
    New T478K variant of covid 19 virus found in Mexico

    ദില്ലി വീണ്ടും സജീവമായതോടെ ഇതര സംസ്ഥാന തൊഴിലാളികള്‍ വീണ്ടും എത്തിത്തുടങ്ങി: ചിത്രങ്ങള്‍

    അതേസമയം ബിജെപി കടുത്ത വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്. ചരിത്രം വീണ്ടും ആവര്‍ത്തിക്കുകയാണ്. രാജ്യത്ത് അടിയന്തരാവസ്ഥ ജൂണ്‍ മാസത്തിലാണ് പ്രഖ്യാപിച്ചത്. അതിന് ശേഷമാണ് കോണ്‍ഗ്രസ് തകര്‍ന്ന് തുടങ്ങിയത്. രാജസ്ഥാനില്‍ മേയറുടെ സസ്‌പെന്‍ഷനോടെ കോണ്‍ഗ്രസ് തകര്‍ന്ന് തുടങ്ങുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയ പറഞ്ഞു. ബിജെപി നീതിക്കായി എല്ലാ അര്‍ത്ഥത്തിലും പോരാടുമെന്നും പൂനിയ പറഞ്ഞു. സത്യ ചിലപ്പോള്‍ പ്രതിസന്ധിയിലാവാം, എന്നാല്‍ അത് പരാജയപ്പെടില്ലെന്ന് മേയര്‍ സൗമ്യ ഗുജ്ജാറും പ്രതികരിച്ചു.

    വിവാഹ വസ്ത്രത്തില്‍ അതി സുന്ദരിയായി യാമി ഗൗതം; ആഘോഷ ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+