• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സച്ചിന്റെ വാതിലടയുന്നു... കോണ്‍ഗ്രസില്‍ നിന്ന് പുറത്തേക്ക്, കഴിവില്ലെന്ന് ഗെലോട്ട്, 35 കോടി കോഴ!!

ജയ്പൂര്‍: രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി കടുക്കുന്നു. സച്ചിന്‍ പൈലറ്റിനെതിരെ പരസ്യമായ പോരുമായി അശോക് ഗെലോട്ടും വമ്പന്‍ ആരോപണവുമായി എംഎല്‍എയും രംഗത്തെത്തി. അതേസമയം അയോഗ്യതയില്‍ വലിയ വാദമാണ് കോടതിയില്‍ നടന്നത്. യാതൊരു കഴിവും ഇല്ലാത്തയാളെന്ന് ഗെലോട്ട് ഇതിനിടെ സച്ചിനെ വിശേഷിപ്പിക്കുകയും ചെയ്തു. അതേസമയം തിരിച്ചുവരാന്‍ സച്ചിന്‍ തയ്യാറാവാത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസ് കടുപ്പിക്കുന്നു എന്നാണ് ഗെലോട്ടിന്റെ നിലപാട് മാറ്റം തെളിയിക്കുന്നത്.

35 കോടിയുടെ വാഗ്ദാനം

35 കോടിയുടെ വാഗ്ദാനം

സച്ചിന്‍ പൈലറ്റ് ഗെലോട്ട് സര്‍ക്കാരിനെ വീഴ്ത്താന്‍ പണം നല്‍കിയെന്ന് കോണ്‍ഗ്രസ് എംഎല്‍എ ഗിരിരാജ് സിംഗ് മലിംഗ ആരോപിച്ചു. 35 കോടിയാണ് വാഗ്ദാനം ചെയ്തതെന്ന് മലിംഗ വെളിപ്പെടുത്തി. അതേസമയം പണം വാങ്ങാന്‍ താന്‍ വിസമ്മതിച്ചെന്നും, വേണ്ടെന്ന് പറഞ്ഞെന്നും മലിംഗ പറഞ്ഞു. ബിജെപിയിലേക്ക് കൂറുമാറുന്നതിന് വേണ്ടിയാണ് ഇത്രയും വലിയ തുക സച്ചിന്‍ വാഗ്ദാനം ചെയ്തത്. ഡിസംബറിലെ രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ സമയത്താണ് ഇത്തരമൊരു സംഭവം ഉണ്ടായതെന്നും മലിംഗ പറഞ്ഞു. അതേസമയം പൈലറ്റ് മലിംഗയ്‌ക്കെതിരെ മാനനഷ്ടക്കേസ് നല്‍കിയിരിക്കുകയാണ്.

സച്ചിന്‍ കഴിവ്‌കെട്ടവന്‍

സച്ചിന്‍ കഴിവ്‌കെട്ടവന്‍

സച്ചിന്‍ പൈലറ്റിനെതിരെ കോഴ ആരോപണത്തിന് പിന്നാലെ ആരോപണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ് അശോക് ഗെലോട്ട്. ഒരു കഴിവും ഇല്ലാത്ത നേതാവാണ് സച്ചിനെന്ന് അദ്ദേഹം തുറന്നടിച്ചു. ബിജെപിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി സച്ചിന്‍ കോണ്‍ഗ്രസിനെ പിന്നില്‍ നിന്ന് കുത്തിയെന്നും ഗെലോട്ട് പറഞ്ഞു. സച്ചിന് യാതൊരു ഗുണങ്ങളും ഇല്ലാതിരുന്നിട്ടും, അദ്ദേഹത്തെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് ഞങ്ങള്‍ മാറ്റിയിട്ടില്ല. അധ്യക്ഷനെ മാറ്റണമെന്ന് കഴിഞ്ഞ 7 വര്‍ഷമായിട്ടും ആവശ്യപ്പെട്ടിട്ടില്ല. അദ്ദേഹം കൊള്ളില്ലെന്ന് അറിഞ്ഞിട്ടും അങ്ങനെ തുടര്‍ന്നു.

ഒരേയൊരു സംസ്ഥാനം

ഒരേയൊരു സംസ്ഥാനം

രാജസ്ഥാനില്‍ നിരവധി പ്രശ്‌നങ്ങളുണ്ടായിരുന്നെങ്കിലും ഒരിക്കല്‍ പോലും സച്ചിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. അദ്ദേഹത്തിന് യാതൊരു കഴിവുമില്ലായിരുന്നു. പാര്‍ട്ടിക്ക് വേണ്ടി ഞങ്ങള്‍ അതിനെ ചോദ്യം ചെയ്തില്ല. കോണ്‍ഗ്രസിന് വലിയൊരു മുതല്‍ക്കൂട്ടാവുമെന്ന് കരുതിയ നേതാവായിരുന്നു. എന്നാല്‍ അതുണ്ടായില്ല. എന്റെ സര്‍ക്കാരിനെ വീഴ്ത്താന്‍ കഴിഞ്ഞ ആറ് മാസമായി സച്ചിന്‍ ശ്രമിക്കുന്നുണ്ട്. അതിന് ബിജെപിയുടെ പിന്തുണയുമുണ്ടെന്ന് ഗെലോട്ട് ആരോപിച്ചു.

cmsvideo
  Sachin Pilot offered me Rs 35 crore to join BJP, says Congress MLA | Oneindia Malayalam
  ഇവിടെ പച്ചക്കറി വില്‍ക്കാന്‍ വന്നതല്ല

  ഇവിടെ പച്ചക്കറി വില്‍ക്കാന്‍ വന്നതല്ല

  തന്റെ സര്‍ക്കാരിനെ വീഴ്ത്താന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ ആരും എന്നെ വിശ്വസിച്ചില്ല. ഇത്രയും നിഷ്‌കളങ്കമായ മുഖമുള്ള ഒരാള്‍ സര്‍ക്കാരിനെ വീഴ്ത്തുമെന്ന് ആരും കരുതിയിരുന്നില്ല. ഞാനിവിടെ പച്ചക്കറി വില്‍ക്കാന്‍ വന്നതാണെന്ന് നിങ്ങള്‍ കരുതരുത്. ഞാനൊരു മുഖ്യമന്ത്രിയാണ്. എനിക്ക് കാര്യങ്ങള്‍ മനസ്സിലാവും. എങ്ങനെയാണ് ഹരീഷ് സാല്‍വെയും മുകുള്‍ റോഹ്ത്തഗിയും സച്ചിന് വേണ്ടി കോടതിയില്‍ വാദിക്കാനെത്തുന്നത്. ലക്ഷങ്ങളാണ് ഒരു സിറ്റിംഗിന് വേണ്ടി ഇവര്‍ വാങ്ങുന്നത്.

  മൂന്നാം മുന്നണിക്ക് ശ്രമം

  മൂന്നാം മുന്നണിക്ക് ശ്രമം

  സച്ചിന് ഇത്രയും പണം എവിടെ നിന്നാണ് ലഭിക്കുന്നത്. സച്ചിന്‍ പൈലറ്റ് ബിജെപിയില്‍ ചേരുമായിരിക്കില്ല. പക്ഷേ മൂന്നാം മുന്നണി ഉണ്ടാക്കാനാണ് സച്ചിന്റെ ശ്രമം. ചെറുപ്രായത്തില്‍ തന്നെ എല്ലാ അധികാരങ്ങളും സച്ചിനെ തേടിയെത്തിയിരുന്നു. കേന്ദ്രത്തില്‍ എംപിയായി. ഇപ്പോള്‍ സംസ്ഥാന അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമാണ്. ഇത് ആദ്യമായിട്ടാണ് ഉപമുഖ്യമന്ത്രി സ്വന്തം സര്‍ക്കാരിനെ മറിച്ചിടാന്‍ നോക്കുന്നത്. ബിജെപിയെ സഹായിക്കാനുള്ള ഗൂഢാലോചനയാണ് ഇത്. മധ്യപ്രദേശില്‍ ഇത് കണ്ടതാണെന്നും ഗെലോട്ട് പറഞ്ഞു.

  അവര്‍ തിരിച്ചെത്തും

  അവര്‍ തിരിച്ചെത്തും

  സച്ചിന്‍ പൈലറ്റ് ടീമിലെ കുറച്ച് എംഎല്‍എമാര്‍ തിരിച്ച് കോണ്‍ഗ്രസില്‍ എത്തുമെന്ന് അശോക് ഗെലോട്ട് പറഞ്ഞു. എന്റെ വിഭാഗത്തിലെ എംഎല്‍എമാര്‍ യാതൊരു നിയന്ത്രണവുമില്ലാതെയാണ് കഴിയുന്നത്. എന്നാല്‍ പൈലറ്റ് സ്വന്തം ടീമിലുള്ളവരെ തടവുകാരായി വെച്ചിരിക്കുകയാണ്. ഇവര്‍ ഞങ്ങളെ വിളിച്ച് തിരിച്ചുവരാനായി കരഞ്ഞ് പറയുകയാണ്. ഇവരുടെ മൊബൈല്‍ പോലും പിടിച്ച് വെച്ചിരിക്കുകയാണ്. ഇവരില്‍ പലരും കോണ്‍ഗ്രസ് ക്യാമ്പിലേക്ക് തിരിച്ചെത്തുമെന്നും ഗെലോട്ട് വ്യക്തമാക്കി.

  പൈലറ്റിന്റെ വാതില്‍ അടഞ്ഞു

  പൈലറ്റിന്റെ വാതില്‍ അടഞ്ഞു

  പൈലറ്റിന്റെ തിരിച്ചുകൊണ്ടുവരാനുള്ള മാര്‍ഗങ്ങളെല്ലാം അടഞ്ഞിരിക്കുകയാണ്. കോണ്‍ഗ്രസിലെ കുറച്ച് പേര്‍ അദ്ദേഹം കൊണ്ടുവരാന്‍ സജ്ജമാണ്. എന്നാല്‍ പൈലറ്റ് ഇതിന് തയ്യാറല്ല. ഈ സാഹചര്യത്തില്‍ നിലപാടുകള്‍ കോണ്‍ഗ്രസ് കടുപ്പിച്ചിരിക്കുകയാണ്. രാഹുല്‍ ഗാന്ധി നിയന്ത്രണങ്ങള്‍ എടുത്ത് മാറ്റിയതോടെ, ഗെലോട്ടിന് പരസ്യമായി തന്നെ സച്ചിനെ ആക്രമിക്കാനുമായി. പാര്‍ട്ടിയിലേക്ക് തിരിച്ചെത്തുക സച്ചിന് ഇനി അസാധ്യമായിരിക്കും. പ്രിയങ്ക ഇടപെട്ടിട്ടും വഴങ്ങാന്‍ സച്ചിന്‍ തയ്യാറായിട്ടില്ല.

  English summary
  rajasthan: sachin pilot is worthless leader alleges ashok gehlot
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X