Get Updates
Get notified of breaking news, exclusive insights, and must-see stories!

പുനീതിന്റെ മരണത്തില്‍ അനുശോചനവുമായി രജനീകാന്ത്, മകളുടെ ആപ്പിന്റെ പ്രമോഷനെന്ന് ആരാധകര്‍

ചെന്നൈ: പുനീത് രാജ്കുമാറിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് സൂപ്പര്‍ താരം രജനീകാന്ത്. പുനീത്, നീ ഇല്ലെന്ന സത്യം ഇപ്പോഴും എനിക്ക് അംഗീകരിക്കാന്‍ സാധിക്കുന്നില്ലെന്നായിരുന്നു രജനി കുറിച്ചത്. നേരത്തെ പുനീതിന്റെ മരണ സമയത്ത് രജനീകാന്ത് ആശുപത്രിയിലായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് അദ്ദേഹത്തിന് തീവ്രപരിചരണം ആവശ്യമായിരുന്നു. അതുകൊണ്ട് പുനീതിന്റെ വിയോഗം അദ്ദേഹത്തെ അറിയിച്ചിരുന്നില്ല. ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയ ശേഷമാണ് രജനി അനുശോചനം രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം രജനീകാന്ത് അനുശോചനം ആരാധകര്‍ തീരെ രസിച്ചിട്ടില്ല. താരത്തിനെതിരെ ഇവര്‍ രംഗത്ത് വന്നിട്ടുണ്ട്.

1

ട്വീറ്റിന് ഒപ്പം രജനീകാന്ത് സ്വന്തം ശബ്ദത്തില്‍ അനുശോചനം രേഖപ്പെടുത്തിയതിന്റെ ലിങ്കും ഇതോടൊപ്പം വെച്ചിരുന്നു. എന്നാല്‍ മകളുടെ ആപ്പിലായിരുന്നു ഇത് അപ്ലോഡ് ചെയ്തത്. ഹൂട്ട് എന്ന ആപ്പ് വഴിയായിരുന്നു രജനി ഓഡിയോ സന്ദേശം പങ്കുവെച്ചത്. പൂനീതിന്റെ ആരാധകരും രജനീകാന്തിനെതിരെ രംഗത്തെത്തി. പുനീതിന് ആദരാഞ്ജലി അര്‍പ്പിക്കുകയല്ല, മറിച്ച് മകളുടെ ആപ്പിന്റെ പ്രമോഷനാണ് രജനി നടത്തിയതെന്നാണ് ഇവര്‍ ആരോപിക്കുന്നത്. രജനിയുടെ മകള്‍ സൗന്ദര്യ പുറത്തിറക്കിയതാണ് ഈ പുതിയ ആപ്പ്. വലിയ പ്രചാരം നേടാത്ത ഒരു ആപ്പിലൂടെ എന്തിനാണ് അനുശോചനം രേഖപ്പെടുത്തുന്നതെന്നാണ് ആരാധകരുടെ ചോദ്യം.

രജനീകാന്തിന്റെ ട്വിറ്റര്‍ ഐഡി സൗന്ദര്യ രജനീകാന്താണോ ഉപയോഗിക്കുന്നതെന്നും ആരാധകര്‍ ചോദിക്കുന്നു. ഇത് അനുശോചന സന്ദേശമായി പോലും കാണാനാവില്ലെന്ന് ഇവര്‍ പറയുന്നു. രജനിയുടെ ട്വിറ്റര്‍ പേജ് മുഴുവന്‍ പ്രമോഷന് വേണ്ടിയായി മാറിയോ എന്ന് ആരാധകര്‍ സംശയം പ്രകടിപ്പിച്ചു. സൗന്ദര്യ ഇത് നിര്‍ത്തണമെന്നും ചിലര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സാധാരണ രജനീകാന്ത് സിനിമയുടെ പ്രമോഷന് വേണ്ടിയാണ് സോഷ്യല്‍ മീഡിയ ഉപയോഗിക്കാറുള്ളത്. മറ്റുള്ള കാര്യങ്ങള്‍ക്ക് അധികം സോഷ്യല്‍ മീഡിയ ഉപയോഗിക്കാറില്ല. അതാണ് ആരാധകര്‍ ഇത്തരമൊരു ചോദ്യം ഉന്നയിക്കാന്‍ കാരണം. അതേസമയം രജനിയെ ഈ വിഷയത്തില്‍ പിന്തുണച്ചവരും ഉണ്ട്.

രാജ്കുമാറും അദ്ദേഹത്തിന്റെ കുടുംബവുമായും രജനിക്കുള്ള ബന്ധം കുറ്റപ്പെടുത്തുന്നവര്‍ക്ക് അറിയില്ലെന്നും, ഒരുപാട് ഇവരെ ബഹുമാനിക്കുന്നവരാണ് രജനിയെന്നും പിന്തുണയ്ക്കുന്നവര്‍ പറയുന്നു. അതേസമയം പുനീതിന്റെ നായകനായ ആദ്യ ചിത്രം അപ്പു വന്‍ വിജയമായപ്പോള്‍ അതിന്റെ വിജയാഘോഷത്തിനായി രജനീകാന്തും എത്തിയിരുന്നു. രജനിയായിരുന്നു ചടങ്ങിലെ മുഖ്യാതിഥി. താന്‍ ചിത്രം കണ്ടുവെന്നും, ശരിക്കുമൊരു സിംഹക്കുട്ടിയാണ് പുനീതെന്നും, ചിത്രത്തിലെ പാട്ടും ഡാന്‍സുമെല്ലാം ഗംഭീരമായി അദ്ദേഹം ചെയ്‌തെന്നും രജനി പറഞ്ഞിരുന്നു. ഭാവിയില്‍ അദ്ദേഹം എന്തൊക്കെ നേടുമെന്ന് ഞാന്‍ ചിന്തിക്കുകയാണെന്നും രജനി വ്യക്തമാക്കിയിരുന്നു. രാജ്കുമാറിന്റെ മകനായത് കൊണ്ടല്ല,സ്വന്തം കഴിവ് കൊണ്ടാണ് പുനീത് കൈയ്യടികള്‍ വാങ്ങുന്നതെന്നും രജനീകാന്ത് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+