കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രജനീകാന്ത് രാഷ്ട്രീയ നിലപാട് വ്യക്തമാക്കുമോ? സ്‌റ്റൈല്‍മന്നന്റെ പ്രസംഗത്തിനായി ജനത്തിരക്ക്

എംജിആറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിലാണ് രജനീകാന്ത് പങ്കെടുക്കുന്നത്

Google Oneindia Malayalam News

ചെന്നൈ: രാഷ്ട്രീയ പ്രഖ്യാപനം നടത്തിയ ശേഷമുള്ള ആദ്യ പൊതുപരിപാടിയുമായി സ്റ്റൈല്‍മന്നന്‍ രജനീകാന്ത്. ജനലക്ഷങ്ങളാണ് അദ്ദേഹത്തെ കാണാന്‍ ചെന്നൈയില്‍ ഒത്തുകൂടിയിരിക്കുന്നത്. അതേസമയം തന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം കാലായുടെ ടീസര്‍ തരംഗമായതിന് ശേഷം രജനി തന്റെ ആരാധകരെ കാണുന്നു എന്നും ഈ ചടങ്ങിന് പ്രത്യേകതയുണ്ട്.

രജനികാന്ത് മന്‍ഡ്രത്തിന്റെ കീഴിൽ പുതിയ വനിത സംഘടന; രാഷ്ട്രീയ പ്രവേശനത്തില്‍ പുതിയ ട്വിസ്റ്റ്!രജനികാന്ത് മന്‍ഡ്രത്തിന്റെ കീഴിൽ പുതിയ വനിത സംഘടന; രാഷ്ട്രീയ പ്രവേശനത്തില്‍ പുതിയ ട്വിസ്റ്റ്!

1

എംജിആറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിലാണ് രജനീകാന്ത് പങ്കെടുക്കുന്നത്. പ്രമുഖരുടെ ഒരുനിര തന്നെ ചടങ്ങിനെത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചോദ്യോത്തരവേളയുണ്ട്. ഇതാണ് രജനിയുടെ പരിപാടിക്കാണ് നിരവധി പേര്‍ എത്താന്‍ കാരണം. ശിവാജി ഗണേഷന്റെ മകനായ നടന്‍ പ്രഭു അണ്ണാഡിഎംകെയുടെ മുന്‍ ചെന്നൈ മേയറും അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. ചടങ്ങിന്റെ ഭാഗമായി ഹൈവേകളില്‍ എല്ലാം രജനിയുടെ പോസ്റ്ററുകളും കട്ടൗട്ടുകളും സ്ഥാപിച്ചിട്ടുണ്ട്.

2

അതേസമയം അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ രാഷ്ട്രീയ നിലപാടുകളെ കുറിച്ചുള്ള സൂചനകളുണ്ടാവുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഏത് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുമെന്നോ അദ്ദേഹം പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. കമല്‍ഹാസന്‍ തന്റെ നിലപാട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ രജനീകാന്തിന് മലേല്‍ സമ്മര്‍ദമേറിയിട്ടുണ്ട്. നേരത്തെ ഡിസംബറില്‍ തമിഴ്‌നാട്ടില്‍ ജനാധിപത്യം അപകടത്തിലാണെന്ന് രജനി പറഞ്ഞിരുന്നു. ഇപ്പോള്‍ ഞാനൊരു നിലപാട് എടുത്തിട്ടില്ലെങ്കില്‍ അത് മരണം വരെ എന്നെ വേട്ടയാടുമെന്നും രജനി വ്യക്തമാക്കിയിരുന്നു. നേരത്തെ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി മത്സരിക്കുമെന്ന് രജനി പറഞ്ഞിരുന്നു.

മഅ്ദനിക്ക് വേണ്ടി മുഖ്യമന്ത്രി ഇടപെട്ടു; കര്‍ണാടകയ്ക്ക് പിണറായിയുടെ കത്ത്, കേരളത്തിലേക്ക് മാറ്റണംമഅ്ദനിക്ക് വേണ്ടി മുഖ്യമന്ത്രി ഇടപെട്ടു; കര്‍ണാടകയ്ക്ക് പിണറായിയുടെ കത്ത്, കേരളത്തിലേക്ക് മാറ്റണം

ജാന്‍വിയേയും ഖുശിയേയും കുറിച്ച് അശ്ലീലം പറയുന്നത് നിര്‍ത്തൂ... പൊട്ടിത്തെറിച്ച് അന്‍ഷുല കപൂര്‍ജാന്‍വിയേയും ഖുശിയേയും കുറിച്ച് അശ്ലീലം പറയുന്നത് നിര്‍ത്തൂ... പൊട്ടിത്തെറിച്ച് അന്‍ഷുല കപൂര്‍

English summary
rajinikanth to deliver debut speech talk to students
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X