രജനീകാന്ത് നിരാശയില്‍, മകളുടെ വിവാഹമോചനത്തില്‍ ഇടപെടുന്നു, ധനുഷിനെ അനുനയിപ്പിക്കാന്‍ തീരുമാനം
ചെന്നൈ: തമിഴ് താരം ധനുഷും ഐശ്വര്യയും തമ്മിലുള്ള വിവാഹ മോചനത്തെ തുടര്‍ന്ന് രജനീകാന്ത് കടുത്ത നിരാശയില്‍. അദ്ദേഹം ഈ വിഷയത്തില്‍ ഇടപെട്ടിരിക്കുകയാണ്. 17 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാന്‍ നേരത്തെ ധനുഷും ഐശ്വര്യ രജനീകാന്തും തീരുമാനിച്ചിരുന്നു. ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങളുണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ധനുഷിന്റെ പിതാവ് കസ്തൂരിരാജ ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് നേരത്തെ പ്രതികരിച്ചിരുന്നത്. വെറും കുടുംബ പ്രശ്‌നം മാത്രമാണിതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ രജനീകാന്തിനെ ഈ തീരുമാനം വളരെ മോശമായി ബാധിച്ചിരിക്കുകയാണ്. റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

മാനസികമായി അദ്ദേഹം വളരെയധികം ദു:ഖിതനാണ്. രജനീകാന്ത് ഇക്കാര്യം കുടുംബത്തില്‍ സംസാരിച്ച് കൊണ്ടിരിക്കുകയാണ്. മകള്‍ വേര്‍പിരിയാനുള്ള തീരുമാനം മാറ്റണമെന്നാണ് രജനീകാന്തിന്റെ ആവശ്യം. ധനുഷുമായി ഇക്കാര്യം സംസാരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ധനുഷിന്റെ കുടുംബവും ഇവരോട് തീരുമാനം പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. ധനുഷിന്റെ സഹോദരന്‍ സെല്‍വരാഘവനെയും ഇത് മാനസികമായി ബാധിച്ചിരുന്നു. അദ്ദേഹം നേരത്തെ തന്നെ ഇവര്‍ക്കിടയില്‍ പ്രശ്‌നമുണ്ടെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഷെയര്‍ ചെയ്തിരുന്നു. ഇരുവരെയും ഒന്നിപ്പിക്കാന്‍ രജനീകാന്തും കസ്തൂരിരാജയും ഒരുമിച്ചിറങ്ങിയിരിക്കുകയാണ്.
ധനുഷും ഐശ്വര്യയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ സാധാരണമല്ലെന്നാണ് കുടുംബവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഇരുവര്‍ക്കുമിടയില്‍ കടുത്ത അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്. രജനീകാന്ത് ഇവരുമായി സംസാരിക്കുകയും വിവാഹമോചനം വേണ്ടെന്ന് ബോധ്യപ്പെടുത്താനുമുള്ള ശ്രമത്തിലാണ്. ഇതുവരെ ഔദ്യോഗിക പ്രസ്താവന രജനി നടത്തിയിട്ടുമില്ല. ധനുഷിന്റെ തുടര്‍ച്ചയായിട്ടുള്ള വര്‍ക്ക് ഷെഡ്യൂളാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടതെന്നാണ് സൂചന. സിനിമകളും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ഇല്ലാതെ ധനുഷിന് ജീവിക്കാനാവില്ല എന്നതാണ് അവസ്ഥ. ധനുഷ് മറ്റെന്തിനേക്കാളും പ്രാധാന്യം തന്റെ സിനിമകള്‍ക്ക് നല്‍കിയിരുന്നു. കുടുംബ ബന്ധത്തിനേക്കാളും കൂടുതല്‍ സമയം ചെലവഴിച്ചതും സിനിമകള്‍ക്ക് വേണ്ടിയാണെന്നും സുഹൃത്ത് വെളിപ്പെടുത്തിയിരുന്നു.
അതേസമയം ഐശ്വര്യക്ക് തുടര്‍ച്ചയായി ധനുഷ് വീട്ടില്‍ ഇല്ലാതെ ഇരിക്കുന്നത് വലിയ രീതിയില്‍ ബാധിച്ചിരുന്നു. മക്കള്‍ വളര്‍ന്ന് വരട്ടെ എന്ന് കരുതിയാണ് നേരത്തെ ഇരുവരും പിരിയാതിരുന്നത്. എന്നാല്‍ കസ്തൂരിരാജയുടെയും രജനീകാന്തിന്റെയും കുടുംബത്തില്‍ ഇത്തരം വിവാഹ മോചനങ്ങള്‍ അധികം പഴക്കമില്ലാത്തതാണ്. ധനുഷിനെ രജനിക്ക് വലിയ താല്‍പര്യവുമാണ്. അതുകൊണ്ടാണ് ഈ വിഷയത്തില്‍ അദ്ദേഹം ഇടപെടുന്നത്. ധനുഷ് വളരെ എളിമയുള്ള തന്റെ മകളെ നല്ല രീതിയില്‍ കെയര്‍ ചെയ്യുന്ന വ്യക്തിയാണെന്ന് നേരത്തെ രജനി പറഞ്ഞിരുന്നു. എന്നാല്‍ ഇരുവരും ഈ തീരുമാനത്തില്‍ നിന്ന് പിന്മാറുമോ എന്ന് ഇപ്പോഴും വ്യക്തമല്ല.












Click it and Unblock the Notifications