സഞ്ജുവിന്റെ സെറ്റില്‍ വെച്ച് പീഡനം.... രാജ്കുമാര്‍ ഹിരാനിക്കെതിരെ മീ ടു വെളിപ്പെടുത്തല്‍
ദില്ലി: ബോളിവുഡിലെ മുന്‍നിര സംവിധായകനായ രാജ്കുമാര്‍ ഹിരാനിക്കെതിരെ വമ്പന്‍ വെളിപ്പെടുത്തലുമായി സഹസംവിധായിക. ഹിരാനി തന്നെ ലൈംഗികമായി ആറുമാസത്തോളം പീഡിപ്പിച്ചെന്നാണ് വെളിപ്പെടുത്തല്‍. ബോളിവുഡിലെ പ്രശസ്തമായ ത്രീ ഇഡിയറ്റ്‌സ്, പികെ, സഞ്ജു തുടങ്ങിയ പണംവാരി ചിത്രങ്ങളുടെ സംവിധായകനാണ് ഹിരാനി. സഞ്ജുവിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയത്താണ് താന്‍ പീഡിപ്പിക്കപ്പെട്ടതെന്ന് യുവതി പറയുന്നു. അതേസമയം ആരോപണങ്ങള്‍ ഹിരാനി നിഷേധിച്ചിട്ടുണ്ട്. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി സഞ്ജുവിന്റെ നിര്‍മാതാവായ വിധു വിനോദ് ചോപ്ര, അദ്ദേഹത്തിന്റെ ഭാര്യയും സിനിമാ നിരൂപകയുമായ അനുപമ ചോപ്ര, തിരക്കഥാകൃത്ത് അഭിജാത് ജോഷി എന്നിവര്‍ക്ക് ഇമെയിലും അയച്ചിട്ടുണ്ട്.

ബോളിവുഡിലെ അധികാര ഘടനയുടെ ഇരയാണ് താനെന്ന് യുവതി പറയുന്നു. എത്രയോ ഉയരത്തില്‍ ഇരിക്കുന്ന സംവിധായകനാണ് ഹിരാനി. എനിക്ക് നിര്‍മാതാവിനോടോ മറ്റോ സംസാരിക്കാനുള്ള അധികാരമില്ലായിരുന്നു. എന്റെ മനസ്സും ശരീരവും ആ ദിവസം കളങ്കപ്പെട്ടു. ആറ് മാസത്തേക്കാണ് ആ ദുരിതം താന്‍ സഹിച്ചത്. എനിക്ക് ആ ജോലി ആവശ്യമായത് കൊണ്ട് ഹിരാനിയെ തൃപ്തിപ്പെടുത്തേണ്ടത് അത്യാവശ്യമായിരുന്നു. ബോളിവുഡില്‍ മറ്റൊരു ജോലി ലഭിക്കുക എന്നത് ദുഷ്‌കരമാണ്. ഹിരാനി ഞാന്‍ ജോലി ചെയ്യുന്നത് മോശമാണെന്ന് പറഞ്ഞാല്‍ അതോടെ എന്റെ കരിയര്‍ അവസാനിക്കും. എല്ലാവരും അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധിക്കും. എന്റെ ഭാവി ഇല്ലാതാവുകയും ചെയ്യുമെന്നും യുവതി ആരോപിക്കുന്നു. അതേസമയം ആരോപണം തന്നെ ഞെട്ടിക്കുന്നതാണെന്ന് ഹിരാനി പറഞ്ഞു. എന്റെ പ്രതിച്ഛായ തകര്‍ക്കാനായി ഉണ്ടാക്കിയ ആരോപണമാണ് ഇതെന്നും ഹിരാനി പറഞ്ഞു. ബോളിവുഡിലെ മുന്‍നിര സംവിധായകന്‍ തന്നെ മീ ടുവിന്റെ ഭാഗമായത് സിനിമാ മേഖലയെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.












Click it and Unblock the Notifications