ലഡാക്കില്‍ സൈനികര്‍ കൊല്ലപ്പെട്ടത് ചൈനയുടെ കല്ലേറിലെന്ന്, പ്രധാനമന്ത്രിക്ക് വിശദീകരണവുമായി രാജ്നാഥ്
ദില്ലി: ലഡാക്കിലെ സംഘര്‍ഷത്തെ തുടര്‍ന്ന് അതിര്‍ത്തിയിലെ സ്ഥിതി ഗതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ബിപിന്‍ റാവത്തുമായി അടക്കം സംസാരിച്ച ശേഷമാണ് പ്രതിരോധ മന്ത്രി മോദി കാര്യങ്ങള്‍ ബോധിപ്പിച്ചത്. അതേസമയം ലഡാക്കില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടത് ചൈനീസ് സൈന്യത്തിന്റെ കല്ലേറില്ലെന്ന് റിപ്പോര്‍ട്ട്. ഇവരുടെ കല്ലേറില്‍ ഗാല്‍വാനിലുള്ള ഇന്ത്യയുടെ സൈനിക ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നാണ് സൂചന. അതേസമയം ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
ചൈനയുടെ ഗ്ലോബല്‍ ടൈംസിന്റെ ചീഫ് എഡിറ്റര്‍ നല്‍കുന്ന വിവരമനുസരിച്ച് ചൈനീസ് സൈന്യത്തിനും നാശനഷ്ടമുണ്ടായിട്ടുണ്ട്. ഗാല്‍വാന്‍ താഴ്‌വരയിലെ പോരാട്ടത്തില്‍ ചൈനീസ് സൈന്യത്തിനും ആള്‍നഷ്ടമുണ്ടായിട്ടുണ്ട്. ഇന്ത്യന്‍ സൈന്യത്തോട് പറയാനുള്ളത്, ഒരുപാട് ധാര്‍ഷ്ട്യം കാണിക്കരുതെന്നാണ്. ചൈനയുടെ ക്ഷമയെ ദൈര്‍ബല്യമായി കാണരുതെന്നും ഹു ഷിജിന്‍ പറഞ്ഞു. ചൈനയ്ക്ക് ഒരിക്കലും ഇന്ത്യയുമായി ഏറ്റുമുട്ടല്‍ ആവശ്യമില്ല. എന്നാല്‍ ഞങ്ങള്‍ അതിനെ ഒരിക്കലും ഭയപ്പെടുന്നില്ലെന്നും ഷിജിന്‍ പറഞ്ഞു. അതേസമയം ചൈനയ്‌ക്കെതിരെ തിരിച്ചടിക്കണമെന്ന ആവശ്യം ഇന്ത്യന്‍ സൈന്യത്തില്‍ ശക്തമായിരിക്കുകയാണ്.

കരസേനാ മേധാവി ജനറല്‍ എംഎല്‍ നാരാവാനെ പത്താന്‍കോട്ട് സന്ദര്‍ശനം റദാക്കിയിരിക്കുകയാണ്. അതേസമയം 45 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയും ചൈനയും സൈനികരെ വധിക്കുന്ന തരത്തിലേക്ക് എത്തിയിരിക്കുന്നത്. 1975ലെ പോരാട്ടത്തില്‍ നാല് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. അരുണാചല്‍ പ്രദേശിലെ തുലുങ് ലായിലാണ് അന്ന് ഏറ്റുമുട്ടല്‍ നടന്നത്. ചൈനയുടെ അഞ്ചോളം സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് സൈന്യം ആരോപിക്കുന്നത്. ഇന്ത്യ അതിര്‍ത്തി കടന്ന് വന്ന് പ്രകോപനപരമായ ആക്രമണം നടത്തിയെന്നാണ് ചൈന അവകാശപ്പെടുന്നത്. ചൈനീസ് ധനമന്ത്രി ഇന്ത്യന്‍ സൈന്യം ്അതിര്‍ത്തി കടക്കുന്നത് തടഞ്ഞിട്ടില്ലെങ്കില്‍ പ്രശ്‌നങ്ങളുണ്ടാവുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം ചൈനയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് വിവിധ നേതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട്. കടുത്ത നടപടിയെടുക്കാന്‍ സമയമായെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പറഞ്ഞു. ചൈന തുടര്‍ച്ചയായി നിയന്ത്രണ രേഖ ലംഘിക്കുകയാണ്. അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിനിടെ നിത്യേന നമ്മുടെ സൈനികരാണ് മരിച്ച് വീഴുന്നത്. ഇതാണ് തിരിച്ചടിക്കാനുള്ള സമയമെന്നും അമരീന്ദര്‍ പറഞ്ഞു. മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയും പ്രതികരിച്ചിട്ടുണ്ട്. ലഡാക്കില്‍ ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചത് ആശങ്കപ്പെടുത്തുന്ന സംഭവമാണെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications