അധിനിവേശ കശ്മീര്‍ തിരിച്ചുപിടിക്കും; പാകിസ്താന്‍ അനുഭവിക്കേണ്ടി വരും, മുന്നറിയിപ്പുമായി രാജ്‌നാഥ്
ശ്രീനഗര്‍: അധിനിവേശ കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് ശക്തമായ സന്ദേശവുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഒരുനാള്‍ അധിനിവേശ കശ്മീര്‍ തിരിച്ചുപിടിക്കുമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. പാകിസ്താന്‍ അവിടെ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെല്ലാം കണക്കുപറയേണ്ടി വരുമെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.
ജമ്മു കശ്മീരിലും ലഡാക്കിലും ഉള്ള സമഗ്ര വികസനം സാധ്യമാകുന്നത് ഗില്‍ജിത്ത്-ബാള്‍ട്ടിസ്ഥാന്‍ പ്രവിശ്യ കൂടി ചേരുമ്പോഴാണ്. പാകിസ്താന്‍ കടുത്ത ക്രൂരതകളാണ് ഇവരോട് കാണിക്കുന്നത്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജമ്മു കശ്മീരില്‍ എന്‍ഡിഎ സര്‍ക്കാര്‍ വികസന യാത്ര ആരംഭിച്ചിരിക്കുകയാണ്. പാര്‍ലമെന്റിലെ പ്രമേയ പ്രകാരം ഗില്‍ജിത്തും ബാള്‍ട്ടിസ്ഥാനും പാകിസ്താന്‍ ഒഴിഞ്ഞ് പോകണം. എന്നാല്‍ മാത്രമേ സമഗ്ര വികസനം സാധ്യമാകൂ. ഇത് പാക്കധീന മേഖലകളാണ്.
പാകിസ്താന്‍ ഇത് ഒഴിഞ്ഞ് പോകണമെന്ന് 1994ല്‍ പാര്‍ലമെന്റ് പ്രമേയം പാസാക്കിയതാണ്. ശങ്കരാചാര്യരുടെയും സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കണം, 1947ലെ വിഭജനത്തിലെ അഭയാര്‍ത്ഥികള്‍ക്ക് അവരുടെ നാട്ടില്‍ സ്വന്തം ഭൂമി തിരിച്ച് ലഭിക്കണം. ഇതെല്ലാം ലഭിച്ചാല്‍ ഇന്ത്യ സമ്പൂര്‍ണ വികസനം സാധ്യമാക്കുമെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.
പാകിസ്താന്‍ അധിനിവേശ കശ്മീരില്‍ വിദ്വേഷത്തിന്റെ വിത്ത പാകുകയാണ്. എന്നാല്‍ അതില്‍ നിന്ന് മുള്ളുകളായിരിക്കും മുളച്ചു വരാന്‍ പോകുന്നത്. അതിനെല്ലാം പാകിസ്താന്‍ കണക്ക് പറയേണ്ടി വരും. പാകിസ്ഥാന്‍ അധിനിവേശം നടത്തിയ ഇന്ത്യന്‍ മണ്ണ് തീര്‍ച്ചയായും തിരിച്ച് പിടിക്കുക തന്നെ ചെയ്യുമെന്നും രാജ്‌നാഥ് സിംഗ് മുന്നറിയിപ്പ് നല്‍കി.
നോര്‍ത്ത് ഇന്ത്യയില്‍ ഒരു ടൂര്‍ ആയാലോ? ഇതാ കാരണങ്ങള്‍, ഒരിക്കല്‍ പോയാല്‍ പിന്നെ മറക്കില്ല!!
പാകിസ്താന്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമിയാണിത്. ഇവിടെയുള്ള ജനങ്ങള്‍ക്ക് എന്തെല്ലാം അവകാശങ്ങളാണ് നല്‍കുന്നതെന്ന് പറയാമോ എന്നും അദ്ദേഹം പാകിസ്താനോട് ചോദിച്ചു. അതേസമയം ഇന്ത്യ സമ്പൂര്‍ണവികസനം നേടുന്ന നാള്‍ അധികം ദൂരെയല്ലെന്നും, വൈകാതെ എല്ലാ കാര്യങ്ങളും സാധ്യമാകുമെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.
ശ്രീനഗറിലെ ബുദ്ഗാമില്‍ നടന്ന ശൗര്യ ദിവസത്തിന്റെ ഭാഗമായുള്ള ചടങ്ങിലായിരുന്നു പ്രതിരോധ മന്ത്രി പാകിസ്താനെതിരെ രംഗത്തെത്തിയത്. അതേസമയം മനുഷ്യാവകാശ സംഘടനകളെയും രാജ്‌നാഥ് സിംഗ് വിമര്‍ശിച്ചു. ഭീകരരെ സൈന്യം വധിക്കുമ്പോള്‍ പലരും മനുഷ്യാവകാശാ ലംഘനം ചൂണ്ടിക്കാണിക്കാനുണ്ട്. എന്നാല്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിക്കുന്ന സൈനികരും ഇതുപോലെ മനുഷ്യാവകാശങ്ങള്‍ ഉള്ളവരാണ്.
ഇതൊന്നും ഇവര്‍ അറിയുന്നില്ല. ഭീകരരെ എന്തിനാണ് മതവുമായി കൂട്ടിക്കെട്ടുന്നത്. അവര്‍ ഹിന്ദുവിനെയോ മുസ്ലീമിനെയോ ഉന്നം വച്ചല്ല ഭീകരാക്രമണം നടത്തുന്നത്. ഭീകരാക്രമണത്തില്‍ കൊല്ലപ്പെടുന്നവര്‍ ഏതെങ്കിലുമൊരു മതത്തില്‍ നിന്നുള്ളവരാണോ എന്നും രാജ്‌നാഥ് സിംഗ് ചോദിച്ചു.












Click it and Unblock the Notifications