കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യസഭ തിരഞ്ഞെടുപ്പ്; മഹാ വികാസ് അഘാഡി സഖ്യത്തിന് വോട്ട് ചെയ്യുമെന്ന് എഐഎംഐഎം

Google Oneindia Malayalam News

ദില്ലി; മഹാരാഷ്ട്രയിൽ രാജ്യസഭ തിരഞ്ഞെടുപ്പിൽ മഹാവികാസ് അഘാഡി സഖ്യത്തിന് വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ച് അസദുദ്ദീന്‍ ഉവൈസിയുടെ എ ഐ എം ഐ എം. ഔറംഗബാദില്‍ നിന്നുള്ള എംപിയായ ഇംതിയാസ് ജലീലാണ് ഇക്കാര്യം അറിയിച്ചത്. ബിജെപിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്നും എന്നാൽ എംവിഎ സർക്കാരിലെ കക്ഷിയായ ശിവസേനയുമായുള്ള പാർട്ടിയുടെ രാഷ്ട്രീയ,പ്രത്യയശാസ്ത്രപരമായ നിലപാടുകളോടുള്ള വിയോജിപ്പുകൾ തുടരുമെന്നും ജലീൽ പ്രതികരിച്ചു.

രണ്ട് എംഎൽഎമാർക്ക് ജാമ്യം ഇല്ല; രാജ്യസഭ തിരഞ്ഞെടുപ്പിൽ മഹാവികാസ് അഖാഡി സഖ്യത്തിന് തിരിച്ചടിരണ്ട് എംഎൽഎമാർക്ക് ജാമ്യം ഇല്ല; രാജ്യസഭ തിരഞ്ഞെടുപ്പിൽ മഹാവികാസ് അഖാഡി സഖ്യത്തിന് തിരിച്ചടി

'കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി ഇമ്രാന്‍ പ്രതാപഗാര്‍ഹിക്ക് എ ഐ എം ഐ എം എം എൽ എമാർ വോട്ട് ചെയ്യും',ഇംതിയാസ് ജലീൽ ട്വീറ്റ് ചെയ്തു. വോട്ടെടുപ്പിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് എഐഎംഐഎമ്മിന്റെ പ്രഖ്യാപനമുണ്ടായത്. 288 അംഗങ്ങളുള്ള മഹാരാഷ്ട്ര നിയമസഭയില്‍ എ ഐ എം ഐ എമ്മിന് രണ്ട് എംഎല്‍എമാരാണുള്ളത്.

asaduddin-1570701867-15862

അതേസമയം പിന്തുണയ്ക്ക് ചില ഉപാധികൾ കൂടി മുന്നോട്ട് വെച്ചിട്ടുണ്ടെന്ന് ഇംതിയാസ് ജലീൽ ട്വീറ്റ് ചെയ്തു. എ ഐ എം ഐ എമ്മിന്റെ ധൂലെ, മാലെഗാവ് എന്നീ മണ്ഡലങ്ങളില്‍ നിന്നുള്ള എംഎല്‍എമാരാണ് കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നത്. ഈ മണ്ഡലങ്ങളുടെ വികസനവുമായി ബന്ധപ്പെട്ടുള്ള നിബന്ധനകളാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. മഹാരാഷ്ട്ര പബ്ലിക് സർവീസ് കമ്മീഷനിലേക്ക് ഒരു ന്യൂനപക്ഷ അംഗത്തെ നിയമിക്കണമെന്നും മഹാരാഷ്ട്ര വഖഫ് ബോർഡിന്റെ വരുമാനം വർധിപ്പിക്കാനുള്ള നടപടി കൈക്കൊള്ളണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എംവിഎ നേതാക്കളുമായി ജലീല്‍ ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. ശിവസേന എംപി ഹേമന്ത് പട്ടേല്‍, എന്‍സിപി നേതാവും ഉപ മുഖ്യമന്ത്രിയുമായ അജിത് പവാര്‍ എന്നിവരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

നയൻതാരയെ ചേർത്ത് ചുംബിച്ച് വിഘ്നേശ്..വിവാഹ ചിത്രങ്ങൾ പുറത്ത്..വൈറൽ

രാജ്യസഭ തിരഞ്ഞെടുപ്പിൽ ശക്തമായ മത്സരത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. ആറ് സീറ്റുകളിലാണ് ഒഴിവ്. ബി ജെ പി ക്ക് രണ്ടും ഭരണമുന്നണിയിലെ ശിവസേന, എൻ സി പി, കോൺഗ്രസ് എന്നിവയ്ക്ക് ഓരോന്നു വീതവും വിജയിക്കാം. ആറാം സീറ്റിലേക്ക് ശിവസേനയും ബി ജെ പിയും സ്ഥാനാർത്ഥികളെ ഇറക്കിയതോടെയാണ് മത്സരം കടുത്തത്. പീയൂഷ് ഗോയൽ, അനിൽ ബോന്ദെ (ബി ജെ പി), സഞ്ജയ് റൗത്ത് (ശിവസേന), പ്രഫുൽ പട്ടേൽ (എൻ സി പി), ഇമ്രാൻ പ്രതാപ്ഗഡി (കോൺഗ്രസ്) എന്നിവരാണ് സ്ഥാനാർത്ഥികൾ. മത്സരം കടുത്തതോടെ കുതിരക്കച്ചവട ഭീതിയിൽ എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റിയിരിക്കുകയാണ് ഭരണകക്ഷികൾ.

Recommended Video

cmsvideo
പിസി ജോര്‍ജ് സരിത ഫോണ്‍ സംഭാഷണം പുറത്ത് | OneIndia

English summary
Rajya Sabha elections; AIMIM to vote for Maha Vikas Aghadi alliance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X