Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യസഭ: മാധ്യമ മുതലാളിയെ സ്ഥാനാർത്ഥിയാക്കി ഞെട്ടിച്ച് ബിജെപി, മൂന്നാം സീറ്റില്‍ കോണ്‍ഗ്രസിന് ആശങ്ക

ജയ്പൂർ: രാജ്യസഭ തിരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ നിന്നും അപ്രതീക്ഷിത സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ബി ജെ പി. മാധ്യമ രംഗത്തെ പ്രമുഖനും സീ മീഡിയയുടെ തലവനായ സുഭാഷ് ചന്ദ്ര അവസാന മണിക്കൂറില്‍ നാമനിർദ്ദേശം ചെയ്താണ് ബി ജെ പി ഞെട്ടിച്ചത്. രാജസ്ഥാനില്‍ നിന്നും തിരഞ്ഞെടുപ്പ് നടക്കുന്ന 4 രാജ്യസഭാ സീറ്റുകളിലൊന്നിലേക്കാണ് സുഭാഷ് ചന്ദ്രയെ ബി ജെ പി പരിഗണിച്ചിരിക്കുന്നത്.

നാലിൽ രണ്ട് സീറ്റില്‍ കോൺഗ്രസും ഒന്നിൽ ബി ജെ പിയും വിജയിക്കുമെന്ന നിലയിലാണ് സീ മീഡിയ ഉടമയും എസ്സൽ ഗ്രൂപ്പ് ചെയർമാനുമായ സുഭാഷ് ചന്ദ്രയെ ബി ജെ പി രംഗത്ത് ഇറക്കിയിരിക്കുന്നത്. സുഭാഷ് ചന്ദ്രയുടെ രംഗപ്രവേശത്തോടെ നാലാം സീറ്റിലേക്കുള്ള മത്സരം ഇതോടെ കടുത്തു. പാർട്ടി വിജയം പ്രതീക്ഷിക്കുന്ന സീറ്റില്‍ ഉത്തർപ്രദേശില്‍ നിന്നുള്ള പ്രമോദ് തിവാരിയെയാണ് കോണ്‍ഗ്രസ് സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. തിവാരിക്കെതിരെ 'പുറത്തുനിന്നുള്ള' വ്യക്തിയെന്ന വികാരം ആളിക്കത്തിച്ച് വിജയം കരസ്ഥമാക്കാമെന്നാണ് ബി ജെ പിയുടെ പ്രതീക്ഷ.

subhash-chandra

സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസിലും അശോക് ഗെഹ്‌ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള അമർഷവും എപ്പോൾ വേണമെങ്കിലും സർക്കാറില്‍ പൊട്ടിത്തെറിയുണ്ടായേക്കാമെന്ന സാഹചര്യം കൂടുതല്‍ കലുഷിതമാക്കാന്‍ വേണ്ടി ബി ജെ പി കരുതിക്കൂട്ടി തന്നെ നടത്തിയ നീക്കമായും ഇതിനെ വിലയിരുത്തപ്പെടുന്നുണ്ട്. രാജ്യസഭാ സ്ഥാനാർത്ഥികളെ തിരഞ്ഞെടുത്തതില്‍ കോൺഗ്രസിനകത്ത് അതൃപ്തിയുണ്ടെന്നുള്ളതും ശ്രദ്ധേയമാണ്. ഇന്ന് ഉച്ചയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി സുഭാഷ് ചന്ദ്ര നാമനിർദ്ദേശ പത്രിക സമർപ്പിച്ചപ്പോൾ ബി ജെ പി എംഎൽഎമാരായിരുന്നു അദ്ദേഹത്തെ അനുകൂലിച്ചത്.

വന്‍ ലുക്കായല്ലോ.. പൊളി തന്നെ: വൈറലായി നമിത പ്രമോദിന്റെ പുതിയ ചിത്രങ്ങള്‍

അതേസമയം, മുഖ്യമന്ത്രി അശോക് ഗെലോട്ട് കോൺഗ്രസിന്റെ സാധ്യതകളെക്കുറിച്ചുള്ള സംശയങ്ങൾ അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കി രംഗത്ത് എത്തി. "ഞങ്ങളുടെ മൂന്ന് സ്ഥാനാർത്ഥികളും വിജയിക്കും. ബിജെപി സുഭാഷ് ചന്ദ്രയെ രംഗത്തിറക്കി. അവർക്ക് വേണ്ടത്ര വോട്ടുകളില്ലെന്ന് അവർക്ക് തന്നെ അറിയാം. അതിനാൽ അവർ എന്തുചെയ്യും. അവർ കുതിരക്കച്ചവടം നടത്തി സംസ്ഥാനത്തെ അന്തരീക്ഷം തകർക്കും," അദ്ദേഹം പറഞ്ഞു.

രൺദീപ് സുർജേവാല, മുകുൾ വാസ്‌നിക്, പ്രമോദ് തിവാരി എന്നിവരാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ. വസുന്ധര രാജെ മന്ത്രിസഭയിലെ മുൻ മന്ത്രി ഘനശ്യാം തിവാരിയാണ് ബി ജെ പിയുടെ ഔദ്യോഗിക സ്ഥാനാർത്ഥി. 200 അംഗ രാജസ്ഥാൻ നിയമസഭയിൽ ഓരോ സ്ഥാനാർത്ഥിക്കും വിജയിക്കാൻ 41 വോട്ടുകളുടെ പിന്തുണയാണ് വേണ്ടത്. കോൺഗ്രസിന് 108 എംഎൽഎമാരും ബിജെപിക്ക് 71 വോട്ടുമാണ് ഉള്ളത്. മൂന്നാം സീറ്റിൽ വിജയിക്കാൻ കോൺഗ്രസിന് 15 വോട്ടുകളും ബി ജെ പിക്ക് 11 വോട്ടുകളാണ് അധികമായി വേണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+