രാജ്യസഭയുടെ പ്രവര്‍ത്തനം ഏറ്റവും മികച്ച് നിന്ന സമയം; വെങ്കയ്യ നായിഡുവിന്റെ പ്രശംസിച്ച് പ്രധാനമന്ത്രി
ദില്ലി: സ്ഥാനമൊഴിയുന്ന രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നായിഡുവിന്റെ കാലയളവ് രാജ്യസഭയുടെ പ്രവര്‍ത്തനം ഏറ്റവും ഉപയോഗപ്പെട്ട സമയമായിരുന്നുവെന്ന് മോദി പറഞ്ഞു. സഭയുടെ പ്രവര്‍ത്തനത്തിലും വലിയ പുരോഗതിയാണ് നേടാനായതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

വെങ്കയ്യ നായിഡു സ്ഥാനമൊഴിയുന്ന വിടവാങ്ങല്‍ ചടങ്ങിലായിരുന്നു മോദിയുടെ വൈകാരികമായ പ്രസംഗം. നായിഡുവിന്റെ വണ്‍ ലൈന്‍ ഡയലോഗുകള്‍ വളരെ പ്രശസ്തമായിരുന്നു. വളരെ സരസമായിരുന്നു അത്. ഭാഷയ്ക്ക് മുകളില്‍ അദ്ദേഹത്തിനുള്ള സ്വാധീനം അത്രയ്ക്ക് ഗംഭീരമായിരുന്നുവെന്നും പ്രധാനമന്ത്രി രാജ്യസഭയില്‍ പറഞ്ഞു.
ഭാഷയോട് അടങ്ങാത്തൊരു അഭിനിവേശം നായിഡുവിനുണ്ടായിരുന്നു. അത് സഭയെ നിയന്ത്രിക്കുന്നതിലും അദ്ദേഹത്തിനുണ്ടായിരുന്നു. രാജ്യസഭയുടെ ഉല്‍പ്പാദനക്ഷമത വര്‍ധിച്ചതില്‍ വലിയ സംഭാവന വെങ്കയ്യ നല്‍കിയിട്ടുണ്ടെന്നും നായിഡു പറഞ്ഞു. അദ്ദേഹത്തിനൊപ്പം വളരെ അടുത്ത് പഴകാന്‍ വര്‍ഷങ്ങളായി എനിക്ക് സാധിച്ചിട്ടുണ്ട്.
പല ഉത്തരവാദിങ്ങളും അദ്ദേഹം ഏറ്റെടുക്കുന്നതും, അത് ഏറ്റവും മികച്ച സമര്‍പ്പണത്തോടെ ചെയ്ത് തീര്‍ക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ടെന്നും മോദി പറഞ്ഞു. ഇത്തവണ നമ്മള്‍ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുകയാണ്. ഉപരാഷ്ട്രതി, രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരെല്ലാം സ്വാതന്ത്ര്യത്തിന് ശേഷം ലഭിച്ചവരാണ്. എല്ലാവരും തീര്‍ത്തും സാധാരണ പശ്ചാത്തലത്തില്‍ നിന്ന് വന്നവരാണെന്നും മോദി പറഞ്ഞു.
അതേസമയം മോദി പഞ്ഞത് പോലെ നായിഡുവിന്റെ കാലം രാജ്യസഭയുടെ പ്രവര്‍ത്തനം ഏറ്റവും മികച്ചതായിരുന്നു. പ്രത്യേകിച്ച് സ്വന്തം ഭാഷ പറയാന്‍ വലിയ രീതിയില്‍ സൗകര്യവും ഇക്കാലയളവിലുണ്ടായിരുന്നു. പ്രാദേശിക ഭാഷകളെ പ്രോത്സാഹിപ്പിച്ചിരുന്നു നായിഡു. എംപിമാര്‍ക്ക് അവരുടെ മാതൃഭാഷ പറയാനും സാധിക്കുമായിരുന്നു.
ആദ്യത്തെ അഞ്ച് സെഷനില്‍ 6.80 ശതമാനം മുതല്‍ 58.80 ശതമാനം വരെയായിരുന്നു രാജ്യസഭയുടെ ഉല്‍പ്പാദന ക്ഷമത. ഇത് 76 ശതമാനം മുതല്‍ 105 ശതമാനം വരെ അടുത്ത എട്ട് സെഷന്‍ കൊണ്ട് ഉയര്‍ന്നു. സഭയിലെ കൊളോണിയല്‍ രീതികള്‍ തീര്‍ത്തും മാറ്റി എന്നതാണ് നായിഡുവിന്റെ ഏറ്റവും വലിയ നേട്ടം.
എല്ലാ എംപിമാര്‍ക്കും അവരുടെ ഭാഷ ഏതാണോ അത് ഉപയോഗിക്കാമായിരുന്നു. 2019ല്‍ 52 ബില്ലുകള്‍ പാസാക്കിയത് വലിയൊരു റെക്കോര്‍ഡാണ്. 36 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. കര്‍ഷക ബില്‍, പെഗാസസ്, കാവേരി വിഷയം, എന്നിവയെല്ലാം വെങ്കയ്യ നായിഡുവിന്റെ കാലത്ത് സഭ തടസ്സപ്പെടുത്തിയ കാര്യങ്ങളാണ്.












Click it and Unblock the Notifications