കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാമക്ഷേത്രം കെട്ടണമെന്ന് മുസ്ലിങ്ങളും പറയും

Google Oneindia Malayalam News

ദില്ലി: അയോധ്യയില്‍ രാമക്ഷേത്രം കെട്ടണമെന്ന് താമസിയാതെ മുസ്ലിങ്ങളും പറയുമെന്ന് വിശ്വ ഹിന്ദു പരിഷത്ത്. മുസ്ലിം സമുദായത്തില്‍ ഞങ്ങള്‍ക്ക് നല്ല വിശ്വാസമുണ്ട്. അവര്‍ സത്യം മനസിലാക്കും. മതവികാരം തിരിച്ചറിയും. രാമക്ഷേത്രം കെട്ടാന്‍ വേണ്ടി സ്വയമേവ സമ്മതം മൂളും - വിശ്വ ഹിന്ദു പരിഷത്ത് അന്താരാഷ്ട്ര സെക്രട്ടറി ചംപക് റായി പറഞ്ഞു.

ജയ്പൂരില്‍ ഒരു പത്ര സമ്മേളനത്തില്‍ സംസാരിക്കവേയാണ് വി എച്ച് പി സെക്രട്ടറി അയോധ്യയിലെ രാമക്ഷേത്രത്തിന്റെ കാര്യത്തില്‍ ഈ വിശ്വാസം പ്രകടിപ്പിച്ചത്. സര്‍ക്കാരിന്റെ ജോലി രാജ്യത്തെ ഓരോ പൗരനെയും സംരക്ഷിക്കുക എന്നതാണ് - പുതുതായി സ്ഥാനമേറ്റ നരേന്ദ്ര മോദി സര്‍ക്കാരിനെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു.

VHP

ഒരാളും നമ്മളുടെ സൈനികരുടെ തല വെട്ടിയെടുക്കാന്‍ പാടില്ല. ഇത് വി എച്ച് പിയുടെ മാത്രം ആവശ്യമല്ല ഓരോരുത്തരുടെയും പ്രതീക്ഷയാണ്. രാജ്യത്തെ ഓരോ ജില്ലകളിലും ഹിന്ദു സമ്മേളനങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വി എച്ച് പിയുടെ അമ്പതാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഇത്. ഈ വര്‍ഷം നവംബര്‍ മുതല്‍ അടുത്ത ഫെബ്രുവരി വരെ സമ്മേളനങ്ങള്‍ നടക്കും.

സ്വാതന്ത്രാനന്തര ഇന്ത്യയിലെ ഏറ്റവും വിവാദമായ തര്‍ക്കഭൂമിയാണ് ഉത്തര്‍പ്രദേശിലെ അയോധ്യ. ശ്രീരാമന്‍ ജനിച്ചത് എന്ന് വിശ്വസിക്കപ്പെടുന്ന അയോധ്യയിലെ ബാബ്‌റി മസ്ജിദ് 1992 ഡിസംബര്‍ ആറിന് ആര്‍ എസ് എസ്, വി എച്ച് പി തുടങ്ങിയ സംഘടനകളിലെ ആളുകള്‍ ചേര്‍ന്ന് പൊളിച്ചിരുന്നു. ഏറെക്കാലത്തെ നിയമയുദ്ധത്തിന് ശേഷം അലഹാബാദ് ഹൈക്കോടതി തര്‍ക്കസ്ഥലം മൂന്നായി വിഭജിച്ച് നല്‍കുകയുണ്ടായി.

English summary
Muslims will soon give nod to Ram temple in Ayodhya, says VHP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X