ദില്ലിയില്‍ രാമലീല ആഘോഷങ്ങള്‍ക്ക് അനുമതി, ദുര്‍ഗ പൂജയും നടത്താം, വിലക്ക് ഇതിന് മാത്രം
ദില്ലി: തലസ്ഥാന നഗരിയില്‍ വീണ്ടും കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്. നവംബറില്‍ ആഘോഷങ്ങള്‍ക്കുള്ള ഇളവുകളാണ് ഇത്. ദീപാവലി അടക്കമുള്ള ആഘോഷങ്ങള്‍ അടുത്ത മാസങ്ങളിലായി വരാനുണ്ട്. ഇത് പ്രമാണിച്ചാണ് നിയന്ത്രണങ്ങളില്‍ ഇളവ് കൊണ്ടുവരുന്നത്. നവംബര്‍ 15 വരെയാണ് ഇളവുകള്‍ തുടരുക. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് കൊണ്ടായിരിക്കും ആഘോഷങ്ങള്‍ നടക്കുക. കര്‍ശനമായി നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചാട്ട് പൂജയ്ക്ക് പക്ഷേ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊതുസ്ഥലത്ത് ചാട്ട് പൂജ പാടില്ലെന്നാണ് വിലക്കില്‍ പറയുന്നത്.

ദില്ലി ദുരന്ത നിവാരണ അതോറിറ്റിയാണ് പുതിയ മാനദണ്ഡങ്ങള്‍ പുറത്തിറക്കിയത്. രാമലീല ആഘോഷങ്ങളിലും ദുര്‍ഗ പൂജയിലും ആള്കൂട്ടമാവാം. ജനങ്ങള്‍ ഇത്തരം ആഘോഷങ്ങളില്‍ പങ്കെടുക്കാമെന്ന് പുതിയ മാനദണ്ഡത്തില്‍ പറയുന്നു. എന്നാല്‍ സാമൂഹിക അകലം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നുണ്ട്. പ്രത്യേക എന്‍ട്രിയും-എക്സിറ്റ് പോയന്റുകളില്‍ ഈ ചടങ്ങുകള്‍ക്ക് ഉണ്ടാവും. അതേസമയം തിക്കും തിരക്കും കൂട്ടാന്‍ പാടില്ലെന്നാണ് നിര്‍ദേശം. ആള്‍കൂട്ടം വര്‍ധിക്കരുതെന്ന കര്‍ശന നിര്‍ദേശവും പുതിയ നിയന്ത്രണങ്ങളില്‍ പറയുന്നു. കൊവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.
ജില്ലാ മജിസ്ട്രേറ്റിനോട് അനുവാദം വാങ്ങാതെ ആഘോഷ സംബന്ധമായ പരിപാടികള്‍ നടത്താനാവില്ല. അനുവാദം നിര്‍ബന്ധമാണെന്ന് മാനദണ്ഡത്തില്‍ പറയുന്നു. ഓരോ മേഖലയിലെയും ജില്ല മജിസ്ട്രേറ്റിന്റെ അനുമതി ആവശ്യമാണ്. ഒപ്പം ഡിസിപിയുടെയും അനുമതി ആവശ്യമുണ്ട്. ഈ ചടങ്ങ് നടത്താന്‍ പറ്റിയ അന്തരീക്ഷമാണോ എന്ന് കൃത്യമായി പരിശോധിച്ച ശേഷമേ അനുമതി നല്‍കൂ. അടച്ചിടപ്പെട്ട ഇടങ്ങളില്‍ 50 ശതമാനം കപ്പാസിറ്റിയോടെ ആഘോഷങ്ങള്‍ നടത്താം. 200 ആളുകളില്‍ കൂടുതല്‍ പേര് ചടങ്ങിനുണ്ടാവാന് പാടില്ല. ആ മേഖലയിലെ സാഹചര്യങ്ങള്‍ പരിശോധിച്ചായിരിക്കും പരമാവധി ആളുകളെ ഉള്‍പ്പെടുത്താനുള്ള അനുമതി നല്‍കുക.
ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നവര്‍ പ്രത്യേകമായി അകത്തേക്ക് കയറാനും പുറത്തേക്ക് കടക്കാനുള്ള ഗേറ്റുകളും വെക്കണം. ഒരാളെയും മാസ്കില്ലാതെ അകത്തേക്ക് കയറ്റി വിടാന്‍ അനുവദിക്കില്ല. ഒപ്പം സോഷ്യല്‍ ഡിസ്റ്റന്‍സിംഗും പാലിക്കണം. ഇത്തരം പരിപാടികളുടെ ഡാറ്റ ജില്ലാ മജിസ്ട്രേറ്റ് കൈവശം വെക്കും. ദില്ലിയിലെ മൊത്തം പരിപാടികളുടെ ഡാറ്റ ഡിവിഷണല്‍ കമ്മീഷണറുടെ കൈവശമാണ് ഉണ്ടാവുക. രാംലീല, ദുര്‍ഗ പൂജ എന്നീ ചടങ്ങുകള്‍ നിരീക്ഷിക്കാനായി ജില്ലാ മജിസ്ട്രേറ്റും ഡിസിപിയും ഒരു നോഡല്‍ ഓഫീസറെയും നിയമിക്കും. സര്‍ക്കാര്‍ കൊണ്ടുവന്ന കൊവിഡ് നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് നോഡല്‍ ഓഫീസറാണ് പരിശോധിക്കുക.
പരിപാടിയുടെ സംഘാടകര്‍ ചടങ്ങുകളുടെ വീഡിയോ റെക്കോര്‍ഡ് നടത്തണമെന്നും, ഇത് നിത്യേനയുണ്ടാവണമെന്നും നിര്‍ദേശമുണ്ട്. ഈ വീഡിയോ നോഡല്‍ ഓഫീസര്‍ക്ക് അയച്ച് നല്‍കണം. അതിലൂടെയാണ് എല്ലാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെന്ന് നോഡല്‍ ഓഫീസര്‍ വിലയിരുത്തുക. ഈ വീഡിയോ ജില്ലാ മജിസ്ട്രേറ്റ്, നോഡല്‍ ഓഫീസര്‍, ഡിസിപി എന്നിവര്‍ ഈ വീഡിയോ പരിശോധിക്കുക. ഈ പരിശോധനയില്‍ ഏതെങ്കിലും വിധത്തിലും നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍, ആ നിമിഷം ചടങ്ങുകള്‍ക്കുള്ള അനുമതി റദ്ദാക്കും. ചടങ്ങുകള്‍ക്ക് നിന്ന് കൊണ്ട് പങ്കെടുക്കാനുള്ള അനുമതിയും സര്‍ക്കാര്‍ നല്‍കിയിട്ടില്ല.
അതീവ ഗ്ലാമറസില്‍ ശാലു മേനോന്; ഹോട്ട് ലുക്കാണെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം
പരിപാടിയില്‍ പങ്കെടുക്കുന്ന എല്ലാവര്ക്കും ഇരിക്കാന്‍ സൗകര്യമുണ്ടായിരിക്കണം. കസേരയില്‍ കൂടുതല്‍ ആളുകളുണ്ടെങ്കില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. ഇരിക്കുന്നവര്‍ തമ്മല് സാമൂഹിക അകലവും പാലിച്ചിരിക്കണം. അതേസമയം ചാട് പൂജയെ കുറിച്ച് പ്രത്യേക മാനദണ്ഡങ്ങളില്‍ പറയുന്നുണ്ട്. പൊതുയിടങ്ങളിലും ഗ്രൗണ്ടുകളിലും ക്ഷേത്രങ്ങളിലും ചാട്ട് പൂജ നടത്താന്‍ അനുവാദമില്ല. ഇവിടങ്ങളിലെല്ലാം ചാട്ട് പൂജ നിരോധിച്ചിരിക്കുകയാണ്. വീടുകളില്‍ ഇരുന്ന് പൂജ നടത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ബീഹാര്‍, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ചാട്ട് പൂജ നടത്തുക. വെള്ളത്തില്‍ ഇറങ്ങി നിന്ന് സൂര്യനെ പ്രാര്‍ത്ഥിക്കുന്ന ചടങ്ങാണിത്. ഭക്ഷ്യസ്റ്റാളുകളും റാലികളുമൊന്നും ഉത്സവ സീസണില്‍ അനുവദിക്കില്ല.
-
ട്രാക്ക് മാറ്റാൻ ബെംഗളൂരു നഗരം; എൽപിജി ഇല്ലെങ്കിലും നോ ടെൻഷൻ, കൂടുതൽ ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കും -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'അയാൾ ലവ് ബോംബിംഗ് നടത്തി, 19-ാം വയസിൽ കല്യാണം കഴിച്ചത് ജോത്സ്യന് പറഞ്ഞതുകൊണ്ട് മാത്രം'; അമൃത സുരേഷ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആപ്പിൾ പ്രേമികൾക്ക് ലോട്ടറി! ഐഫോൺ 16 വില 20,000 രൂപ കുറഞ്ഞു; സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
കേരളത്തിൽ സ്വർണ വില ഒരാഴ്ചക്കിടെ ഇടിഞ്ഞത് 3000ത്തിന് അടുത്ത്; വരും ആഴ്ചയിലും വില കുത്തനെ താഴേക്ക്? -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ












Click it and Unblock the Notifications