ഞാന്‍ രാഷ്ട്രീയക്കാരന് പോലുമല്ല, പിന്നെങ്ങനെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവുമെന്ന് ഗൊഗോയ്
ദില്ലി: അസമില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവുമെന്ന വാദങ്ങളെ തള്ളി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. താന്‍ രാഷ്ട്രീയക്കാരന് പോലുമല്ലെന്ന് ഗൊഗോയ് പറഞ്ഞു. തനിക്ക് മുഖ്യമന്ത്രി പദത്തിലെത്താന്‍ ഒരു ആഗ്രഹവുമില്ല. എന്നോട് ഇതുവരെ ആരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന് പോലും പറഞ്ഞിട്ടില്ലെന്നും ഗൊഗോയ് പറഞ്ഞു. അതേസമയം രാജ്യസഭായിലേക്ക് താന്‍ വന്നത് ഒരിക്കലും സജീവ രാഷ്ട്രീയത്തിലേക്ക് വരാനുള്ള എന്റെ കാല്‍വെപ്പ് അല്ലെന്നും രഞ്ജന്‍ ഗൊഗോയ് പറഞ്ഞു. നേരത്തെ ബിജെപിയും കോണ്‍ഗ്രസിന്റെ വാദങ്ങളെ തള്ളിയിരുന്നു.

രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെടുന്ന ഒരാളും രാഷ്ട്രീയ പാര്‍ട്ടിയുടെ നോമിനിയായ ഒരാളും തമ്മിലുള്ള വ്യത്യാസം ജനങ്ങള്‍ക്ക് മനസ്സിലാവാത്തത് നിര്‍ഭാഗ്യകരമാണ്. ഞാന്‍ ബോധപൂര്‍വമാണ് നോമിനേറ്റഡ് അംഗമാകാന്‍ തീരുമാനിച്ചത്. ഇത് എനിക്ക് താല്പര്യമുള്ള വിഷയങ്ങളില്‍ അഭിപ്രായം പറയാനുള്ള അവസരമൊരുക്കും. അതിലൂടെ എനിക്ക് സ്വതന്ത്ര നിലപാടും എടുക്കാം. ഇത്തരമൊരു കാര്യം എന്നെ രാഷ്ട്രീയക്കാരനാക്കി മാറ്റുമോ എന്നും ഗൊഗോയ് ചോദിക്കുന്നു.
്കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ തരുണ്‍ ഗൊഗോയിയാണ് കഴിഞ്ഞ ദിവസം ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി രഞ്ജന്‍ ഗൊഗോയി ആയിരിക്കുമെന്ന് പറഞ്ഞു. എനിക്ക് ഇക്കാര്യത്തില്‍ കൃത്യമായ സോഴ്സുകളുണ്ട്. ബിജെപിയുടെ പട്ടികയില്‍ രഞ്ജന്‍ ഗൊഗോയിയുടെ പേരുണ്ട്. ബിജെപിയുടെ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അദ്ദേഹം വരാനുള്ള സാധ്യത കൂടുതലാണെന്നും തരുണ്‍ ഗൊഗോയ് പറഞ്ഞു. രാമക്ഷേത്ര വിധിയില്‍ ബിജെപി സന്തോഷത്തിലാണ്. അതുകൊണ്ടാണ് രഞ്ജന്‍ ഗൊഗോയിയെ പരിഗണിക്കുന്നത്. രാജ്യസഭയിലേക്കുള്ള നാമനിര്‍ദേശം അദ്ദേഹം തള്ളാതിരുന്നത് സജീവ രാഷ്ട്രീയത്തിലെ താല്പര്യം കാരണമാണെന്നും തരുണ്‍ ഗൊഗോയ് പറഞ്ഞു.
ഇതിന് പിന്നാലെ തരുണ്‍ ഗൊഗോയിക്കെതിരെ ബിജെപി അസം ഘടകം രംഗത്തെത്തി. ആളുകള്‍ ഇത്തരം അര്‍ത്ഥമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കും. പ്രത്യേകിച്ച് പ്രായമാവുമ്പോള്‍ അത്തരം കാര്യങ്ങള്‍ സംഭവിക്കാം. തരുണ്‍ ഗൊഗോയിയുടെ പ്രസ്താവന അത്തരത്തില്‍ കണ്ടാല്‍ മതി. ഒരുപാട് മുന്‍ മുഖ്യമന്ത്രിമാരെ മുമ്പ് കണ്ടിട്ടുണ്ട്. എന്നാല്‍ ആരും ഇത്തരത്തില്‍ പ്രസ്താവനകള്‍ നടത്തിയിട്ടില്ലെന്നും അസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ രഞ്ജീത്ത് കുമാര്‍ ദാസ് പറഞ്ഞു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications