കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരംമുട്ടി അധിര്‍ രഞ്ജന്‍ ചൗധരി; മാപ്പ് കൊണ്ട് തീരുമോ ആ 'നാക്കുപിഴ', അതോ പെടുമോ?

Google Oneindia Malayalam News

ന്യൂഡൽഹി: രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിനെതിരായ വിവാദപരാമർശത്തിൽ പ്രതിഷേധം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. സംഭവത്തിൽ നേരിട്ട് മാപ്പ് പറയാം എന്ന് ചൗധരി പറഞ്ഞു.

രാഷ്ട്രപതിയെ നേരിൽ കാണാൻ അദ്ദേഹം സമയം തേടി. അധിര്‍ രഞ്ജന്‍ ചൗധരിയുടെ ഭാഗത്തുനിന്നുണ്ടായ വിവാദ പരാമർശത്തിൽ കോൺ​ഗ്രസിന് അകത്ത് തന്നെ വലിയ അമർഷം ഉണ്ടെന്നാണ് വിവരം. കോൺ​ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും വിഷയത്തിൽ അതൃപ്തി ഉണ്ട്. രാഷ്ട്രപതിയെ നേരിൽ കണ്ട് ഖേദം അറിയിക്കാൻ അധിര്‍ രഞ്ജന്‍ ചൗധരിയോട് സോണിയ ഗാന്ധി നിർദേശിച്ചുവെന്നാണ് റിപ്പോർട്ട്.

congress

രാഷ്ട്രപതിയെ രാഷ്ട്രപത്നി എന്ന് വിശേഷിപ്പിച്ചത് അത്യന്തം അപലപനീയം ആണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. കോൺഗ്രസിനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയും രംഗത്തെത്തിയിരുന്നു. രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെ കോൺഗ്രസ് അപമാനിച്ചുവെന്ന് ആരോപണം. ആദിവാസി വിഭാഗത്തിൽ നിന്നുള്ള വനിത രാഷ്ട്രപതിയായത് കോൺഗ്രസിന് ദഹിച്ചിട്ടില്ല. സോണിയ ഗാന്ധി സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ലോക്സഭയിൽ സ്‌മൃതി പറഞ്ഞു.

വിവോ ഫോണിന്റെ ഉടമയെ കണ്ടെത്താൻ താത്പര്യം കാണിക്കാതെ ക്രൈംബ്രാഞ്ച്;അന്വേഷണം നിലച്ചു?വിവോ ഫോണിന്റെ ഉടമയെ കണ്ടെത്താൻ താത്പര്യം കാണിക്കാതെ ക്രൈംബ്രാഞ്ച്;അന്വേഷണം നിലച്ചു?

ദ്രൗപദി മുര്‍മു രാഷ്ട്രപതി സ്ഥാനാര്‍ഥിയായപ്പോള്‍ മുതല്‍ കോണ്‍ഗ്രസ് നിരന്തരം അപകീര്‍ത്തികരമായ പരാമര്‍ശങ്ങളാണ് നടത്തുന്നതെന്നും അധിര്‍ രഞ്ജന്‍ ചൗധരിയുടെ പ്രസ്താവനയില്‍ കോണ്‍ഗ്രസ് മാപ്പു പറയണമെന്നും സ്മൃതി ഇറാനി ആവശ്യപ്പെട്ടു. സ്ത്രീവിരുദ്ധ പരാമർശം പിൻവലിക്കണമെന്ന് രാജ്യസഭയിൽ നിർമല സീതാരാമൻ ആവശ്യപ്പെട്ടു. നാക്കുപിഴ ആണെന്നായിരുന്നു ചൗധരി സംഭവത്തിൽ പ്രതികരിച്ചത്.

മഞ്ഞയുടെ സ്പര്‍ശം എന്നെ മൃദുവാക്കുന്നു! മഞ്ഞയില്‍ തിളങ്ങി ലക്ഷ്മി നക്ഷത്ര...

ഇഡി നടപടിക്കെതിരെ പാര്‍ലമെന്റിലേക്ക് സംഘടിപ്പിച്ച മാര്‍ച്ചിനിടെ ഒരു ഹിന്ദി ചാനലിന് നല്‍കിയ പ്രതികരണത്തിൽ ആണ് രാഷ്ട്രപതി ദ്രൗപദി മുർമുവിനെ അധിര്‍ രഞ്ജന്‍ ചൗധരി രാഷ്ട്രപത്നിയെന്ന് വിശേഷിപ്പിച്ചത്. ആദ്യം രാഷ്ട്രപതിയെന്ന് പറഞ്ഞത് തിരുത്തി രാഷ്ട്രപത്നി എല്ലാവര്‍ക്കുമുള്ളതാണെന്ന് അധിര്‍ ര‍ഞ്ജന്‍ പറയുകയായിരുന്നു.

കെ സുധാകരന്‍ നല്‍കിയ പരാതിയില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ മാപ്പ് പറഞ്ഞതായി കേന്ദ്ര സര്‍ക്കാര്‍കെ സുധാകരന്‍ നല്‍കിയ പരാതിയില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ മാപ്പ് പറഞ്ഞതായി കേന്ദ്ര സര്‍ക്കാര്‍

രാഷ്ട്രപതി പദവിയിലിരിക്കുന്നത് ബ്രാഹ്‌മണനോ ആദിവാസിയോ ആരായാലും അവര്‍ രാജ്യത്തിന്റെ രാഷ്ട്രപതി തന്നെയാണ്. ആ പദവിയെ ആണ് തങ്ങള്‍ ബഹുമാനിക്കുന്നത്. കഴിഞ്ഞ ദിവസം വിജയ് ചൗക്കില്‍ പ്രതിഷേധിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരം പറയവേ ആണ് താന്‍ രാഷ്ട്രപത്‌നി എന്നു പറഞ്ഞത്. അപ്പോള്‍ തന്നെ അത് തെറ്റ് പറ്റിയതാണെന്ന് പറയുകയും സംപ്രേഷണം ചെയ്യരുതെന്ന് മാധ്യങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു'', അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. അധിര്‍ രഞ്ജന്‍ ചൗധരി മാപ്പ് പറയുമോ എന്ന ചോദ്യത്തിന് അദ്ദേഹം ഇതിനകം തന്നെ മാപ്പ് പറഞ്ഞ് കഴിഞ്ഞുവെന്ന് സോണിയാ ഗാന്ധി സഭയ്ക്ക് പുറത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

Recommended Video

cmsvideo
മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

English summary
rashtrapatni controversy: adhir ranjan Chowdhury will apologize president draupadi murmu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X