മൊബൈല്‍ ഫോണില്ല, താമസം കൊച്ചു ഫ്ളാറ്റില്‍; പുറത്തിറങ്ങില്ല, രത്തന്‍ ടാറ്റയുടെ അനിയന് ഇങ്ങനെയാണ്
ദില്ലി: കോടീശ്വരിയായ രത്തന്‍ ടാറ്റയുടെ ജീവിതം എല്ലാവര്ക്കും അറിയാവുന്നതാണ്. ഏറ്റവും ആഢംബരത്തിലും എളിമയുള്ള ജീവിതമാണ് അദ്ദേഹം നയിച്ചിരുന്നത്. പക്ഷേ ടാറ്റയ്ക്ക് ഒരു ഇളയ സഹോദരന് ഉണ്ട്. പലരും കേട്ടിരിക്കാന്‍ വഴിയുള്ള ആളാണ്. പക്ഷേ എന്താണ് ഈ ടാറ്റയുടെ ജീവിത ശൈലി എന്ന് പലരും അറിയാത്തൊരു കാര്യമാണ്.
കാരണം അധികം പൊതുമധ്യത്തില്‍ കാണാത്തൊരു വ്യക്തിയാണ്. വളരെ രസകരമായ ചില പ്രത്യേകതകള്‍ രത്തന്‍ ടാറ്റയുടെ ഇളയ സഹോദരനുണ്ട്. നേരത്തെ ഹര്‍ഷ് ഗോയങ്ക അദ്ദേഹത്തെ കുറിച്ചുള്ള വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ടാറ്റ കുടുംബത്തിലെ അത്രയും സിംപിളായ ആ വ്യക്തിയെ കുറിച്ച് വിശദമായി അറിയാം....

കഴിഞ്ഞ ദിവസമാണ് രത്തന്‍ ടാറ്റ ഒരു ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത്. തന്റെ കുട്ടിക്കാലത്തെ ചിത്രമായിരുന്നു അത്. ആ ചിത്രത്തില്‍ ഇളയ സഹോദരന് ജിമ്മി ടാറ്റയുമായുള്ള ഊഷ്മളമായ ബന്ധമായിരുന്നു കാണാന്‍ സാധിക്കുന്നത്. ഒരു ബ്ലാക് ആന്‍ഡ് വൈറ്റ് ഫോട്ടോയായിരുന്നു ഇത്. 1945ല്‍ എടുത്ത ചിത്രമാണിതെന്ന് രത്തന്‍ ടാറ്റ ട്വിറ്ററില്‍ കുറിച്ചു. അത് സന്തോഷം നിറഞ്ഞ നാളുകളായിരുന്നു. ഞങ്ങള്‍ക്കിയില്‍ ഒന്നും കടന്നുവരാറില്ലായിരുന്നുവെന്നും രത്തന്‍ ടാറ്റ കുറിച്ചു.

രത്തന്‍ ടാറ്റയുടെ സഹോദരന് ജിമ്മി 82കാരനാണ്. ടാറ്റാ സണ്‍സിലും, മറ്റ് ടാറ്റാ ഗ്രൂപ്പ് കമ്പനികളിലും ഓഹരിയുടമയാണ് ജിമ്മി. എന്നാല്‍ വളരെ എളിമയോടെയാണ് അദ്ദേഹം ജീവിക്കുന്നത്. പൊതുപരിപാടികളില്‍ അദ്ദേഹത്തെ അധികം കാണാറില്ല. ടാറ്റയുടെ പരിപാടികളിലും അദ്ദേഹം വരാറില്ല. കൊളാബയിലെ ഒരു ചെറിയ ഫ്ളാറ്റിലാണ് അദ്ദേഹത്തിന്റെ താമസം. സ്വന്തമായി മൊബൈല്‍ ഫോണ്‍ പോലും ജിമ്മിക്കില്ല. കോടികളുടെ ആസ്തിയുള്ള ഒരു കമ്പനിയിലെ ഓഹരിയുടമയ്ക്ക് ഒരു മൊബൈല്‍ ഫോണ്‍ പോലുമില്ല എന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്.

ആര്‍പിജി ഗ്രൂപ്പ് ചെയര്‍മാനായ ഹര്‍ഷ് ഗോയങ്ക നേരത്തെ ജിമ്മിയെ കുറിച്ചുള്ള വിവരങ്ങള്‍ ലോകത്തിന് മുമ്പില്‍ പങ്കുവെച്ചിരുന്നു. വളരെ സിംപിളായിട്ടുള്ള ജീവിതമാണ് ജിമ്മി നയിക്കുന്നതെന്ന് ഹര്‍ഷ് ഗോയങ്ക പറഞ്ഞിരുന്നു. ഒരിക്കല്‍ പോലും ബിസിനസില്‍ അദ്ദേഹത്തിന് താല്പര്യമില്ലായിരുന്നു. എന്നാല്‍ ഴളരെ മികച്ച സ്ക്വാഷ് കളിക്കാരനാണ് അദ്ദേഹം. എപ്പോള്‍ കളിച്ചാലും എന്നെ അദ്ദേഹം തോല്‍പ്പിക്കുമെന്നും ഹര്‍ഷ് ഗോയങ്ക കുറിച്ചു. ടാറ്റ ഗ്രൂപ്പിനെ പോലെ അധികം പബ്ലിസിറ്റിയില്ലാത്ത ജീവിതമാണ് അദ്ദേഹത്തിന്റേതെന്നും ഹര്‍ഷ് ഗോയങ്ക കുറിച്ചു.

വിന്റര്‍ ഫുഡ് അടിപൊളിയാക്കിയാലോ? ഇതൊന്നും ഇനി മറക്കരുത്; എന്തൊക്കെ ഗുണങ്ങളുണ്ടെന്നറിയുമോ?
ഇനി ജിമ്മി ടാറ്റയ്ക്ക് എവിടൊക്കെ ഓഹരിയുണ്ടെന്ന് അറിയണ്ടേ. ടാറ്റാ സണ്‍സ്, ടിസിഎസ്, ടാറ്റാ മോട്ടോഴ്സ്, ടാറ്റ് സ്റ്റീല്‍, ടാറ്റാ കെമിക്കല്‍സ്, ഇന്ത്യന്‍ ഹോട്ടല്‍സ്, ടാറ്റാ പവര്‍ എന്നിവയിലാണ് ഓഹരി പങ്കാളിത്തമുള്ളത്. ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് പ്രകാരം ജിമ്മി ഇതുവരെ വിവാഹം കഴിച്ചില്ല. സ്വന്തമായി ഒരു മൊബൈല്‍ ഫോണുമില്ല അദ്ദേഹത്തിന്. സ്വന്തം അപ്പാര്‍ട്ട്മെന്റില്‍ നിന്ന് അപൂര്‍വമായി മാത്രമാണ് ജിമ്മി പുറത്തിറങ്ങാറുള്ളത്. സര് രത്തന്‍ ടാറ്റ ട്രസ്റ്റിലെ അംഗമാണ് അദ്ദേഹം. ജിമ്മിയുടെ പിതാവ് നവല്‍ ടാറ്റയുടെ മരണശേഷമാണ് അദ്ദേഹം ആ പദവി വഹിക്കാന്‍ തുടങ്ങിയത്.

ഒരു മധ്യവര്‍ത്തി കുടുംബത്തില്‍ നിന്നാണ് രത്തന്‍ജി ടാറ്റയുടെ ഭാര്യ നവാഭായ് ജിമ്മിയെ ദത്തെടുത്തത്. ജിമ്മിക്കും, രത്തനും മറ്റൊരു സഹോദരന് കൂടിയുണ്ട്. നോയല്‍ എന്നാണ് പേര്. നവല്‍ ടാറ്റയുടെ രണ്ടാം ഭാര്യ സിമോണിയുടെ മകനാണ് നോയല്‍. അടുത്തിടെ അന്തരിച്ച സൈറല്‍ മിസ്ത്രിയുടെ ഭാര്യാ സഹോദരനായിരുന്നു നോയല്‍. അടുത്തിടെയാണ് രത്തന്‍ ടാറ്റ തന്റെ 85ാം പിറന്നാള്‍ ആഘോഷിച്ചത്. മികച്ച പഠനത്തിന് ശേഷമാണ് അദ്ദേഹം ബിസിനസ് രംഗത്തേക്ക് എത്തിയത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications