Get Updates
Get notified of breaking news, exclusive insights, and must-see stories!

'സ്വത്ത് കണ്ടു കെട്ടിയതാണെന്ന് മനസിലാകും': മോശം കമന്റുകള്‍; രവീന്ദറിനും മഹാലക്ഷ്മിക്കും സൈബര്‍ ആക്രമണം

ചെന്നൈ: കഴിഞ്ഞ ദിവസമായിരുന്നു തമിഴ് നിര്‍മ്മാതാവ് രവീന്ദര്‍ ചന്ദ്രശേഖരനും നടിയും അവതാരകയുമായ മഹാലക്ഷ്മിയും വിവാഹിതരായത്. സിനിമ സെറ്റില്‍ നിന്നും ആരംഭിച്ച ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. തിരുപ്പതിയില്‍ വച്ച് നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. രവീന്ദര്‍ നിര്‍മ്മിക്കുന്ന വിടിയും വരെ കാത്തിര് എന്ന ചിത്രത്തില്‍ മഹാലക്ഷ്മിയായിരുന്നു നായിക. ഈ ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്.

1

ഇരുവരുടെയും വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതിന പിന്നാലെ വൈറലായിരുന്നു. ഒരുപാട് പേര്‍ ഇവര്‍ക്ക് ആംശസകള്‍ അറിയിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ ചിത്രം വൈറലായതോടെ ചിലര്‍ ബോഡി ഷെയിമിംഗ് കമന്റുകളുമായി എത്തിയിരുന്നു. കടുത്ത സൈബര്‍ ബുള്ളിയിംഗാണ് ഇരുവരും നേരിട്ടത്.

2

മികച്ച ആരോഗ്യത്തിന് ഒരു ദിവസം എത്ര ചുവടു നടക്കണം? അറിയണം ഇക്കാര്യങ്ങള്‍

ഇരുവരുടെയും വിവാഹത്തിന്റെ ചിത്രങ്ങള്‍ സഹിതം മലയാള മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. ഈ വാര്‍ത്തയുടെ സോഷ്യല്‍ മീഡിയ പോസ്റ്റിന് താഴെയാണ് ഒട്ടേറെ പേര്‍ ബോഡിഷെയിമിംഗ് കമന്റുകളുമായി എത്തിയത്. കൂടാതെ ചിലര്‍ പരിഹാസ കമന്റുകളും പങ്കുവച്ചിരുന്നു. രവീന്ദറിന്റെ അമിത ഭാരവും തടിയെയും കളിയാക്കിക്കൊണ്ടാണ് ഒട്ടേറെ പേര്‍ കമന്റുകള്‍ പങ്കുവച്ചത്.

3

ചിലര്‍ രവീന്ദറിന്റെ പണം മോഹിച്ചാണ് മഹാലക്ഷ്മി വിവാഹത്തിന് തയ്യാറായതെന്ന തരത്തിലുള്ള കമന്റുകളും പങ്കുവച്ചിട്ടുണ്ട്. ഇരുവരുടെയും രണ്ടാം വിവാഹമാണെന്ന തരത്തിലുള്ള പരിഹാസ കമന്റുകളും സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്. എന്നാല്‍ ചിലരൊക്കെ ഇത്തരം കമന്റുകള്‍ച്ച് ചുട്ടമറുപടിയും നല്‍കുന്നുണ്ട്.

4

സെറ്റില്‍ നിന്നും മൊട്ടിട്ട പ്രണയം; നിര്‍മ്മാതാവ് രവീന്ദര്‍ ചന്ദ്രശേഖരനും നടി മഹാലക്ഷ്മിയും വിവാഹിതരായി

ചില സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പങ്കുവച്ച കമന്റ് ഇങ്ങനെയാണ്, അല്ല കൊച്ചുപെണ്ണേ പൈസ കണ്ടിട്ടാണോ നല്ല ചേരുന്ന ഒരു തന്റെ കൂടെ പോയിക്കൂടെ, ആനയും പെണും പോലെ ആണ് തോന്നുന്നത്, ഇത് അയാളുടെ സ്വത്ത് കണ്ടു കെട്ടിയതാണെന്ന് ഏത് പൊട്ടനും മനസ്സിലാകും എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയ പരിഹസിക്കുന്നത്.

5

എന്നാല്‍ ചിലര്‍ നവദമ്പതികള്‍ക്ക് ആശംസകള്‍ അറിയിക്കുന്ന കമന്റുകളും പങ്കുവച്ചിട്ടുണ്ട്. അങ്ങനെയുള്ള ചില കമന്റുകള്‍ ഇങ്ങനെയാണ്, പരിമിതികളും കുറവുകളും മനസ്സിലാക്കി ജീവിച്ചാല്‍ നന്ന് ....എല്ലാവിധ .ഭാവുകങ്ങളും നേരുന്നു : ആശംസകള്‍. രുപത്തിലും ഭംഗിയിലും ഒന്നും അല്ല ഭംഗി മനസ്സിലാ എന്ന് എല്ലാവര്‍ക്കും മാതൃക കാണിച്ച വധു വരന്മാര്‍ ആശംസകള്‍ നേരുന്നു.

6

അവര്‍ക്കൊരു കുഴപ്പവുമില്ല കാണുന്ന നാട്ടുകാര്‍ക്കാണല്ലോ സൂക്കേട്.... വിവാഹമംഗളാശംസകള്‍. രൂപത്തില്‍ അല്ല കാര്യം, ഐക്യം ആണ് പ്രധാനം, പിന്നെ മനസ്സമാധാനവും വേണം, അവര്‍ സുഖമായി ജീവിക്കട്ടെ, ആശംസകള്‍ രണ്ടാള്‍ക്കും. വധൂ വരന്മാര്‍ക്ക് ആശംസകള്‍ രൂപത്തിലല്ല മാനസിക ഐക്യത്തിലാണു കാര്യം എന്നിങ്ങനെയാണ് ആശംസ കമന്റുകള്‍.

7

തമിഴിലെ പ്രശസ്ത നിര്‍മ്മാണ കമ്പനിയായ ലിബ്ര പ്രൊഡക്ഷന്‍സിന്റെ ഉടമസ്ഥനാണ് രവീന്ദര്‍. സുട്ട കഥൈ, നളനും നന്ദിനിയും, നട്പെന്നാ എന്നാന്നു തെരിയുമാ എന്നിവയാണ് രവീന്ദര്‍ നിര്‍മിച്ച ചിത്രങ്ങള്‍. അവതാരകയായി ശ്രദ്ധേയയായ മഹാലക്ഷ്മി സീരിയലുകളിലൂടെയാണ് പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം പിടിച്ചത്. വാണി റാണി, ഓഫീസ്, ചെല്ലമേ, ഉതിരിപ്പൂക്കള്‍ തുടങ്ങിയവയാണ് മഹാലക്ഷ്മി അഭിനയിച്ച പരമ്പരകള്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+