Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് നുണകള്‍ പ്രചരിപ്പിക്കുന്നു.... യെഡ്ഡി ഡയറീസ് അടിസ്ഥാനരഹിതമെന്ന് രവിശങ്കര്‍ പ്രസാദ്!!

Recommended Video

cmsvideo
    യെഡ്ഡി ഡയറീസ് അടിസ്ഥാനരഹിതമെന്ന് രവിശങ്കര്‍ പ്രസാദ് | #YeddyDiaries | Oneindia Malayalam

    ദില്ലി: കോണ്‍ഗ്രസിന്റെ ആരോപണങ്ങളെ തള്ളി ബിജെപി. യെഡ്ഡി രേഖളെന്ന പേരില്‍ കോണ്‍ഗ്രസ് പുറത്തുവിട്ട കാര്യങ്ങള്‍ വെറും നുണയാണെന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. യെദ്യൂരപ്പ തന്നെ ഇക്കാര്യം നിഷേധിച്ചതാണ്. 1800 കോടിയൊക്കെ നല്‍കിയെന്നത് നുണയാണെന്ന് എല്ലാവര്‍ക്കും അറിയാം. കോണ്‍ഗ്രസിന് പറയാന്‍ ഒന്നുമില്ല. ഇത്തരം കള്ളങ്ങള്‍ അവര്‍ പ്രചരിപ്പിച്ച് കൊണ്ടേയിരിക്കുമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

    1

    എന്തിനാണ് കോണ്‍ഗ്രസ് ഇങ്ങനെ നുണകള്‍ പ്രചരിപ്പിക്കുന്നത്. എന്തുകൊണ്ടാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനം വിളിക്കാതിരുന്നതെന്നും കേന്ദ്ര മന്ത്രി ചോദിച്ചു. അതേസമയം യെദ്യൂരപ്പയും കോണ്‍ഗ്രസിനെ വിമര്‍ശിച്ചിരുന്നു. കോണ്‍ഗ്രസിനും അവരുടെ നേതാക്കള്‍ക്കും ആശയ ദാരിദ്ര്യമാണെന്നും, അവര്‍ തനിക്കെതിരെ പുറത്തുവിട്ട ഓരോ രേഖയും വ്യാജമാണെന്നും യെദ്യൂരപ്പ പറഞ്ഞു.

    അതേസമയം ബിജെപിക്കെതിരെയുള്ള ആരോപണം കടുപ്പിക്കാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്. വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആവശ്യപ്പെട്ടിരിക്കുന്നത്. ആദായ നികുതി വകുപ്പില്‍ ഈ രേഖ ഇപ്പോഴുമുണ്ടെന്നും എന്തുകൊണ്ടാണ് അന്വേഷണം നടത്താത്തതെന്നുമാണ് ചോദ്യം. ബിജെപി ഈ ആരോപണത്തെ രാഷ്ട്രീയമായി തന്നെ നേരിടാനാണ് ഒരുങ്ങുന്നത്.

    നേരത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വെളിപ്പെടുത്തല്‍ രവിശങ്കര്‍ പ്രസാദിന്റെ വാര്‍ത്താസമ്മേളനത്തില്‍ ഉണ്ടാവുമെന്നായിരുന്നു പ്രതീക്ഷിച്ചത്. ഡികെ ശിവകുമാറിനെതിരെയുള്ള വെളിപ്പെടുത്തലാവുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇത് വെറും ഊഹാപോഹങ്ങളാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. കേന്ദ്ര മന്ത്രിമാര്‍ അടക്കമുള്ളവര്‍ക്ക് വന്‍ തുക നല്‍കിയെന്നാണ് യെഡ്ഡി ഡയറീസില്‍ ഉള്ളത്. അരുണ്‍ ജെയ്റ്റ്‌ലി, രാജ്‌നാഥ് സിംഗ്, നിതിന്‍ ഗഡ്കരി എന്നിവരുടെ പേരുകളും ഇതിലുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+