കീറിയ രണ്ടായിരം നോട്ട് നിങ്ങളുടെ കൈയിലുണ്ടോ.... എങ്കില്‍ സൂക്ഷിക്കണം... ആര്‍ബിഐ പണിതരും!!
മുംബൈ: നോട്ടുനിരോധനത്തിന് ശേഷം വന്ന രണ്ടായിരം രൂപയുടെ നോട്ടുകള്‍ ഇന്ന് എല്ലാവര്ക്കും സുപരിചിതമാണ്. എന്നാല്‍ കീറിയ രണ്ടായിരം രൂപയുടെ നോട്ടുകള്‍ നിങ്ങളുടെ കൈവശമുണ്ടോ. എങ്കില്‍ നിങ്ങള്‍ക്ക് നല്ല മുട്ടന്‍ പണികിട്ടാന്‍ സാധ്യതയുണ്ട്. കീറിയതോ മുഷിഞ്ഞതോ ആയ നോട്ടുകള്‍ സ്വീകരിക്കുന്നതില്‍ ആര്‍ബിഐ പുതിയ ചട്ടം കൊണ്ടുവരാന്‍ പോവുകയാണ്. രണ്ടായിരത്തിന് മാത്രമല്ല 200 രൂപയുടെ നോട്ടിനും ഈ നിയമം ബാധകമായിരിക്കും. ചെറിയൊരു കീറലാണ് ഉള്ളതെങ്കില്‍ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറാവും. അതേ മൂല്യമുള്ള മറ്റൊരു നോട്ടും പകരം തരും. എന്നാല്‍ തീരെ മുഷിഞ്ഞ നോട്ടുകള്‍ക്ക് പകുതി പണമോ അതല്ലെങ്കില്‍ ഈ നോട്ട് എടുക്കാതിരിക്കുകയോ ആര്‍ബിഐ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

നോട്ടുനിരോധനത്തിന് ശേഷം വന്ന നോട്ടുകള്‍ക്കെല്ലാം പുതിയ നിയമം ബാധകമാവും. നേരത്തെ നോട്ടുകള്‍ ബാങ്കില്‍ മാറുന്നത് സംബന്ധിച്ച് കടുത്ത ആശയക്കുഴപ്പമുണ്ടായിരുന്നു. ഇത് പരിഹരിക്കാനാണ് പുതിയ നിയമങ്ങള്‍ കൊണ്ടുവന്നതെന്ന് ആര്‍ബിഐ പറയുന്നു. നേരത്തെ 5, 10, 20, 50, 100, 500 രൂപാ നോട്ടുകള്‍ മാറുന്നതിന് ആര്‍ബിഐ ചട്ടങ്ങള്‍ ബാധകമാണ്. ഇതേ രീതിയിലാണ് ഇപ്പോള്‍ രണ്ടായിരത്തിനും 200 രൂപയുടെ നോട്ടിനും നിയമം കൊണ്ടുവന്നിരിക്കുന്നത്. നേരത്തെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവരണമെന്ന് ആര്‍ബിഐ ധനമന്ത്രാലയത്തിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. കീറിയ നോട്ടിന്റെ 78 ശതമാനം നല്ല രീതിയില്‍ ആണെങ്കില്‍ അത് തിരിച്ചെടുക്കാമെന്നാണ് നിര്‍ദേശം. പകുതി പണം ലഭിക്കണമെങ്കില്‍ 39 ശതമാനം നല്ല രീതിയില്‍ ആയിരിക്കണം.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications