ഡോളർ കെട്ടുകെട്ടുമോ? ബാങ്കുകൾക്ക് ആർബിഐയുടെ സുപ്രധാന നിർദ്ദേശം, രൂപ-ദിർഹം ഇടപാടുകൾ വർധിപ്പിക്കണം
ന്യൂഡൽഹി: യുഎഇയുമായുള്ള വ്യാപാര ഇടപാടുകൾ രൂപ-ദിർഹം വഴി നടത്തണമെന്ന നിർദ്ദേശവുമായി ആർബിഐ. അന്താരാഷ്ട്ര മാധ്യമമായ റോയിറ്റേഴ്‌സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. അഞ്ചോളം ബാങ്കിംഗ് വൃത്തങ്ങളെ ഉദ്ധരിച്ചാണ് അവർ ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഇക്കാര്യത്തിൽ ഒരു പരിധിയോ കൃത്യമായ ലക്ഷ്യമോ മുന്നോട്ട് വച്ചിട്ടില്ലെങ്കിലും ഇടപാടുകളുടെ വിശദാംശങ്ങൾ അറിയിക്കാനാണ് കേന്ദ്ര ബാങ്ക് നിർദ്ദേശിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ സന്ദർശിച്ചതിന് ശേഷം ഇക്കാര്യത്തിൽ സമാനമായ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. അതിൽ ഒരു പടികൂടി കടന്നാണ് പുതിയ നീക്കം. ആഗോള തലത്തിൽ നടക്കുന്ന വ്യാപാരങ്ങളിലും, മറ്റ് ഇടപാടുകളിലും ഡോളറിനെ ആശ്രയിക്കുന്ന പതിവ് രീതി ഒഴിവാക്കി കൊണ്ട് പ്രാദേശിക കറൻസിയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യമാണ് നീക്കത്തിന് പിന്നിൽ.

ബാങ്ക് ഓഫ് ഇന്റർനാഷണൽ സെറ്റിൽമെന്റിന്റെ കണക്കനുസരിച്ച്, ലോക വ്യാപാരത്തിന്റെ ഏകദേശം പകുതിയും ഡോളറിലാണ് നടക്കുന്നത്. ഈ അപ്രമാദിത്വം പലപ്പോഴും ഡോളറിന് മറ്റ് കറൻസികളിൽ മേൽ കൃത്യമായ മേൽക്കൈ നൽകുന്നുണ്ട്. ഈ തിരിച്ചറിവ് തന്നെയാണ് കേന്ദ്ര ബാങ്കിനെയും ഈ നീക്കത്തിലേക്ക് പ്രചോദിപ്പിച്ചത്.
രൂപ-ദിർഹം ഇടപാടുകൾ കൂടുതലായി പ്രോത്സാഹിപ്പിക്കുന്നതിന് ഒപ്പം തന്നെ മറ്റ് വഴികളും ആർബിഐ തേടുന്നുണ്ട് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. റഷ്യയുമായുള്ള ഇടപാടുകൾ പ്രാദേശിക കറൻസി മുഖേന ആക്കാനുള്ള നടപടി ക്രമങ്ങൾക്ക് റിസർവ് ബാങ്ക് തുടക്കം കുറിച്ചതായി ,മുൻപ് മാധ്യമ വാർത്തകൾ വന്നിരുന്നു.
അതിലാവട്ടെ നിർണായക പുരോഗതി ഉണ്ടായിട്ടുണ്ട് താനും. ഇന്ത്യൻ റിഫൈനർമാർ ദുബായ് ആസ്ഥാനമായുള്ള വ്യാപാരികൾ വഴി വാങ്ങിയ റഷ്യൻ എണ്ണയുടെ ഭൂരിഭാഗത്തിനും ഡോളറിന് പകരം ദിർഹത്തിലാണ് പണം നൽകിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. അതിനർത്ഥം ഇക്കാര്യത്തിൽ ഇന്ത്യയും കേന്ദ്രബാങ്കും പിന്നോട്ടില്ല എന്നത് തന്നെയാണ്.
കൂടാതെ രൂപയിൽ നിന്ന് ഡോളറിലേക്ക് മാറ്റിയ ശേഷം ദിർഹമാക്കുന്ന രീതിക്ക് പകരം നേരിട്ടുള്ള ഇടപാടുകൾ പ്രോത്സാഹിപ്പിക്കാനാണ് നിർദ്ദേശമെന്നും ചില വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഇതും ഡോളറിന്റെ ആശ്രയത്വം കുറയ്ക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടിയായാണ് കണക്കാക്കുന്നത്.
ഡോളറിന് പൂട്ടുവീഴുമോ?
സർക്കാർ കണക്കുകൾ പ്രകാരം മാർച്ചിൽ അവസാനിച്ച 2023-24 സാമ്പത്തിക വർഷത്തിൽ ഏകദേശം 83 ബില്യൺ ഡോളറിന്റെ വാർഷിക വ്യാപാരവുമായി യുഎഇ ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് എന്നത് പ്രത്യേകം ഓർക്കണം. ഇതിലാവട്ടെ 17 ബില്യൺ ഡോളറിലധികം എണ്ണയും ഇന്ത്യയുടെ അനുബന്ധ ഇറക്കുമതിയും ഉൾപ്പെടുന്നുണ്ട്.
യുഎഇയുമായുള്ള ഇടപാടുകൾ പ്രാദേശിക കറൻസി വഴി ആക്കുക എന്ന ലക്ഷ്യം കൈവരിക്കാൻ കഴിഞ്ഞാൽ ഇന്ത്യൻ രൂപയ്ക്ക് അത് വലിയ ആശ്വാസമാവും. ഡോളർ ആശ്രയത്വം കുറയ്ക്കാനും ഇത് വഴി കഴിയും. സമാനമായ രീതിയിൽ കൂടുതൽ രാജ്യങ്ങളുമായുള്ള ഇടപാടുകൾ പ്രാദേശിക കറൻസി മുഖേന ആക്കാൻ സാധിച്ചാൽ ഇന്ത്യയ്ക്ക് അത് വലിയ നേട്ടമാവും, ഡോളറിന് വലിയ കോട്ടവും.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications