ഗ്രാമീണ മേഖലയിലെ 37 % വിദ്യാർത്ഥികളുടെയും പഠനം പെരുവഴിയിൽ;സ്കൂളുകൾ തുറക്കണമെന്ന് രക്ഷിതാക്കൾ
ദില്ലി; കൊവിഡും ലോക്ക്ഡൗണും മൂലം ഗ്രാമീണ മേഖലയിൽ 37 ശതമാനത്തോളം വിദ്യാർത്ഥികൾ പഠനം നടത്തുന്നില്ലെന്ന് സർവ്വേ റിപ്പോർട്ട്. വെറും 8 ശതമാനം കുട്ടികൾ മാത്രമാണ് ഓൺലൈൻ വിദ്യാഭ്യാസം നടത്തുന്നത്. അതിനാൽ സ്കൂളുകൾ എത്രയും വേഗത്തിൽ തന്നെ തുറക്കണമെന്നതാണ് രക്ഷിതാക്കളുടെ ആവശ്യമെന്നു സർവ്വേയിൽ പറയുന്നു. 15 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 'സ്കുൾ വിദ്യാർത്ഥികളുടെ ഓഫ് ലൈൻ ഓൺ ലൈൻ ലേണിംഗ് സർവ്വേ' എന്ന പേരിൽ 100 സന്നദ്ധ പ്രവർത്തകരാണ് സർവ്വേ നടത്തിയത്.

അസം, ബീഹാർ, ചണ്ഡീഗഡ്, ഡൽഹി, ഗുജറാത്ത്, ഹരിയാന, ജാർഖണ്ഡ്, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, പഞ്ചാബ്, തമിഴ്നാട്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ 1,362 കുടുംബങ്ങളിലാണ് സർവ്വേ നടത്തിയത്. പ്രൈമറി (1 മുതൽ 5 വരെ ക്ലാസുകൾ) അല്ലെങ്കിൽ അപ്പർ-പ്രൈമറി (ക്ലാസുകൾ 6-8) തലത്തിൽ കുറഞ്ഞത് ഒരു കുട്ടിയെങ്കിലും ഉള്ള ഓരോ വീട്ടുകളിലാണ് സർവ്വേ നടത്തിയത്. ഓഗസ്റ്റ് മാസത്തിലായിരുന്നു സർവ്വേ നടത്തിയത്.
8 ശതമാനം കുട്ടികൾ മാത്രമാണ് സ്ഥിരമായി പഠിക്കുന്നതെന്നും അതേസമയം 37 ശതമാനം കുട്ടികൾ പഠനം നടത്തുന്നില്ലെന്നും സർവ്വേയി്ൽ പറയുന്നു. ലോക്ക്ഡൗണും കൊവിഡും മൂലും കുട്ടികളുടെ വായന ശേഷിയും എഴുതാനുള്ള കഴിവുകളുമെല്ലാം കുറഞ്ഞു. 48 ശതമാനത്തിലധികം കുട്ടികൾക്കും വാക്കുകൾ പോലും വായിക്കാൻ സാധിക്കുന്നില്ല. അതിനാൽ സ്കൂളുകൾ തുറന്നേ മതിയാകൂവെന്നാണ് മേഖലകളിലെ ഏകദേശം 97 ശതമാനത്തോളം മാതാപിതാക്കളും ആവശ്യപ്പെടുന്നതെന്നും സർവ്വേ ചൂണ്ടിക്കാട്ടി.
ഓണ്‍ലൈന്‍ വിദ്യാഭ്യാസം ലഭിക്കുന്നത് വളരെ കുറച്ച് കുട്ടികൾക്ക് മാത്രമാണെന്നും സര്‍വ്വേ ചൂണ്ടിക്കാണിക്കുന്നു. ഇതിൽ നഗര പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികളുടെ പങ്കാളിത്തം 24 ശതമാനവും ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളത് 8 ശതമാനവുമാണ്.
സ്മാർട്ട് ഫോണുകളുടെ അഭാവമാണ് ഇതിന് കാരണമെന്നാണ് സർവ്വേയിലെ കണ്ടെത്തൽ. സ്മാർട്ട് ഫോണുകൾ ഉള്ള വീടുകളിൽ പോലും ഓൺലൈനിൽ സ്ഥിരമായി പഠിക്കുന്ന കുട്ടികളുടെ അനുപാതം നഗരപ്രദേശങ്ങളിൽ വെറും 31 ശതമാനവും ഗ്രാമപ്രദേശങ്ങളിൽ 15 ശതമാനവും ആണെന്നും സർവ്വേ പറയുന്നു.
സര്‍വ്വേയില്‍ പങ്കെടുത്ത നഗരപ്രദേശങ്ങളിലെ 23 ശതമാനവും ഗ്രാമപ്രദേശങ്ങളിലെ 8 ശതമാനവും മാതാപിതാക്കൾ തങ്ങളുടെ കുട്ടികള്‍ക്ക് ശരിയായ രീതിയിൽ ഓണ്‍ലൈന്‍ ക്ലാസുകൾ ലഭിക്കുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടു. . ചില കുട്ടികള്‍ക്ക, പ്രത്യേകിച്ച് ചെറിയ ക്ലാസുകളിടെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തെക്കുറിച്ച് കൃത്യമായ ധാരണയില്ലെന്നും ഓണ്‍ലൈന്‍ ക്ലാസുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ സാധിക്കാതെ വരുന്നുണ്ടെന്നും സര്‍വ്വേയില്‍ കണ്ടെത്തി.
തിരയും തീരവും തഴുകി അഹാനയുടെ ഫോട്ടോഷൂട്ട്; തിര എണ്ണുകയാണോ എന്ന് ആരാധകര്‍
അധ്യാപകര്‍ കുട്ടികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതില്‍ വീഴ്ച വരുത്തുന്നുണ്ടെന്നും സർവ്വേ പറയുന്നു. വാട്സ് ആപ്പ് വഴി ക്ലാസുകളുടെ യു ട്യൂബ് ലിങ്ക് വിദ്യാര്‍ത്ഥികള്‍ക്ക് പങ്കുവെയ്ക്കുന്നതിൽ മാത്രമൊതുങ്ങുകയാണ് വിദ്യാർത്ഥി-അധ്യാപക ബന്ധം.
അതേസമയം സ്കൂളുകൾ അടച്ചതോടെ ഉച്ചഭക്ഷണ പദ്ധതി അവതാളത്തിൽ ആയെന്നും സ്കൂൾ അടച്ചതിന് പിന്നാലെ ആദ്യ മൂന്ന് മാസം മാത്രമാണ് ഉച്ചഭക്ഷണത്തിന് പകരമായുള്ള ഭക്ഷണ സാധനങ്ങൾ വിദ്യാർത്ഥികൾക്ക് ലഭിച്ചിട്ടുള്ളൂവെന്നും സർവ്വേയിൽ പറുന്നു.
പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പെട്ട വിദ്യാര്‍ത്ഥികളില്‍ വെറും നാല് ശതമാനം മാത്രമാണ് സ്ഥിരമായി ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നത്. അതേസമയം മറ്റു ഗ്രാമീണ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം 15 ശതമാനമാണ്. വായനാ പരീക്ഷയില്‍ ഇവരില്‍ പകുതിയോളം പേര്‍ക്കും ഏതാനും അക്ഷരങ്ങളില്‍ കൂടുതല്‍ വായിക്കുവാന്‍ സാധിച്ചില്ല. ഗ്രാമീണ പട്ടികജാതി വർഗ വിഭാഗങ്ങളിൽ നിന്നുള്ള രക്ഷിതാക്കളിൽ 98 ശതമാനം പേരും സ്കൂളുകൾ എത്രയും വേഗം വീണ്ടും തുറക്കണമെന്ന് ആഗ്രഹിക്കുന്നതായും സര്‍വ്വേയില്‍ കണ്ടെത്തി.












Click it and Unblock the Notifications