Get Updates
Get notified of breaking news, exclusive insights, and must-see stories!

റാഫേല്‍ ഇടപാടിനായി റിലയന്‍സിന്റെ സ്വാധീനം... ഫ്രഞ്ച് പ്രസിഡന്റിന്റെ കാമുകിയുടെ സിനിമ നിര്‍മിച്ചു

ദില്ലി: റാഫേല്‍ ഇടപാടില്‍ അഴിമതി നടന്നിട്ടില്ലെന്ന് ബിജെപി ആവര്‍ത്തിച്ച് വ്യക്തമാക്കുന്നതിനിടെ പുതിയ ആരോപണങ്ങള്‍. ഇടപാടില്‍ അഴിമതി നടന്നുവെന്നാണ് പുതിയ കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ബിജെപിയും മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാദും തമ്മില്‍ ഇക്കാര്യത്തില്‍ രഹസ്യ ബന്ധം ഉണ്ടായിരുന്നുവെന്നാണ് സൂചന. അതേസമയം അപ്രതീക്ഷിതമായി ഒലാദിന്റെ കാമുകിയും സിനിമാ നടിയുമായി ജൂലി ഗായെറ്റിന്റെ പേരും ഈ ഇടപാടിലേക്ക് എത്തിപ്പെട്ടിട്ടുണ്ട്.

ഇവരുടെ സിനിമ നിര്‍മിക്കാന്‍ റിലയന്‍സ് കരാറൊപ്പിട്ടു എന്നാണ് റിപ്പോര്‍ട്ട്. റാഫേല്‍ കരാറിനുള്ള നന്ദിയായിട്ടാണ് ഇതെന്നാണ് മനസ്സിലാവുന്നത്. അതേസമയം ബിജെപിയെ തീര്‍ത്തും പ്രതിരോധത്തിലാക്കുന്ന റിപ്പോര്‍ട്ടാണ് ഇത്. എന്നാല്‍ ഇക്കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തള്ളിയിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഈ വിഷയത്തില്‍ വമ്പന്‍ ആരോപണങ്ങളുമായി വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. ഇതിന് ബിജെപി മറുപടിയും നല്‍കിയിട്ടുണ്ട്.

ഫ്രഞ്ച് പ്രസിഡന്റ് ഇന്ത്യയിലെത്തി

ഫ്രഞ്ച് പ്രസിഡന്റ് ഇന്ത്യയിലെത്തി

2016ലെ റിപബ്ലിക്ക് ദിനത്തില്‍ അതിഥിയായി ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാദ് ഇന്ത്യയിലെത്തിയിരുന്നു. ഈ സമയത്താണ് റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട ധാരണാപത്രം ഒപ്പുവെക്കുന്നത്. 36 റാഫേല്‍ വിമാനങ്ങള്‍ കൈമാറാമെന്നായിരുന്നു ധാരണ. ഈ ധാരണാപത്രം ഒപ്പുവെക്കുന്നതിന് രണ്ടുദിവസം മുമ്പാണ് അനില്‍ അംബാനിയുടെ റിലയന്‍സ് എന്റര്‍ടെയിന്‍മെന്റ് ഒലാദിന്റെ കാമുകി ജൂലി ഗായെറ്റിന്റെ സിനിമ നിര്‍മിക്കാന്‍ കരാറിലെത്തുന്നത്. ജൂലിയുടെ റൂഷ് ഇന്റര്‍നാഷണലുമായി ചേര്‍ന്നായിരുന്നു നിര്‍മാണം.

കരാര്‍ ലഭിച്ചതെങ്ങനെ?

കരാര്‍ ലഭിച്ചതെങ്ങനെ?

റിലയന്‍സിന് കരാര്‍ ലഭിച്ചതെങ്ങനെ എന്നത് ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. സിനിമ നിര്‍മിക്കാന്‍ തീരുമാനിച്ചതിന് ശേഷമാണ് ഡസോട്ട് ഏവിയേഷനുമായി ചേര്‍ന്ന് അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് റാഫേല്‍ ഇടപാടില്‍ ഒപ്പിട്ടത്. 59000 കോടിയുടെ ഇടപാടാണിത്. റിലയന്‍സിന് 51 ശതമാനം ഓഹരികളും ഡസോട്ടിന് 49 ശതമാനം ഓഹരിയുമുള്ള കമ്പനിയായ ഡസോട്ട് റിലയന്‍സ് എയറോസ്‌പേസ് ലിമിറ്റഡ് വഴിയാണ് റാഫേല്‍ വിമാനത്തിന്റെ നിര്‍മാണവും വിതരണവും.

എന്തിനാണ് സിനിമ നിര്‍മിച്ചത്?

എന്തിനാണ് സിനിമ നിര്‍മിച്ചത്?

ഫ്രഞ്ച് ചിത്രമായി ടു ദി ടോപ്പ് എന്ന ഫ്രഞ്ച് ചിത്രമാണ് റിലയന്‍സ് നിര്‍മിച്ചത്. രണ്ടു ദിവസം കഴിഞ്ഞുള്ള റാഫേല്‍ ഇടപാട് തങ്ങള്‍ക്ക് ലഭിക്കുന്നതിന് വേണ്ടിയാണ് ഇതെന്നാണ് വ്യക്തമാകുന്നത്. അതേസമയം കരാര്‍ തയ്യാറായിരുന്നെങ്കിലും സാമ്പത്തിക കാരണങ്ങള്‍ കൊണ്ട് അതില്‍ ഒപ്പുവെക്കാന്‍ ഒലാദിന് സാധിച്ചില്ല. ഡസോട്ട് ഏവിയേഷന്‍ ചെയര്‍മാനും അനില്‍ അംബാനിയും ചേര്‍ന്ന് ഡെസോട്ട് എയറോ സ്‌പേസിന്റെ നിര്‍മാണ് പ്ലാന്റിന് നാഗ്പൂരില്‍ ശിലയിട്ട് എട്ട് ആഴ്ച്ചയായപ്പോഴായിരുന്നു സിനിമയുടെ റിലീസ്.

കാമുകിയുടെ പങ്ക്

കാമുകിയുടെ പങ്ക്

കരാര്‍ റിലയന്‍സിന് ലഭിക്കുന്നതിന് പിന്നില്‍ ജൂലി ഗായെറ്റിന്റെ ഇടപാടുകള്‍ ശക്തമായി ഉണ്ടെന്നാണ് സൂചന. ഒലാദിനൊപ്പം എലിസി പാലസില്‍ ഒരുമിച്ചുണ്ടായിരുന്നപ്പോഴാണ് ഇന്ത്യ-ഫ്രാന്‍സും തമ്മില്‍ ഈ കരാറില്‍ ഒപ്പുവെക്കുന്നത്. 2014ലാണ് ഗായെറ്റുമായുള്ള ബന്ധം ഒലാദ് പരസ്യപ്പെടുത്തുന്നത്. ഇതിന് ശേഷമാണ് ഇരുസര്‍ക്കാരുകളും ചേര്‍ന്ന് കരാറിന്റെ കാര്യത്തില്‍ ചര്‍ച്ച നടത്തിയത്. അതേസമയം റിലയന്‍സിന് ഇക്കാര്യത്തില്‍ അറിവുള്ളതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

പ്രതിരോധ ഇടപാടില്‍ പരിചയസമ്പത്തില്ല

പ്രതിരോധ ഇടപാടില്‍ പരിചയസമ്പത്തില്ല

റിലയന്‍സിന് പ്രതിരോധ മേഖലാ ഇടപാടുകളില്‍ യാതൊരു പരിചയസമ്പത്തുമില്ലെന്ന് നേരത്തെുള്ള ആരോപണമാണ്. വിമാന നിര്‍മാണത്തില്‍ പ്രാവീണ്യമുള്ള പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയര്‍നോട്ടിക്‌സ് ലിമിറ്റഡിനെ ഒഴിവാക്കിയാണ് മോദി സര്‍ക്കാര്‍ ഈ ഇടപാട് റിലയന്‍സിന് നല്‍കിയത്. ഇതും സംശയം ജനിപ്പിക്കുന്നതാണ്. അതേസമയം കരാറിന്റെ മൊത്തം തുകയിലെ 50 ശതമാനമായ 30000 കോടി ഇന്ത്യയിലെ പ്രാദേശിക കരാറുകളില്‍ ഫ്രാന്‍സ് നിക്ഷേപിക്കുമെന്നും വ്യവസ്ഥയുണ്ട്.

ആഗോള അഴിമതി

ആഗോള അഴിമതി

ആഗോള അഴിമതിയെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി റാഫേല്‍ ഇടപാടിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഈ വിമാനം ഏറെ ഉയരത്തിലും വേഗത്തിലും പറക്കുകയാണെന്നും അടുത്ത രണ്ടാഴ്ച്ചക്കുള്ളില്‍ ബങ്കറുകള്‍ തകര്‍ക്കുന്ന ബോംബുകള്‍ വര്‍ഷിക്കുമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. അതേസമയം നേരത്തെ തന്നെ കരാറില്‍ പറഞ്ഞിരിക്കുന്നതിലധികം പണം കൊടുത്താണ് വിമാനങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നതെന്ന് രാഹുല്‍ ആരോപിച്ചിരുന്നു.

പപ്പുവല്ല ഗപ്പു

പപ്പുവല്ല ഗപ്പു

രാഹുലിനെ പരിഹസിച്ചാണ് ബിജെപി ഇതിന് മറുപടി നല്‍കിയത്. രാഹുല്‍ പപ്പുവില്‍ നിന്ന് ഗപ്പു(പരദൂഷണം)വിലേക്കുള്ള മാറിക്കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. യുക്തിരഹിതമായ പ്രസ്താവകളാണ് രാഹുലിന്റേത്. അഴിമതികളുടെ സൂത്രധാരന്‍മാര്‍ എവിടെ നോക്കിയാലും അഴിമതികള്‍ മാത്രമേ കാണൂ. അവര്‍ക്ക് രാജ്യത്തിന്റെ വികസനവും വളര്‍ച്ചയും ഭരണമികവും കാണാനാവില്ലെന്നും നഖ്‌വി പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസം ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും രാഹുലിനെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+