Get Updates
Get notified of breaking news, exclusive insights, and must-see stories!

റഷ്യൻ എണ്ണയുടെ ഇറക്കുമതി നിർത്തിവച്ച് റിലയൻസ് ഇൻഡസ്ട്രീസ്; കാരണം യൂറോപ്യൻസ് യൂണിയന്റെ വിലക്ക്

ന്യൂഡൽഹി: യൂറോപ്യൻ യൂണിയൻ ഉപരോധം പാലിക്കുന്നതിനായി റഷ്യൻ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്നത് നിർത്തിവെച്ച് റിലയൻസ് ഇൻഡസ്ട്രീസ്. റഷ്യൻ എണ്ണയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഇറക്കുമതി യൂറോപ്യൻ യൂണിയൻ നിരോധിച്ച സാഹചര്യത്തിലാണ് റിലയൻസിന്റെ ഈ നടപടി. കമ്പനിയുടെ കയറ്റുമതി കേന്ദ്രീകൃത റിഫൈനറിയിലേക്കുള്ള ഇറക്കുമതിയാണ് നിർത്തിവെച്ചിരിക്കുന്നത്.

റിലയൻസ് ഗുജറാത്തിലെ ജാംനഗറിൽ ലോകത്തിലെ ഏറ്റവും വലിയ ഒറ്റ ലൊക്കേഷൻ റിഫൈനിംഗ് കോംപ്ലക്‌സ് പ്രവർത്തിപ്പിക്കുന്നുണ്ട്. രണ്ട് റിഫൈനറികളാണ് ഇവിടെയുള്ളത്. ഇതിൽ ഒന്ന് ഇന്ധന കയറ്റുമതിക്ക് മാത്രമായി നീക്കിവച്ചിട്ടുള്ളതാണ്. റഷ്യൻ ക്രൂഡ് ഓയിലിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ഇറക്കുമതിക്കാരൻ റിലയൻസാണ്. ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണയുടെ പകുതിയോളം ഇറക്കുമതി ചെയ്യുന്നത് റിലയൻസ് വഴിയാണ്.

relianceindustriesrussianoil

'നവംബർ 20 മുതൽ ഞങ്ങളുടെ സെസ് (പ്രത്യേക സാമ്പത്തിക മേഖല) റിഫൈനറിയിലേക്ക് റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത് നിർത്തി. ഡിസംബർ 1 മുതൽ സെസ് റിഫൈനറിയിൽ നിന്നുള്ള എല്ലാ ഉൽപ്പന്ന കയറ്റുമതിയും റഷ്യൻ ഇതര ക്രൂഡ് ഓയിലിൽ നിന്നായിരിക്കും. 2026 ജനുവരി 21-ന് പ്രാബല്യത്തിൽ വരുന്ന ഉൽപ്പന്ന ഇറക്കുമതി നിയന്ത്രണങ്ങൾ പൂർണമായി പാലിക്കുന്നതിന് ഈ മാറ്റം നേരത്തെ തന്നെ പൂർത്തിയാക്കി' റിലയൻസ് വക്താവ് പ്രസ്‌താവനയിലൂടെ അറിയിച്ചു.

റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനായുള്ള ഉപരോധ പാക്കേജിന്റെ ഭാഗമായി, റഷ്യൻ എണ്ണയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഇറക്കുമതി ജനുവരി 21 മുതൽ യൂറോപ്യൻ യൂണിയൻ നിരോധിച്ചിരുന്നു. യൂറോപ്യൻ യൂണിയനിലേക്ക് എണ്ണ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നവർ, ഉൽപ്പന്നങ്ങൾ റഷ്യൻ ക്രൂഡിൽ നിന്ന് ഉത്പാദിപ്പിച്ചതല്ലെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. റിലയൻസിന്റെ ഇന്ധന കയറ്റുമതിക്ക് ആവട്ടെ യൂറോപ്യൻ യൂണിയൻ ഒരു പ്രധാന വിപണിയാണ്.

റഷ്യൻ എണ്ണ കമ്പനികളായ റോസ്നെഫ്റ്റ്, ലൂക്കോയിൽ എന്നിവയുമായുള്ള ഇടപാടുകൾ അവസാനിപ്പിക്കാൻ യുഎസ് നിശ്ചയിച്ച സമയപരിധി അവസാനിക്കുന്നതിന് ഒരു ദിവസം മുൻപാണ് റിലയൻസിന്റെ ഈ അറിയിപ്പ്. ഒക്ടോബർ 22ന് യുഎസ് റോസ്നെഫ്റ്റ്, ലൂക്കോയിൽ എന്നീ കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തിയിരുന്നു. നവംബർ 21-നകം ഈ കമ്പനികളുമായുള്ള എല്ലാ ഇടപാടുകളും അവസാനിപ്പിക്കാനാണ് യുഎസ് നിർദ്ദേശം.

റഷ്യയിലെ ഏറ്റവും വലിയ എണ്ണ ഉൽപ്പാദകരും കയറ്റുമതിക്കാരുമാണ് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയ റോസ്നെഫ്റ്റും ലൂക്കോയിലും. ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയുടെ ഭൂരിഭാഗവും ഈ കമ്പനികളിൽ നിന്നാണ്. റോസ്നെഫ്റ്റുമായി പ്രതിദിനം 0.5 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യാൻ റിലയൻസിന് ഒരു ദീർഘകാല കരാറുണ്ട്.

യുഎസിന്റെ ഉപരോധങ്ങൾക്കുള്ള സാധ്യത ഒഴിവാക്കാൻ റോസ്നെഫ്റ്റിൽ നിന്നും ലൂക്കോയിലിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത് റിലയൻസ് നിർത്തി വച്ചിരിക്കുകയാണ്. ഇത് കമ്പനിയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ വലിയ കുറവുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഉപരോധം ഇല്ലാത്ത വിതരണക്കാരുമായി മാത്രമേ റിലയൻസ് ഇടപാടുകൾ നടത്തുകയുള്ളൂ.

മുൻപ് സമാനമായി ഇറാൻ, വെനസ്വേല തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യൻ റിഫൈനറികൾ ഒഴിവാക്കിയ ചരിത്രവുമുണ്ട്. യുഎസ് ഉപരോധം ഏർപ്പെടുത്തിയ ഈ രാജ്യങ്ങളിൽ നിന്നുള്ള എണ്ണയിൽ നിന്ന് മാറിനിന്നതുപോലെ റോസ്നെഫ്റ്റിൽ നിന്നും ലൂക്കോയിലിൽ നിന്നുമുള്ള എണ്ണയും ഇന്ത്യൻ റിഫൈനറികൾ ഒഴിവാക്കുമെന്ന് വ്യവസായ നിരീക്ഷകരും വിദഗ്‌ധരും വിലയിരുത്തുന്നു.

ഡോളറിലുള്ള വ്യാപാരവും അമേരിക്കൻ സാമ്പത്തിക സംവിധാനങ്ങളുമായുള്ള ബന്ധവും കാരണം, സാധ്യമായ ഉപരോധങ്ങൾ ഇന്ത്യൻ റിഫൈനറികളെയും ബാങ്കുകളെയും കാര്യമായി ബാധിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അപകട സാധ്യത മുൻകൂട്ടി കണ്ട് കൃത്യമായ നടപടികൾ റിലയൻസ് ഉൾപ്പെടെയുള്ള കമ്പനികൾ നടത്തുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+