ബെംഗളൂരു നഗരവാസികൾക്ക് ആശ്വസിക്കാം; 4550 ഇ-ബസുകൾ വരാൻ വൈകില്ല, വജ്ര വിസ്‌താര വിപുലീകരിക്കും
ബെംഗളൂരു: നഗരത്തിലെ യാത്രക്കാർക്ക് ആശ്വാസമായി കേന്ദ്രസർക്കാർ ബിഎംടിസിക്കായി 4550 ഇലക്ട്രിക് ബസുകൾ വാങ്ങാൻ ഒരുങ്ങുകയാണ്. അടുത്ത നാല് മുതൽ അഞ്ച് മാസത്തിനുള്ളിൽ ഇവ പൊതുഗതാഗതത്തിനായി ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ഇലക്ട്രിക് ബസുകളുടെ എണ്ണം വർധിക്കുന്നതോടെ ബെംഗളൂരുവിലെ തിരക്കേറിയ റൂട്ടുകളിൽ കൂടുതൽ സർവീസുകൾ നടത്താനും നഗരത്തിലെ പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്താനും സാധിക്കുമെന്നാണ് പ്രതീക്ഷ.
ശക്തി പദ്ധതിക്കായി സംസ്ഥാന സർക്കാർ പ്രതിവർഷം ഏകദേശം 10,000 കോടി രൂപ ചെലവഴിക്കുന്നുണ്ട്. ഇതിന് പുറമെ ഏകദേശം 50 ലക്ഷം വിദ്യാർഥികൾക്ക് സൗജന്യവും ഇളവോടുകൂടിയതുമായ ബസ് പാസുകളും നൽകുന്നുണ്ട്. ഇതിനായി പ്രതിവർഷം 350 മുതൽ 400 കോടി രൂപ വരെ സർക്കാർ ചെലവഴിക്കുമെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ ശക്തി പദ്ധതിയെക്കുറിച്ചും മന്ത്രി വിശദീകരിച്ചു. സംസ്ഥാനത്തെ നാല് സർക്കാർ ഉടമസ്ഥതയിലുള്ള ഗതാഗത കോർപ്പറേഷനുകളുടെ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രയാണ് പദ്ധതിയിലൂടെ നൽകുന്നത്. കഴിഞ്ഞ 12 വർഷത്തിനിടെ പദ്ധതിയിലൂടെ 26,473 ലക്ഷം സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതായി മന്ത്രി പറഞ്ഞു. ഇതിനായി ഏകദേശം 21,000 കോടി രൂപ ചെലവഴിച്ചതായും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, തുമകൂരു ജില്ലയിലെ കുനിഗലിനും ബെംഗളൂരു നഗരത്തിനുമിടയിൽ യാത്ര ചെയ്യുന്നവർക്ക് കൂടുതൽ യാത്രാ സൗകര്യം ഒരുക്കാനും തീരുമാനം ആയിട്ടുണ്ട്. ഈ റൂട്ടിൽ എസി ബസുകൾ സർവീസ് നടത്താൻ ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ തയ്യാറെടുക്കുകയാണ്. ഗതാഗത മന്ത്രി ബൈരതി സുരേഷ് സർവീസിന് അനുമതി നൽകിയിരുന്നു.
എട്ട് ബിഎംടിസി എസി വജ്ര വിസ്‌താര ബസുകളാണ് ബെംഗളൂരുവിനും കുനിഗലിനുമിടയിൽ സർവീസ് നടത്തുക. 30 മിനിറ്റ് ഇടവേളയിലായിരിക്കും ബസുകൾ ഓടുക. ഇതോടെ ബെംഗളൂരുവിൽ നിന്ന് നഗരത്തിന് പുറത്തേക്കുള്ള ബിഎംടിസിയുടെ പൊതുഗതാഗത സേവനം കൂടുതൽ വ്യാപിക്കും. കൂടുതൽ റൂട്ടുകളിൽ സമാനമായി ബസുകൾ രംഗത്ത് കൊണ്ട് വരാൻ അധികൃതർ ശ്രമിക്കുന്നുണ്ട്.
നിലവിൽ കനകപുര, ചന്നപട്ടണ, ചിക്കബല്ലാപുര, തുമകൂരു എന്നിവിടങ്ങളിലേക്ക് ബിഎംടിസി വജ്ര വിസ്‌താര സർവീസുകൾ നടത്തുന്നുണ്ട്. നാല് വജ്ര വിസ്‌താര റൂട്ടുകളിലായി 34 ഷെഡ്യൂളുകളും പ്രതിദിനം 174 ട്രിപ്പുകളുമാണ് ബിഎംടിസി നടത്തുന്നത്. ഇതിന് പുറമെ വിസ്‌താര എക്‌സ്പ്രസ്, ജനറൽ വിസ്‌താര സർവീസുകളും ബിഎംടിസിയുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്.


Click it and Unblock the Notifications
