Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉപഭോക്താക്കൾക്ക് ആശ്വാസം; ഗ്രാമീണ മേഖലകളിൽ എൽപിജി റീഫിൽ ബുക്കിംഗ് ഇടവേള 25 ദിവസമായി കുറച്ചു

ന്യൂഡൽഹി: ഗ്രാമീണ മേഖലകളിൽ എൽപിജി സിലിണ്ടർ റീഫിൽ ബുക്ക് ചെയ്യുന്നതിനുള്ള ഇടവേള 45 ദിവസത്തിൽ നിന്ന് 25 ദിവസമായി കുറച്ചതായി കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി.
നഗര, ഗ്രാമ മേഖലകളിൽ ഒരുപോലെ 25 ദിവസത്തെ റീഫിൽ ബുക്കിംഗ് ഇടവേള ഉടൻ നടപ്പാക്കാൻ എണ്ണ വിപണന കമ്പനികൾക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു.

എല്‍പിജി എല്ലാവരും ഒഴിവാക്കുന്നോ? ഇന്ത്യയില്‍ എല്‍പിജി ഉപഭോഗം കുറഞ്ഞു.. മാറ്റം പിഎന്‍ജിയിലേക്ക്
എല്‍പിജി എല്ലാവരും ഒഴിവാക്കുന്നോ? ഇന്ത്യയില്‍ എല്‍പിജി ഉപഭോഗം കുറഞ്ഞു.. മാറ്റം പിഎന്‍ജിയിലേക്ക്

മിഡിൽ ഈസ്‌റ്റിലെ സംഘർഷത്തെ തുടർന്ന് ദ്രവീകൃത പെട്രോളിയം വാതകമായ എൽപിജിയുടെ വിതരണത്തിൽ ഉണ്ടായ സമ്മർദ്ദത്തെ തുടർന്നാണ് റീഫിൽ ബുക്കിംഗ് ഇടവേള നേരത്തെ വർധിപ്പിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. മാറ്റം ഉടൻ നടപ്പാക്കാൻ പെട്രോളിയം മന്ത്രാലയം എണ്ണ വിപണന കമ്പനികൾക്ക് നൽകിയ കത്തിന്റെ പകർപ്പും മന്ത്രി പങ്കുവെച്ചു. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ആയിരുന്നു സുരേഷ് ഗോപി ഇക്കാര്യം അറിയിച്ചത്.

lpg

സുരേഷ് ഗോപിയുടെ വാക്കുകൾ:

മിഡിൽ ഈസ്റ്റ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എൽപിജി വിതരണത്തിൽ ഉണ്ടായ സമ്മർദ്ദം കണക്കിലെടുത്ത്, നഗര മേഖലകളിൽ 25 ദിവസവും ഗ്രാമീണ മേഖലകളിൽ 45 ദിവസവുമായിരുന്നു റീഫിൽ ബുക്കിംഗിനുള്ള ഇടവേള. എന്നാൽ നിലവിലെ എൽപിജി വിതരണ സാഹചര്യം മെച്ചപ്പെടുകയും റീഫിൽ ബാക്ക്‌ലോഗ് ഗണ്യമായി കുറയുകയും ചെയ്‌തതോടെ, കേന്ദ്ര സർക്കാർ ഈ നിയന്ത്രണത്തിൽ ഇളവ് വരുത്തിയിരിക്കുകയാണ്. ഇനി നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ ഗാർഹിക എൽപിജി ഉപഭോക്താക്കൾക്കും 25 ദിവസത്തെ ഇടവേളയിൽ റീഫിൽ ബുക്ക് ചെയ്യാം.

അതേസമയം, ദ്രവീകൃത പെട്രോളിയം വാതകമായ എൽപിജിയുടെ വിൽപ്പനയിൽ ഇടിവ് തുടരുകയാണ്. ഓഗസ്‌റ്റിൽ എൽപിജി വിൽപ്പന 16.1 ശതമാനം കുറഞ്ഞ് 2.42 ദശലക്ഷം ടണ്ണായിരുന്നു. ജൂലൈയിൽ എൽപിജി ആവശ്യകത 17.4 ശതമാനം കുറഞ്ഞിരുന്നു. പശ്ചിമേഷ്യയിലെ പ്രതിസന്ധിക്ക് പിന്നാലെ ഉപഭോഗം പൈപ്പ്‌ഡ് നാച്ചുറൽ ഗ്യാസിലേക്ക് മാറിയതാണ് വിൽപ്പന ഇടിയാനുള്ള പ്രധാന കാരണമെന്ന് വ്യവസായ രംഗത്തെ ഉദ്യോഗസ്ഥർ പറഞ്ഞു.

പശ്ചിമേഷ്യയിലെ പ്രതിസന്ധി ആരംഭിച്ചതിന് പിന്നാലെയാണ് എൽപിജി വിൽപ്പനയിൽ ഇടിവ് ആരംഭിച്ചത്. വിതരണത്തെ ബാധിച്ച പ്രതിസന്ധി ഹോട്ടലുകൾ, റെസ്‌റ്റോറന്റുകൾ തുടങ്ങിയ മേഖലകളിലെ ഉപഭോഗ നിയന്ത്രണങ്ങൾക്കും കാരണമായി. ജൂണിൽ ഈ നിയന്ത്രണങ്ങൾ നീക്കിയതിനെ തുടർന്ന് എൽപിജി വിൽപ്പന 8.6 ശതമാനം ഉയർന്ന് 2.18 ദശലക്ഷം ടണ്ണിലെത്തിയിരുന്നു.

എന്നാൽ മുൻവർഷത്തെ അപേക്ഷിച്ച് വിൽപ്പന കുറവായിരുന്നു. വ്യാവസായിക, വാണിജ്യ മേഖലകളിലെ ചില ഉപഭോക്താക്കൾ ഇപ്പോൾ ആവശ്യങ്ങൾക്കായി പൈപ്പ്‌ഡ് നാച്ചുറൽ ഗ്യാസ് ഉപയോഗിക്കുന്നതാണ് ഇതിന് കാരണമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ ഓഗസ്‌റ്റിലെ 2.77 ദശലക്ഷം ടണ്ണുമായി താരതമ്യം ചെയ്യുമ്പോൾ, ഈ വർഷം ഓഗസ്‌റ്റിലെ എൽപിജി ഉപഭോഗം 12.6 ശതമാനം കുറവാണ്.

ഗള്‍ഫിനെ ഇന്ത്യ കൈവിടും; ഇനി എല്‍പിജി എത്തുക അമേരിക്കയില്‍ നിന്ന്; ഞെട്ടിച്ച് ഒപെക് റിപ്പോര്‍ട്ട്
ഗള്‍ഫിനെ ഇന്ത്യ കൈവിടും; ഇനി എല്‍പിജി എത്തുക അമേരിക്കയില്‍ നിന്ന്; ഞെട്ടിച്ച് ഒപെക് റിപ്പോര്‍ട്ട്

അതിനിടെ ഹോട്ടലുകൾ, റെസ്‌റ്റോറന്റുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്ന വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില മാസമാദ്യം 9.50 രൂപ വർധിപ്പിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയിലെ വില സൂചികകളിലുണ്ടായ വർധനവിന് അനുസൃതമായാണ് വില വർധിപ്പിച്ചതെന്ന് സർക്കാർ അറിയിച്ചു. ഇതോടെ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 2738ൽ നിന്ന് 2747.50 ആയി ഉയർന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+