ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല!
ബെംഗളൂരു: നഗരത്തിലെ റെയിൽ യാത്രക്കാർക്ക് കൂടുതൽ സുഗമമായ യാത്ര ഒരുക്കാൻ ലക്ഷ്യമിടുന്ന ബൈയപ്പനഹള്ളി-ഹൊസൂർ ഇരട്ടപ്പാത പദ്ധതി 86 ശതമാനത്തോളം പൂർത്തിയായതായി സൗത്ത് വെസ്‌റ്റേൺ റെയിൽവേയുടെ ബെംഗഗളൂരു ഡിവിഷൻ അധികൃതർ അറിയിച്ചു. 48 റൂട്ട് കിലോമീറ്റർ ദൈർഘ്യമുള്ള ഈ പദ്ധതി, നിലവിലുള്ള ഒറ്റപ്പാത കാരണമുണ്ടാകുന്ന ഗതാഗതക്കുരുക്ക് കുറയ്ക്കാനും ബെംഗളൂരുവിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് യാത്ര ചെയ്യുന്ന തൊഴിലാളികളുടെയും ദിവസേനയുള്ള യാത്രക്കാരുടെയും യാത്രാസമയം ഗണ്യമായി കുറയ്ക്കാനും ലക്ഷ്യമിടുന്നു.
2020-ൽ കർണാടക റെയിൽ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്‌മെന്റ് കമ്പനിക്കാണ് ഈ പദ്ധതിയുടെ നിർമ്മാണച്ചുമതല നൽകിയത്. ഈ ഇരട്ടപ്പാതയുടെ 14 കിലോമീറ്റർ ഭാഗം ഇതിനോടകം തന്നെ ട്രെയിൻ സർവീസിനായി തുറന്നുകൊടുത്തിട്ടുണ്ട്. ഹീലാളിഗെ മുതൽ ബെല്ലന്തൂർ റോഡ് വരെയുള്ള പാത ഇതിൽ ഉൾപ്പെടുന്നു.

അതിന് പുറമേ ബൈയപ്പനഹള്ളി-ഹൊസൂർ ഇടനാഴിയിലെ ശേഷിക്കുന്ന ജോലികൾ 2027 ഫെബ്രുവരിയോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് യാത്രക്കാരുടെ സൗകര്യം മെച്ചപ്പെടുത്താൻ ഏറെ സഹായകമാകുമെന്നാണ് വിലയിരുത്തൽ. നവീകരണത്തിന്റെ ഭാഗമായി ബെല്ലന്തൂർ റോഡ് റെയിൽവേ സ്‌റ്റേഷൻ വികസിപ്പിച്ചു.
അഞ്ച് റെയിൽവേ ലൈനുകളും 600 മീറ്റർ നീളമുള്ള രണ്ട് ഉയർന്ന നിലവാരമുള്ള പ്ലാറ്റ്‌ഫോമുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇരിപ്പിടങ്ങൾ, കുടിവെള്ള സൗകര്യങ്ങൾ, പ്ലാറ്റ്‌ഫോമുകൾക്കിടയിൽ സഞ്ചരിക്കാൻ ഒരു അടിപ്പാത, വർണൂർ റോഡിൽ നിന്നുള്ള കോൺക്രീറ്റ് അപ്രോച്ച് റോഡ് എന്നിവയുൾപ്പെടെയുള്ള മെച്ചപ്പെട്ട സൗകര്യങ്ങളും സ്‌റ്റേഷനിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ലിഫ്റ്റ് സൗകര്യങ്ങളോട് കൂടിയ ഒരു പുതിയ സ്‌റ്റേഷൻ കെട്ടിടവും നിർമ്മിച്ചിട്ടുണ്ട്.
ഇത്രയൊക്കെ ആണെങ്കിലും യശ്വന്ത്പൂർ-ചന്നാസന്ദ്ര ഇരട്ടപ്പാതയുടെ നിർമ്മാണം നിലവിൽ മന്ദഗതിയിലാണ്. 21.7 കിലോമീറ്റർ ദൂരമുള്ള ഈ പാതയുടെ 55 ശതമാനം ജോലികൾ മാത്രമാണ് നിലവിൽ പൂർത്തിയായിട്ടുള്ളത്. ഈ ഇടനാഴി 2027 മാർച്ച് മാസത്തോടെ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നതെങ്കിലും, ഇതുവരെ ഒരു ഭാഗവും ട്രെയിൻ സർവീസിനായി തുറന്നുകൊടുത്തിട്ടില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.
എല്ലാവരും ഒരുപോലെ കാത്തിരിക്കുന്ന ഈ റെയിൽവേ നവീകരണം ബൈയപ്പനഹള്ളി, യശ്വന്ത്പൂർ, കൃഷ്‌ണരാജപുരം, ബാനസവാടി എന്നിവിടങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തും. ഇത് ബെംഗളൂരു മേഖലയിലെ റെയിൽ ഗതാഗതം സുഗമമാക്കുകയും യാത്രക്കാരുടെയും ചരക്കുകളുടെയും നീക്കം മെച്ചപ്പെടുത്തുകയും ചെയ്യും.
പദ്ധതിയുടെ ഭാഗമായുള്ള പ്രധാന എൻജിനീയറിങ് ജോലികളും അന്തിമഘട്ടത്തിലാണ്. 96 ശതമാനം വലിയ പാലങ്ങളും 98 ശതമാനം ചെറിയ പാലങ്ങളും ഇതിനോടകം നിർമ്മിച്ചതായി അധികൃതർ കൂട്ടിച്ചേർത്തു. ഇതോടെ ഈ മേഖലയിലെ യാത്രക്കാർ തികഞ്ഞ പ്രതീക്ഷയിലാണ്. നഗരത്തിലെ പൊതുഗതാഗത സംവിധാനങ്ങൾ കാര്യക്ഷമായി മാറുമ്പോൾ യാത്രക്കാരെ സംബന്ധിച്ച് മറ്റ് ബുദ്ധിമുട്ടുകൾ മാറുകയാണ് ചെയ്യുന്നത്.
നിലവിൽ ബെംഗളൂരുവിലെ ഭൂരിഭാഗം യാത്രക്കാരും, പ്രത്യേകിച്ച് സാധാരണക്കാർ ആശ്രയിക്കുന്നത് മെട്രോ റെയിലിനെയും സാധാരണ റെയിൽവേ സർവീസുകളെയുമാണ്. അതുകൊണ്ട് തന്നെ പല മേഖലകളിലും നടപ്പാക്കുന്ന പാത ഇരട്ടിപ്പിക്കൽ പോലെയുള്ള പദ്ധതികൾ വലിയ രീതിയിൽ തന്നെ ആളുകൾക്ക് ഗുണമാവുമെന്ന കാര്യത്തിൽ സംശയമേതുമില്ല.
-
ബെംഗളൂരുവിൽ യാത്ര ചെയ്യാൻ ഇനി ചിലവേറും; നാളെ മുതൽ പുതുക്കിയ ടോൾ നിരക്ക്, പണി ബസ് യാത്രക്കാർക്കും! -
ബെംഗളൂരുവിൽ പെയ്ഡ് എഐ പാർക്കിംഗ് സംവിധാനം വരുന്നു; നടപ്പിലാക്കുന്നത് ഇവിടങ്ങളിൽ -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം












Click it and Unblock the Notifications