Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരുവിലെ ട്രെയിൻ യാത്രക്കാർക്ക് ആശ്വാസം; കെഎസ്ആർ, യശ്വന്ത്പൂർ സ്‌റ്റേഷനുകളിൽ ഇനി കാത്തിരിപ്പ് കുറയും

ബെംഗളൂരു: നഗരത്തിലെ പ്രധാന റെയിൽവേ സ്‌റ്റേഷനുകളിൽ യാത്ര ചെയ്യുന്നവർക്ക് അറിയാം കാലങ്ങളായി അവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ. ശേഷാദ്രിപുരം, കെങ്കേരി, നയണ്ടഹള്ളി തുടങ്ങിയ സ്ഥലങ്ങളിൽ എത്തിയ ശേഷം ട്രെയിനുകൾ പലപ്പോഴും വളരെ പതുക്കെ നീങ്ങുകയോ പെട്ടെന്ന് നിർത്തിയിടുകയോ ചെയ്യുന്നത് പതിവാണ്. പ്രത്യേകിച്ച് യശ്വന്ത്പുരിലേക്കുള്ള ട്രെയിനുകൾക്കും ഇത്തരത്തിലുള്ള അനിശ്ചിതമായ കാത്തിരിപ്പ് നേരിടേണ്ടിവരുന്ന സാഹചര്യമാണ് നിലവിൽ. എന്നാൽ അതിനെല്ലാം മാറ്റം വരികയാണ്.

ഏറെനാളത്തെ ആസൂത്രണത്തിനും അനുമതികൾക്കും ശേഷം തെക്കുപടിഞ്ഞാറൻ റെയിൽവേ കർണാടകയിലെ തിരക്കേറിയ രണ്ട് പ്രധാന റെയിൽവേ സ്‌റ്റേഷനുകളിലെ പ്രവർത്തന തടസങ്ങൾ കുറയ്ക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഓഗസ്‌റ്റ് 4-ന് കെഎസ്ആർ ബെംഗളൂരു റെയിൽവേ സ്‌റ്റേഷനിലെ റെയിൽവേ പാളങ്ങളുടെ പുനഃക്രമീകരണത്തിന്റെ ആദ്യഘട്ടം പൂർത്തിയാക്കി. 2017-ലാണ് ഈ പദ്ധതിക്ക് ആദ്യമായി അനുമതി ലഭിച്ചത്.

bengaluru

ഇതിന്റെ ഭാഗമായി നിരവധി മാറ്റങ്ങളാണ് റെയിൽവേ നടപ്പാക്കിയത്. നേരത്തെ ചെറിയ ട്രെയിനുകൾക്ക് മാത്രം ഉപയോഗിച്ചിരുന്ന ഏഴാം നമ്പർ പ്ലാറ്റ്‌ഫോം ഇപ്പോൾ ദീർഘദൂര ട്രെയിനുകൾക്കും ഉപയോഗിക്കാനാകും. വന്ദേ ഭാരത്, ശതാബ്‌ദി തുടങ്ങിയ ട്രെയിനുകൾക്കായി ഉപയോഗിച്ചിരുന്ന ഈ പ്ലാറ്റ്‌ഫോമിന്റെ നീളം 449 മീറ്ററിൽ നിന്ന് 600 മീറ്ററായി വർധിപ്പിച്ചു.

ബെംഗളൂരു കന്റോൺമെന്റിൽ നിന്നുള്ള ട്രെയിനുകൾക്ക് ഇനി ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് എത്താൻ കഴിയും. അതേസമയം, രണ്ടും മൂന്നും നാലും നമ്പർ പ്ലാറ്റ്ഫോമുകളിൽ നിന്ന് ബെംഗളൂരു കന്റോൺമെന്റിലേക്ക് ട്രെയിനുകൾ പുറപ്പെടാനും സാധിക്കും. ഏഴാം നമ്പർ റെയിൽവേ പാത ഇപ്പോൾ ചരക്കുവണ്ടികൾക്കായി പ്രത്യേകം മാറ്റിവച്ചിട്ടുണ്ട്.

ബെംഗളൂരു കന്റോൺമെന്റിനും മൈസൂരിനുമിടയിൽ ഓടുന്ന ചരക്കുവണ്ടികൾക്ക് ഈ പാതയിലൂടെ എത്താനും പുറപ്പെടാനും കഴിയും. നേരത്തെ ഇത്തരം ചരക്കുവണ്ടികൾ അഞ്ചാം നമ്പർ പ്ലാറ്റ്ഫോം ഉപയോഗിച്ചിരുന്നതിനാൽ ഇനി മുതൽ യാത്രാ ട്രെയിനുകൾക്ക് കൂടുതൽ സൗകര്യം ലഭിക്കും.

റെയിൽവേ പാളങ്ങളിലെ സിഗ്നൽ സംവിധാനത്തിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഒന്നും രണ്ടും മൂന്നും നാലും നമ്പർ പാളങ്ങളിലെ വൈദ്യുത നിയന്ത്രിത പാളമാറ്റ സംവിധാനങ്ങൾക്ക് പകരം മോട്ടോർ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന സംവിധാനങ്ങൾ സ്ഥാപിച്ചു. ഇതോടെ ട്രെയിനുകളുടെ വരവും പോക്കും കൂടുതൽ എളുപ്പത്തിൽ നിയന്ത്രിക്കാൻ സാധിക്കും.

ട്രെയിനുകൾ അനാവശ്യമായി തടഞ്ഞിടുന്ന പ്രശ്‌നം വലിയ തോതിൽ കുറയ്ക്കാൻ പുതിയ മാറ്റങ്ങളിലൂടെ കഴിയുമെന്നാണ് അധികൃതർ പറയുന്നത്. നേരത്തെ പാളങ്ങളുടെ പുനഃക്രമീകരണ ജോലികൾക്കായി നിരവധി ട്രെയിനുകൾ റദ്ദാക്കുകയും ചില ട്രെയിനുകളുടെ സർവീസ് ഭാഗികമായി നിർത്തുകയും ചിലത് വഴിതിരിച്ചുവിടുകയും ചെയ്‌തിരുന്നു. പത്ത് ദിവസത്തിനുള്ളിൽ ട്രെയിൻ ഗതാഗതം സാധാരണ നിലയിലാകുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

അതേസമയം, പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ യശ്വന്ത്പുര് ഭാഗത്തേക്കുള്ള ട്രെയിനുകൾക്കായി രണ്ട് പുതിയ പ്ലാറ്റ്‌ഫോമുകൾ നിർമ്മിക്കാനാണ് റെയിൽവേയുടെ തീരുമാനം. ഇതോടൊപ്പം വന്ദേ ഭാരത് ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾക്കായുള്ള സൗകര്യവും ട്രെയിനുകൾ മാറ്റി നിർത്തുന്നതിനുള്ള പാളങ്ങളിലും ആവശ്യമായ മാറ്റങ്ങളും വരുത്തും.

രണ്ട് പുതിയ ദ്വീപ് മാതൃകയിലുള്ള പ്ലാറ്റ്‌ഫോമുകളാണ് നിർമ്മിക്കുക. പദ്ധതിക്ക് റെയിൽവേ ബോർഡിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. പദ്ധതിയുടെ വിശദമായ നടപടികൾ തയ്യാറാക്കിവരികയാണ്. തെക്കുപടിഞ്ഞാറൻ റെയിൽവേയുടെ നിർമ്മാണ വിഭാഗമായിരിക്കും പദ്ധതി നടപ്പാക്കുക. നിലവിൽ ജീവനക്കാരുടെ താമസസ്ഥലങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റ് സൗകര്യങ്ങൾ എന്നിവയുള്ള മഹാത്മാഗാന്ധി കോളനി പ്രദേശത്തിന്റെ ഒരു ഭാഗം പൊളിച്ചുനീക്കേണ്ടിവരും.

അവിടെ ബഹുനില കെട്ടിടങ്ങളും വലിയ ബഹുനില പാർക്കിംഗ് സൗകര്യവും നിർമ്മിക്കാനാണ് പദ്ധതി.
കൂടാതെ യശ്വന്ത്പുര് റെയിൽവേ സ്‌റ്റേഷനിലെ തിരക്കും ട്രെയിൻ വൈകലും കുറയ്ക്കുന്നതിനുള്ള പദ്ധതിയും തയ്യാറാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി നാല് ദ്വീപ് മാതൃകയിലുള്ള പ്ലാറ്റ്‌ഫോമുകൾ നിർമ്മിക്കാനാണ് നിർദേശം.

ഇതിനുള്ള നിർദ്ദേശം റെയിൽവേ ബോർഡിന് സമർപ്പിച്ചിട്ടുണ്ട്. ട്രെയിൻ പാളങ്ങളിലെ യന്ത്രങ്ങൾ സൂക്ഷിക്കുന്ന കേന്ദ്രം മറ്റൊരിടത്തേക്ക് മാറ്റാനും നിർദേശിച്ചിട്ടുണ്ട്. നഗരത്തിലെ മറ്റിടങ്ങളിലേക്കുള്ള ട്രെയിനുകൾക്കുള്ള പ്ലാറ്റ്‌ഫോമുകൾ ആ ഭാഗത്തും പ്രധാന ട്രെയിനുകൾക്കുള്ള പ്ലാറ്റ്‌ഫോമുകൾ മറുവശത്തുമായി സ്ഥാപിക്കാനാണ് പദ്ധതി.

കൂടാതെ കെഎസ്ആർ ബെംഗളൂരു റെയിൽവേ സ്‌റ്റേഷനായി ഏകദേശം 1,500 കോടി രൂപയുടെ പ്രത്യേക നവീകരണ പദ്ധതിയും പരിഗണനയിലാണ്. പുതിയ സ്‌റ്റേഷൻ കെട്ടിടം, യാത്രക്കാരുടെ കാത്തിരിപ്പ് സൗകര്യം, മഹാത്മാഗാന്ധി കോളനി ഭാഗത്തേക്ക് നാലാമത്തെ പ്രവേശന കവാടം, കൂടുതൽ യാത്രാസൗകര്യങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+